Diya Krishna | ദിയ കൃഷ്ണയ്‌ക്കെതിരെ പാളയത്തിൽ പട; ഗർഭിണിയായിട്ടും സ്വന്തം സ്ഥാപനത്തിൽ വഞ്ചന നേരിട്ടതിനെതിരെ ദിയ
- Published by:meera_57
- news18-malayalam
Last Updated:
പ്രസവത്തിന് ഇനി കുറച്ചു നാളുകൾ മാത്രമേ ദിയക്ക് ബാക്കിയുള്ളൂ. പാളയത്തിലെ പടയുടെ വഞ്ചന നേരിട്ട നടുക്കത്തിലാണ് ദിയ
ഗർഭകാലത്തും തന്റെ തൊഴിലൊനോട് നീതിപുലർത്തി വയ്യായ്ക വകവയ്ക്കാതെ ഓ ബൈ ഓസി എന്ന സ്ഥാപനം നല്ല നിലയിൽ നടത്തിവരികയാണ് ദിയ കൃഷ്ണ (Diya Krishna). വീട്ടിലെ ഓമനപ്പേരായ ഓസിയുമായി ചേർത്താണ് അവർ സ്വന്തം സ്ഥാപനത്തിന് പേരിട്ടത്. ആഭരണങ്ങളും സാരികളുമാണ് ദിയ കൃഷ്ണ തിരുവനന്തപുരം നഗരത്തിൽ നടത്തുന്ന സ്ഥാപനത്തിലൂടെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. നഗരഹൃദയത്തിൽ ഷോറൂം തുറക്കുന്നതിനു മുൻപ് ഓൺലൈൻ പോർട്ടൽ വഴിയായിരുന്നു വിൽപ്പന. പ്രസവത്തിന് ഇനി കുറച്ചു നാളുകൾ മാത്രമേ ദിയക്ക് ബാക്കിയുള്ളൂ. അപ്പോഴേക്കും പാളയത്തിലെ പടയുടെ വഞ്ചന നേരിട്ട നടുക്കത്തിലാണ് ദിയ
advertisement
ദിയയുടെ ഗർഭകാലത്തിന്റെ തുടക്കത്തിലും ചില കോണുകളിൽ നിന്നും അവരുടെ ബ്രാൻഡിനെതിരെ രൂക്ഷപ്രതികരണം നടന്നിരുന്നു. അന്നാളുകളിൽ യൂട്യൂബ് ചാനൽ വഴി ദിയ തന്റെ ഭാഗം വിശദീകരിച്ചിരുന്നു. അതിനു ശേഷമാണ് പുത്തൻ ഷോറൂമിലേക്ക് ദിയ കൃഷ്ണ കടമുറി മാറ്റുന്നതും മറ്റും. ഗർഭിണിയെങ്കിലും, കടയിൽ വരുന്ന പുത്തൻ സ്റ്റോക്കുകൾക്ക് ദിയ തന്നെ റീൽസ് വീഡിയോകൾ ചെയ്ത് ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. സാരിയുടെ കച്ചവടം ആരംഭിച്ചതും ഈ കാലയളവിലാണ്. എന്നാൽ, മേൽനോട്ടം തെറ്റുന്ന സമയങ്ങളിൽ ചിലർ നടത്തിയ വഞ്ചനയിൽ ഉണ്ടായ ഞെട്ടൽ ദിയ മറച്ചുവച്ചില്ല (തുടർന്ന് വായിക്കുക)
advertisement
സ്വർണാഭരണങ്ങളുമായി കിടപിടിക്കുന്ന ഫാൻസി ആഭരണങ്ങളാണ് ദിയ കൃഷ്ണ അവരുടെ ബ്രാൻഡിലൂടെ വിപണിയിൽ എത്തിക്കുന്നത്. പിന്നെ തിരഞ്ഞെടുക്കപ്പെട്ട സാരികളും എത്തിച്ചേർന്നു. ഒരുപാട് വിലക്കൂടുതൽ ഇല്ലാതെ ഏവർക്കും സ്വന്തമാക്കാവുന്ന നിലയിലാണ് ഇവയുടെ വിലനിലവാരം. എന്നാൽ, കടയിൽ നിന്നിരുന്ന രണ്ടു വനിതാ ജീവനക്കാർ ദിയ കൃഷ്ണയുടെ അഭാവത്തിൽ നടത്തിയ വമ്പൻ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങൾ ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിടുകയായിരുന്നു
