Thalapathy Vijay | ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് വിജയ് നടിയുടെ ഒപ്പം പോകുമോ? മറുപടി നൽകി കുടുംബസുഹൃത്ത് ജയന്തി കണ്ണപ്പൻ
- Published by:meera_57
- news18-malayalam
Last Updated:
നടൻ വിജയ്‌യുടെ കുടുംബത്തെ വർഷങ്ങളായി അറിയാവുന്നയാളാണ് ജയന്തി കണ്ണപ്പൻ
നടി തൃഷയുടെ ഒപ്പം കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്തത് മുതൽ നടൻ വിജയ്‌യെ (Thalapathy Vijay) സംബന്ധിച്ചുള്ള പ്രണയ ഗോസിപ്പുകൾ നിറഞ്ഞാടാൻ തുടങ്ങിയിരുന്നു. ഗോവയിൽ വച്ച് നടത്തിയ വിവാഹത്തിൽ, ഒരു പ്രൈവറ്റ് വിമാനത്തിൽ വിജയ്‌യും തൃഷയും (Trisha Krishnan) ഉണ്ടായിരുന്നു. ഇവർ ഒന്നിച്ചായിരുന്നു എന്നതിന് വിമാനത്തിലെ സഞ്ചാരികളുടെ പട്ടികയിൽ നിന്നുള്ള തെളിവുമുണ്ട്. അപ്പോൾ മുതൽ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിൽ പിരിഞ്ഞു എന്ന തരത്തിലാണ് വാർത്തകളുടെ പോക്ക്. സംഗീതയാവട്ടെ നാട്ടിലില്ല താനും. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് ചലച്ചിത്ര നിർമാണ കുടുംബത്തിലെ അംഗമായ ജയന്തി കണ്ണപ്പൻ പറയുന്ന വാക്കുകൾ ശ്രദ്ധനേടുകയാണ്
advertisement
ശ്രീലങ്കൻ തമിഴ് വംശജയാണ് വിജയ്‌യുടെ ഭാര്യ സംഗീത. നടന്റെ സിനിമകളോടുള്ള ആരാധന നായകനിലേക്കും വന്നുചേരുകയായിരുന്നു. ഒടുവിൽ, അതിർത്തികൾ ഭേദിച്ച് അവർ ജീവിതത്തിൽ ഒന്നായി. വിജയ്‌യാകട്ടെ അച്ഛനമ്മമാരുടെ ഏക മകനും. വിജയ്- സംഗീത ദമ്പതിമാർക്ക് രണ്ടു മക്കളുണ്ട്. ഏറെക്കാലമായി സംഗീത വിജയ്‌യുടെ സിനിമാ മ്യൂസിക് ലോഞ്ചിന് പോലും വരാറില്ല. ഒരു മകനും മകളുമാണ് ഇവർക്കുള്ളത്. മകൾക്കൊപ്പം സംഗീത ലണ്ടനിലാണ് താമസം എന്ന് ഏറ്റവും ഒടുവിൽ വിവരം പുറത്തുവന്നിരുന്നു (തുടർന്ന് വായിക്കുക)
advertisement
പൊതുവേ മാധ്യമങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രകൃതക്കാരിയുമല്ല അവർ. മിതഭാഷിയാണ്. വിജയ് രാഷ്ട്രീയ പ്രവേശം നേടിയ വേളയിലും സ്വന്തം പാർട്ടി രൂപീകരിച്ച സമയത്തും കയ്യടിക്കാൻ പോലും സംഗീതയെ എവിടെയും കണ്ടില്ല. എന്നാൽ, തൃഷയുടെ കൂടെ വിജയ് യാത്ര പോയതിന്റെയും