Gopi Sundar | 'നിങ്ങൾക്ക് രണ്ടു മുഖമില്ല'; ഗോപി സുന്ദർ മയോനിക്ക് ഒപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റ്

Last Updated:
ഗോപി സുന്ദറിന്റെ കൂട്ടുകാരി മാത്രമല്ല മയോനി എന്ന പ്രിയ നായർ. ചലച്ചിത്ര പിന്നണി ഗായിക കൂടിയാണ്
1/6
തന്റെ ഓരോ പെൺസുഹൃത്തിനെയും ചേർത്ത് നിർത്തി ഇതെന്റെ കൂട്ടുകാരി എന്ന് തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കുന്ന ഒരു മനുഷ്യൻ; അതാണ് ഗോപി സുന്ദർ. വിമർശനം എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ പുത്തരിയല്ലാതായി മാറിയിരിക്കുന്നു. ഏതൊരു കൂട്ടുകാരിയുടെ ഒപ്പം പോസ്റ്റ് ചെയ്താലും ഗോപി സുന്ദറിന് നിശിത വിമർശനം ഉറപ്പാണ്. അതെന്തായാലും പിന്മാറാൻ തയാറല്ല ഗോപി. ഇപ്പോൾ സുഹൃത്തായ പ്രിയ നായർ അഥവാ മയോനിക്കൊപ്പം ഉള്ള ഒരു ചിത്രവുമായി ഗോപി സുന്ദർ എത്തിച്ചേരുന്നു. ഇൻസ്റ്റഗ്രാമിൽ തന്നെയാണ് ഈ ചിത്രവുമായുള്ള വരവ്
തന്റെ ഓരോ പെൺസുഹൃത്തിനെയും ചേർത്ത് നിർത്തി ഇതെന്റെ കൂട്ടുകാരി എന്ന് തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കുന്ന ഒരു മനുഷ്യൻ; അതാണ് ഗോപി സുന്ദർ (Gopi Sundar). വിമർശനം എന്നാൽ അദ്ദേഹത്തിന് ഇപ്പോൾ പുത്തരിയല്ലാതായി മാറിയിരിക്കുന്നു. ഏതൊരു കൂട്ടുകാരിയുടെ ഒപ്പം പോസ്റ്റ് ചെയ്താലും ഗോപി സുന്ദറിന് നിശിത വിമർശനം ഉറപ്പാണ്. അതെന്തായാലും പിന്മാറാൻ തയാറല്ല ഗോപി. ഇപ്പോൾ സുഹൃത്തായ പ്രിയ നായർ അഥവാ മയോനിക്കൊപ്പം ഉള്ള ഒരു ചിത്രവുമായി ഗോപി സുന്ദർ എത്തിച്ചേരുന്നു. ഇൻസ്റ്റഗ്രാമിൽ തന്നെയാണ് ഈ ചിത്രവുമായുള്ള വരവ്
advertisement
2/6
ഒരു വെള്ളച്ചാട്ടം പശ്ചാത്തലമാക്കി, ഇത് ഞങ്ങളുടെ സന്തോഷത്തിന്റെ ഇടം എന്ന് ക്യാപ്‌ഷൻ നൽകിയാണ് പോസ്റ്റ്. പ്രിയ നായർ ഗോപിയുമായി ചേർന്ന് നിൽക്കുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പെൺസുഹൃത്ത് ഗോപി സുന്ദറിന്റെ ഒപ്പം നിന്ന് പകർത്തിയ ചിത്രം പുതിയ വിവാദത്തിന് തിരിതെളിച്ചിരുന്നു. എങ്കിലും കമന്റ്റ് ബോക്സ് ഓഫ് ആക്കാതെയാണ് ഗോപിയുടെ പോസ്റ്റിങ്ങ്. പക്ഷെ ഇക്കുറി ചിലർ ഗോപിയെ പിന്തുണച്ചു എന്നതും ഒരു പ്രത്യേകതയാണ് (തുടർന്ന് വായിക്കുക)