advertisement
കടയിൽ വരുന്നവർക്ക് പണമടയ്ക്കാൻ ദിയ കൃഷ്ണ QR കോഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് പണിമുടക്കി എന്ന പേരുചൊല്ലി കടയിൽ മുൻപ് നിന്നിരുന്ന രണ്ടു യുവതികൾ അവരുടെ അക്കൗണ്ടിലേക്ക് പണം അയക്കാൻ കസ്റ്റമേഴ്‌സിനെ പ്രേരിപ്പിക്കുകയായിരുന്നു. എന്നാൽ, അക്കൗണ്ടിന്റെ പേര് ദിയയുമായോ അവരുടെ ബ്രാൻഡുമായോ ബന്ധമില്ലെന്ന് കണ്ടതും കസ്റ്റമേഴ്‌സിൽ ചിലർക്ക് സംശയം തോന്നി ദിയയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ യഥാർത്ഥ മുഖം തെളിഞ്ഞത്. തട്ടിപ്പ് നടത്തിയ രണ്ടുപേരും മുൻ ജീവനക്കാർ ആണെന്ന് ദിയ
advertisement
മുൻ ജീവനക്കാരികളിൽ ഒരാൾ അവരുടെ ഫോൺപേ അക്കൗണ്ട് പോലും 'ഒബൈഓസി' എന്ന പേര് നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഏറ്റവും കുറഞ്ഞത് ആയിരങ്ങളിൽ ആരംഭിക്കുന്ന തുകകളാണ് ഇത്തരത്തിൽ മറ്റാരുടെയോ അക്കൗണ്ടിൽ വന്നുപതിച്ചത്. തട്ടിപ്പുകാരെ കൈകാര്യം ചെയ്ത് കഴിഞ്ഞു എന്ന് ദിയ കൃഷ്ണ. ഓൺലൈൻ വഴിയും വാട്ട്സ്ആപ്പ് വഴിയും സ്വീകരിച്ച ഓർഡറുകൾ എത്രയും വേഗം ഉടമസ്ഥരിൽ എത്തിക്കും എന്നും ദിയ കൃഷ്ണ വ്യക്തമാക്കി. ഇത് ദിയ അറിയാതെയുള്ള തട്ടിപ്പെന്ന് കസ്റ്റമേഴ്‌സിന് മനസിലാക്കികൊടുക്കാനും ദിയ കൃഷ്ണ സമയം കണ്ടെത്തി
advertisement
തന്റെ കടയിൽ ഷോപ്പിംഗ് നടത്തുന്നവർ, അവിടുത്തെ സ്റ്റാഫുകളിൽ ആരെങ്കിലും അവരുടെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് പണമയക്കാൻ ആവശ്യപ്പെട്ടാൽ അങ്ങനെ ചെയ്യരുത് എന്ന് ദിയ കൃഷ്ണ. അങ്ങനെ ഒരനുഭവം ഉണ്ടായാൽ തന്നെ അറിയിക്കണം എന്നും ദിയ ആവശ്യപ്പെട്ടു. തന്റെ നമ്പറും സ്കാനറും കടയിൽ പ്രദർശനത്തിലുണ്ട് എന്ന് ദിയ കൃഷ്ണ. തട്ടിപ്പുമായി ബന്ധപ്പെട്ടു കസ്റ്റമേഴ്‌സുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ ദിയ കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്