ക്രിക്കറ്റ് താരത്തെയും കാമുകിയെയും തിരിച്ചറിയാതെ ഫ്രീ ഫോട്ടോ ഷൂട്ട്; ചിത്രങ്ങൾ വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ലോകപ്രശസ്തനായ ക്രിക്കറ്റ് താരവും കാമുകിയുമാണെന്ന് മനസിലാക്കാതെയാണ് ഫോട്ടോഗ്രാഫർ ഇരുവരെയും തടഞ്ഞുനിർത്തി ഫോട്ടോഷൂട്ട് നടത്തിയത്
കാമുകിക്കൊപ്പം അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരം. ഇവർ ന്യൂയോർക്കിലെ തെരുവുകളിൽ യഥേഷ്ടം നടക്കുകയും ഇഷ്ടമുള്ള ഭക്ഷണങ്ങൾ വാങ്ങി കഴിക്കുകയും ചെയ്തു. അമേരിക്കയിൽ ക്രിക്കറ്റിന് വലിയ ജനപ്രീതി ഇല്ലാത്തതുകൊണ്ടുതന്നെ ഈ അന്താരാഷ്ട്ര താരത്തെ അങ്ങനെയാരും തിരിച്ചറിഞ്ഞതുമില്ല. ഇവർ തെരുവിലൂടെ നടന്നുവരുമ്പോഴാണ്, ഒരു ഫോട്ടോഗ്രാഫർ ഇവരെ തടഞ്ഞുനിർത്തി ഒരു ഫോട്ടോഷൂട്ടിന് പോസ് ചെയ്യാമോയെന്ന് ചോദിക്കുന്നത്. ഇരുവരും സമ്മതം മൂളിയതോടെ, ഗംഭീര ഫോട്ടോഷൂട്ടിനാണ് ന്യൂയോർക്കിലെ തെരുവ് വേദിയായത്.
advertisement
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാർക്കസ് സ്റ്റോയിനിസാണ് കാമുകി സാറാ സെനുച്ചിനൊപ്പം അവധിക്കാലം ആഘോഷിക്കാനായി ന്യൂയോർക്കിലേക്ക് എത്തിയത്. ഇരുവരും തെരുവിലൂടെ നടന്നുവരുമ്പോഴാണ് ഡേവിഡ് ഗ്യൂറേറോ എന്ന സ്ട്രീറ്റ് ഫോട്ടോഗ്രാഫർ ഇവരെ തടഞ്ഞുനിർത്തി ഫോട്ടോഷൂട്ടിന് അനുമതി ചോദിച്ചത്. ആദ്യമൊന്ന് പകച്ചെങ്കിലും സ്റ്റോയിനിസും സാറയും അനുമതി നൽകി. ഇതിനുശേഷം ഫോട്ടോഗ്രാഫർ ആവശ്യപ്പെട്ടതുപോലെ ഇരുവരും ഒരുമിച്ചും ഒറ്റയ്ക്കും പോസ് ചെയ്തു. ഫോട്ടോഷൂട്ട് നടത്തുന്നതിന്‍റെ വീഡിയോ ഡേവിഡ് ഗ്യൂറേറോ ട്വിറ്ററിൽ പങ്കുവെച്ചു. ഈ വീഡിയോ ഇതിനോടകം വൈറലാണ്.
advertisement
ലോകപ്രശസ്തനായ ക്രിക്കറ്റ് താരത്തോടെ എവിടെനിന്നാണ് വരുന്നതെന്ന് ഫോട്ടോഗ്രാഫർ ചോദിക്കുന്നത് വീഡിയോയിലുണ്ട്. "ഈ മനോഹരമായ ഓസ്‌ട്രേലിയൻ ദമ്പതികളുടെ ചിത്രങ്ങൾ കാണൂ" എന്ന് ഗ്വെറേറോ തന്റെ ട്വീറ്റിൽ എഴുതി. എന്നാൽ ഇത് കണ്ട് ആരാധകർ ശരിക്കും ഞെട്ടി. ഫോട്ടോ ഷൂട്ട് നടത്തിയത് അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തെയാണെന്ന് അറിയിക്കാൻ ആരാധകർ തീരുമാനിച്ചു.
advertisement
അമേരിക്കയിൽ ക്രിക്കറ്റ് ഇപ്പോഴും താരതമ്യേന ജനപ്രിയമല്ലാത്ത കായികയിനമാണ്. ഇതുകൊണ്ടാണ് ഫോട്ടോഗ്രാഫറായ ഡേവിഡ് ഗുറേറോയ്ക്ക് മാർക്കസ് സ്റ്റോയിനിസിനെ തിരിച്ചറിയാനാകാതെ പോയതെന്ന് ചിലർ കമന്‍റ് ചെയ്തു. എന്നാൽ ആളെ മനസിലാക്കിക്കൊണ്ടുതന്നെ ഗുറേറോ നടത്തിയ ഫോട്ടോഷൂട്ടാണിതെന്നും നാടകണമാണെന്നും ചിലർ കമന്‍റ് ചെയ്തു.
advertisement
മറ്റൊരു ആരാധകൻ കമന്‍റ് ചെയ്തത് ഇങ്ങനെ, "അദ്ദേഹം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്". അദ്ദേഹം തന്റെ ട്വീറ്റിൽ കളിക്കാരന്റെ വിക്കിപീഡിയ പ്രൊഫൈലിലേക്ക് ഒരു ലിങ്കും ചേർത്തു. ട്വിറ്റർ പോസ്റ്റ് തന്നെ സമ്പാദിക്കാൻ സഹായിച്ച ഫോളോവേഴ്‌സിന്റെ എണ്ണത്തെക്കുറിച്ച് ഒരാൾ ഫോട്ടോഗ്രാഫറോട് ചോദിച്ചു. അദ്ദേഹം എഴുതി, "ഡേവിഡ് ഈ വീഡിയോയ്ക്ക് ശേഷം നിങ്ങൾക്ക് എത്ര ഫോളോവേഴ്സിനെ അധികമായി ലഭിച്ചു?". "ഇതുവരെ 300" എന്ന് ഡേവിഡ് ഗുറേറോ മറുപടി പറഞ്ഞു.
advertisement
advertisement
ഈ വർഷമാദ്യം ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിനിടെയാണ് മാർക്കസ് സ്റ്റോയിനിസ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ പങ്കെടുത്തത്. ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരത്തിൽ എട്ട് പന്തിൽ അഞ്ച് റൺസ് നേടാനാണ് സ്റ്റോയിനിസിന് കഴിഞ്ഞത്. എന്നാൽ ബോൾ ചെയ്തപ്പോൾ അദ്ദേഹത്തിന് രണ്ട് വിക്കറ്റ് ലഭിച്ചു. മത്സരം ജയിച്ചത് ഇന്ത്യയായിരുന്നു.
advertisement