സെൽഫി എടുത്തതിന്റെയും മറ്റും തെളിവുകൾ സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും പ്രചരിച്ചു. ഒരിക്കൽ തൃഷ പോസ്റ്റ് ചെയ്ത സെൽഫി ചിത്രത്തിലെ ഷൂ വിജയുടേതാണ് എന്ന് പോലും പലരും തെളിവ് നിരത്തി സമർത്ഥിച്ചു. എങ്കിൽ, കേൾക്കുന്നതിൽ കഴമ്പുണ്ടോ? ജയന്തി കണ്ണപ്പൻ അതേക്കുറിച്ച് വ്യക്തമാക്കുന്നു
advertisement
വളരെ വർഷങ്ങളായി വിജയ്‌യുടെ അമ്മ ശോഭയെ പരിചയമുണ്ട്. സംഗീത വീട്ടിലെ ഒരു കാര്യത്തിലും ഇടപെടാത്ത സ്ത്രീയാണ്. വളരെ ഒതുങ്ങിയ സ്വഭാവമാണ് അവർക്ക്. ഒരു പ്രശസ്ത നടന്റെ ഭാര്യ എങ്ങനെയാവണം, അങ്ങനെയാണ് സംഗീത. സംസാരിക്കുന്നതും, മറ്റുള്ളവർക്ക് ബഹുമാനം കൊടുക്കുന്നതിലും സംഗീത വളരെ മികച്ച പെരുമാറ്റം കാഴ്ചവെക്കാറുണ്ട്. മകളുടെ പഠനത്തിനായി സംഗീത വിദേശരാജ്യത്താണ്. വിജയ്, സംഗീത വിവാഹം മുതിർന്നവർ ആലോചിച്ചുറപ്പിക്കുകയായിരുന്നു
advertisement
വിജയ്‌യുടെ മാതാപിതാക്കൾ രണ്ടുപേരും കലാകുടുംബത്തിലെ അംഗങ്ങളാണ്. പിരിഞ്ഞു പോകുന്ന ദമ്പതികളെ പോലെയല്ല വിജയ്‍യും ഭാര്യയും. വിജയ് അത്തരക്കാരനല്ല. ഭാര്യയെയും മക്കളെയും ഉപേക്ഷിക്കുന്ന കൂട്ടത്തിലല്ല വിജയ്. അങ്ങനെയൊരു ആളല്ല അദ്ദേഹം. പുറത്തുവരുന്ന വാർത്തകളിൽ പറയുന്ന പോലത്തെ കുടുംബമല്ല അവരുടേത്. രണ്ടുപേരും പഠിച്ചവരും, ലോകം കണ്ടവരുമാണ്. എന്റെ മകന്റെ വിവാഹത്തിൽ സംഗീത വന്നിരുന്നു. അതിനു ശേഷം വിജയ് വന്നുചേർന്നു. പങ്കെടുത്തതും വളരെ വേഗം മടങ്ങി പോയി. ശേഷം രണ്ടുപേരും ഒന്നിച്ചാണ് അവരെ അനുഗ്രഹിച്ചത്. സംഗീത ഇടയ്ക്കിടെ ചെന്നൈയിൽ വരാറുണ്ട്
advertisement
'എന്നെ സംബന്ധിച്ച് അതൊന്നും വാർത്തയല്ല. തൃഷയും വിജയ്‌യും പ്രശസ്തരായ താരങ്ങളാണ്. ഇരുവർക്കും തിരക്കുപിടിച്ച ജീവിതമാണ്. ഒന്നിച്ചു ജോലി ചെയ്യുന്നവരാണ്. ദൂരെദേശത്തു കീർത്തിയുടെ വിവാഹം നടത്തിയതിനാൽ പലർക്കും പോകാൻ ആഗ്രഹമുണ്ടായിട്ടും കഴിഞ്ഞില്ല. എന്നാൽ, ഒരേ മേഖലയിൽ ജോലി ചെയ്യുന്ന അവർ രണ്ടുപേരും പങ്കെടുത്തു. ഞാൻ അതിനെ അങ്ങനെ മാത്രമേ കാണുന്നുള്ളൂ,' എന്ന് ജയന്തി കണ്ണപ്പൻ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി