Diya Krishna | ഓമിയെ കാണുമ്പോൾ ആ വേദന മറക്കുമെന്ന് ദിയ; നൂലുകെട്ടിന് കുഞ്ഞിന് പൊന്നണിയിച്ച് കുടുംബം
- Published by:Sneha Reghu
- news18-malayalam
Last Updated:
ഡെലിവറി വീഡിയോ പങ്കിട്ടപ്പോൾ തന്നെ കുഞ്ഞിന്റെ പേര് ദിയയും അശ്വിനും വെളിപ്പെടുത്തിയിരുന്നു
advertisement
നൂലുകെട്ടിന്റെ ചെറിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ദിയ. എന്നാൽ, കുഞ്ഞിന്റെ മുഖം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഡാർക്ക് മജന്ത നിറത്തിൽ വലിയ ബോർഡറുള്ള ലൈറ്റ് ഗ്രീൻ ഷെയ്ഡ് സാരിയും ലൂസ് ഹെയർ സ്റ്റൈലിലും സുന്ദരിയായാണ് ചടങ്ങിൽ ദിയ എത്തിയത്. ഡാർക്ക് മജന്ത നിറത്തിലെ ഷർട്ടായിരുന്നു അശ്വിന്റെ വേഷം.
advertisement
ഇക്കഴിഞ്ഞ ജൂലൈ 5-നാണ് ദിയയ്ക്ക് മകൻ പിറന്നത്. ദിയയുടെ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളും നടക്കുന്ന ലക്ഷ്വറി ഹോട്ടലിൽ വച്ച് തന്നെയായിരുന്നു നൂലുക്കെട്ട് ചടങ്ങും നടന്നത്. ചടങ്ങിന് കുഞ്ഞിനെ അണിയിക്കാനായി രണ്ട് ദിവസം മുമ്പ് ലക്ഷങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ദിയ വാങ്ങിയിരുന്നു. ദിയയുടെ മൂന്ന് സഹോദരിമാരും കുഞ്ഞിനായി ആഭരണങ്ങൾ വാങ്ങിയിരുന്നു. ചുരുക്കത്തിൽ രണ്ട് കുടുംബങ്ങളും ചേർന്ന് കുഞ്ഞിനെ പൊന്നണിയിച്ച് സ്നേഹം കൊണ്ട് മൂടിയിരിക്കുകയാണ്.
advertisement
നൂലുകെട്ടിന്റെ വീഡിയോയിൽ ഓമിക്ക് ജന്മം നൽകിയ എക്സ്പിരീയൻസിനെ കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്. തനിക്ക് പ്രസവിക്കാമെങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും പ്രസവിക്കാം. ഓമി വളരെ ചെറുതും ക്യൂട്ടുമായതുകൊണ്ട് അവനെ നോക്കികൊണ്ടിരിക്കുമ്പോൾ നടുവേദനയുടെ ഫ്രസ്ട്രേഷനും മാറുമെന്നാണ് ദിയ പറയുന്നത്. പോട്ടെ... പാവം ചക്കര ഇവന് വേണ്ടിയല്ലേ എന്നോർത്ത് ഞാൻ ആ വേദന അങ്ങ് വിടും എന്നാണ് ദിയ പറഞ്ഞത്.
advertisement