3/6
ഗോപിയുമായി ഏറെക്കാലം പ്രണയബന്ധം നയിച്ച വ്യക്തിയാണ് ഗായിക അമൃതാ സുരേഷ്. എന്നാൽ, ഗോപിയുമായി നല്ല ബന്ധത്തിലാണ് പിരിഞ്ഞത് എന്ന് അമൃത ഈ അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു. ഇന്നും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട് അമൃതാ സുരേഷ്. മുൻ ഭർത്താവ് നൽകിയ വേദനകൾ ഒന്നും തന്റെ ചേച്ചിക്ക് ഗോപി നൽകിയിട്ടില്ല എന്ന് അനുജത്തി അഭിരാമി സുരേഷും തുറന്നു സമ്മതിച്ചു. ഇതോടെ ഗോപിയുടെ ആരാധകരും അദ്ദേഹത്തിന്റെ ഒപ്പം ചേർന്ന് കഴിഞ്ഞു

4/6
ഗോപി രണ്ടു മുഖമില്ലാത്ത, തുറന്ന മനസുള്ള വ്യക്തി എന്നാണ് ഒരാൾ നൽകിയ കമന്റ്. തന്റെ ബന്ധങ്ങൾ പൊതുജന മദ്ധ്യേ അംഗീകരിക്കാൻ കഴിവുള്ളയാളാണ് ഗോപി സുന്ദർ എന്ന് മറ്റൊരാൾ. കമന്റുകൾ വേറെയുമുണ്ട്. എന്നാൽ, ഗോപി എന്ന വ്യക്തിയെ പിന്തുണച്ചു കൊണ്ട് തന്നെ കമന്റുകൾ ഓപ്പൺ ചെയ്യുന്നത് പതിവ് കാഴ്ചയല്ല. ഒരാൾ മറച്ചുവെക്കലുകൾ ഇല്ലാതെ തുറന്നു പെരുമാറുന്നത് ഇഷ്‌ടപ്പെടുന്ന നിരവധിപേരുണ്ട് എന്നാണ് ഈ പോസ്റ്റിലെ കമന്റുകൾ കണ്ടാൽ മനസ്സിലാക്കാവുന്ന ഒരു പ്രധാന കാര്യം

5/6
ഗോപി സുന്ദറിന്റെ കൂട്ടുകാരി മാത്രമല്ല മയോനി എന്ന പ്രിയ നായർ. ചലച്ചിത്ര പിന്നണി ഗായിക കൂടിയാണ്. ഗോപി സംഗീത സംവിധാനം നിർവഹിച്ച ഒരു ഗാനം പാടിയാണ് പ്രിയ നായർ മലയാള സിനിമാ രംഗത്തേക്ക് കാലുകുത്തിയത്. ഗോപിയുടെ കൂട്ടുകാരി എന്ന വാർത്ത വന്നത് മുതൽ, ആരാണ് പ്രിയ നായർ എന്ന ചോദ്യത്തിന് മറുപടിയായതും ഈ ഗാനം തന്നെ. ഈ സിനിമയുടെ മ്യൂസിക് ലോഞ്ചിന്‌ പ്രിയ നായരെയും കൂടിയാണ് ഗോപി സുന്ദർ വേദിയിൽ എത്തിച്ചേർന്നത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലായിരുന്നു

6/6
ഗോപി സുന്ദറിന്റെ ഏറ്റവും പുതിയ ചിത്രത്തിന് വന്ന കമന്റുകളുടെ സ്ക്രീൻഷോട്ട്. അടുത്തിടെ ഗോപി സുന്ദർ തൃപ്പൂണിത്തുറയിലുള്ള തന്റെ വസതി വിൽപ്പനയ്ക്ക് വച്ച വിവരം സോഷ്യൽ മീഡിയയിൽ വന്നിരുന്നു. മാനേജരെ ബന്ധപ്പെടാൻ നമ്പറും നൽകിയിരുന്നു അദ്ദേഹം. ആലപ്പുഴയിലെ മനോഹരമായ കായൽ പശ്ചാത്തലത്തിൽ ഗോപി സുന്ദർ ഒരു റിസോർട്ട് നടത്തിപ്പോരുന്നുമുണ്ട്. ഗോപി സംഗീതം പകർന്ന ഏതാനും ഗാനങ്ങൾ അടുത്തിടെ മലയാള പിന്നണി ഗാനമേഖലയിൽ പുറത്തുവന്നിരുന്നു

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ

  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement