ആദ്യം തന്നെ കെട്ടിക്കൂടായിരുന്നോ? നടൻ ബാലയുടെ വിവാഹപോസ്റ്റിൽ ഫാൻസിന്റെ ഗോൾ അടി
- Published by:meera_57
- news18-malayalam
Last Updated:
ബാലയ്ക്ക് ഭക്ഷണം ഉണ്ടാക്കി നൽകിയ ഒരു വീഡിയോയിലൂടെ കോകില സോഷ്യൽ മീഡിയയിൽ പരിചിതയാണ്
മൂന്നു വിവാഹബന്ധങ്ങൾക്ക് ശേഷം ബാല (Actor Bala) ജീവിതസഖിയാക്കിയത് സ്വന്തം മുറപ്പെണ്ണിനെ. മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ലേ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് ബാലയ്ക്ക് മറുപടി പറയാൻ കാത്തിരിക്കേണ്ടി വന്നത് വർഷങ്ങളോളം. കൊച്ചിയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ബാല മുറപ്പെണ്ണായ കോകിലയ്ക്ക് (Actor Bala wife Kokila) താലികെട്ടി. കുറച്ചു നാളുകളായി കോകില ബാലയുടെ കൊച്ചിയിലെ വീട്ടിലായിരുന്നു താമസം. ബാലയ്ക്ക് ഭക്ഷണം ഉണ്ടാക്കി നൽകിയ ഒരു വീഡിയോയിലൂടെ കോകില സോഷ്യൽ മീഡിയ താവളമാക്കിയവർക്ക് പരിചിതയാണ്
advertisement
വിവാഹ ശേഷം ബാലയ്ക്ക് വിശ്രമിക്കാൻ സമയം കിട്ടിയില്ല എന്ന് തോന്നുന്നു. ആദ്യ ദിനം തന്നെ ഭാര്യയേയും കൂട്ടി തന്റെ പുതിയ സിനിമയുടെ പരിപാടികളിൽ പങ്കെടുക്കാൻ ബാല എത്തിച്ചേർന്നിരുന്നു. ഭാര്യ കോകിലയ്ക്ക് സിനിമാ മേഖലയുമായി ബന്ധമില്ല. ബാലയുടെ അമ്മാവന്റെ മകൾ എന്നാണ് ഈ തമിഴ് പെൺകൊടിയെ ബാല മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. കുഞ്ഞുനാൾ മുതലേ മാമനോടുള്ള സ്നേഹം ഉള്ളിൽ സൂക്ഷിച്ച കോകിലയുടെ സ്നേഹം തിരിച്ചറിഞ്ഞതും ബാല മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇപ്പോഴിതാ വിവാഹ വീഡിയോയും പോസ്റ്റ് ചെയ്‌തു (തുടർന്ന് വായിക്കുക)
advertisement
താലികെട്ട് കഴിഞ്ഞത് മുതൽ നടൻ ബാലയുടെ വിവാഹ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും പ്രചരിക്കുകയാണ്. പക്ഷേ, തന്റെ വിവാഹത്തിന്റെയും, അതിനു ശേഷം വീട്ടിൽ എത്തിയതിന്റെയും ചില രംഗങ്ങൾ ബാല സ്വന്തം പേജിൽ എത്തിച്ചു. അർത്ഥവത്തായ ഒരു തമിഴ് ഗാനത്തിന്റെ അകമ്പടിയോടു കൂടിയാണ് ബാല വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തന്റെ കൂടെ നിന്നവരോടുള്ള ആദരസൂചകം കൂടിയാണ് ബാലയുടെ ഈ വീഡിയോ പോസ്റ്റും അതിന്റെ ഒപ്പമുള്ള വാചകങ്ങളും
advertisement
വ്യക്തിജീവിതം ആവശ്യത്തിലധികം സോഷ്യൽ മീഡിയ വഴി പരസ്യമാക്കിയ ചരിത്രമുണ്ട് നടൻ ബാലയ്ക്ക്. മുൻഭാര്യ മകളെ കാണാൻ അനുവദിക്കാറില്ല എന്ന ആരോപണം വർഷങ്ങളോളം ബാല യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നു. അത്രയും നാൾ മൗനം പാലിച്ച മുൻഭാര്യ ഒടുവിൽ കുഞ്ഞിന് നേരെയുള്ള സൈബർ ബുള്ളിയിങ് ആരംഭിച്ചതില്പിന്നെ വീഡിയോ പ്രതികരണവുമായി രംഗത്തു വരികയായിരുന്നു. ഇതോടു കൂടി അവർ വിവാഹ ജീവിതത്തിൽ ബാലയിൽ നിന്നും അനുഭവിച്ച പീഡനങ്ങൾ പുറംലോകം തിരിച്ചറിയുകയായിരുന്നു
advertisement
കുട്ടിക്കാലം മുതൽ ബാലയെ സ്നേഹിച്ചിരുന്ന അമ്മാവന്റെ മകളെ താലിചാർത്താൻ എന്തേ ഇത്ര വൈകി എന്നാണ് ഇപ്പോൾ വിവാഹ വീഡിയോ പോസ്റ്റിന്റെ താഴെ വരുന്ന ചോദ്യം. ഗായികയെ വിവാഹം കഴിക്കും മുൻപേ, ബാല ആന്ധ്ര സ്വദേശിനിയെ വിവാഹം കഴിക്കുകയും, ആ ബന്ധം പിരിയുകയും ചെയ്തിരുന്നു. കോകിലയ്ക്ക് മുൻപ് ഡോക്ടർ എലിസബത്ത് ഉദയനെ ബാല വിവാഹം ചെയ്‌തു. വിവാഹം പരസ്യമായിരുന്നു എങ്കിലും, ഈ ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല എന്നാരോപണം ഉണ്ട്. ഫേസ്ബുക്ക് വഴിയുള്ള പരിചയമാണ് വിവാഹത്തിൽ എത്തിയത്
advertisement
ഇനിയെങ്കിലും സ്വന്തം ജീവിതം അതേപടി പകർത്തി സമൂഹ മാധ്യമത്തിൽ ചർച്ചയ്ക്ക് വയ്ക്കരുത് എന്ന് ബാലയോട് അഭ്യർത്ഥിക്കുന്നവർ നിരവധിയാണ്. എന്തായാലും ഈ വിവാഹം ഫൈനൽ ആണെന്ന് ബാല പ്രഖ്യാപിച്ചു കഴിഞ്ഞു. നാല് വിവാഹം ചെയ്ത ബാലയ്ക്ക് രണ്ടാമത്തെ ബന്ധത്തിലാണ് ഒരു മകൾ ഉള്ളത്. കോടികൾ വിലയുള്ള തന്റെ സ്വത്തുക്കൾ അന്യാധീനപ്പെടാതിരിക്കാൻ ഒരു വിവാഹം ചെയ്യുകയും, അതിൽ ഒരു കുഞ്ഞ് വേണമെന്നും ബാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നു