പെണ്ണുപിടിയൻ എന്ന് വിളി; ഗോപി സുന്ദർ നൽകിയ മറുപടിയിലെ സ്ത്രീയെ കുറിച്ചുള്ള കാഴ്ചപ്പാട്

Last Updated:
പെണ്ണുപിടിയൻ എന്ന് ആക്ഷേപിച്ച ആൾക്ക് തനിക്ക് സ്ത്രീ എന്നാൽ എന്ത് എന്ന് ഗോപി സുന്ദർ
1/6
ഗോപി സുന്ദർ (Gopi Sundar) ഏതു പോസ്റ്റ് ഇട്ടാലും വൈവിധ്യം നിറഞ്ഞ കമന്റുകൾ പതിവാണ്. പോസ്റ്റിലെ ഉള്ളടക്കത്തേക്കാൾ ഏറെ ശ്രദ്ധ നേടുക പലപ്പോഴും ഈ കമന്റുകളാകും. പോസ്റ്റുകളിൽ പ്രധാനമായും കാണുക ഗോപി സുന്ദറിനെയും കൂട്ടുകാരികളെയും ആയിരിക്കും എന്നതാണ് വിഷയം. ഗോപിയാക്കട്ടെ തന്റെ പെൺസുഹൃത്തുക്കൾ എല്ലാവരെയും ചേർത്ത് നിർത്തുന്നയാൾ കൂടിയാണ്. ഈ പോസ്റ്റുകളിലെ കമന്റുകളിൽ മറുപടി കൊടുക്കുക കൂടി ചെയ്യുന്നയാളാണ് ഗോപി സുന്ദർ. ഫേസ്ബുക്ക് പേജിലാണ് ഗോപി സുന്ദറിന്റെ പ്രതികരണം ഏറെയും വരിക

advertisement
2/6
കഴിഞ്ഞ ദിവസം പതിവിലും വിപരീതമായി ഗോപി സുന്ദർ തന്റെ കുടുംബത്തെ പരിചയപ്പെടുത്തിയിരുന്നു. അമ്മയും അമ്മൂമ്മയുമാണ് ഗോപി സുന്ദറിന്റെ പോസ്റ്റിൽ കൂടെയുണ്ടായിരുന്നത്. സാധാരണ തന്റെ വീട്ടുകാരുമായി സോഷ്യൽ മീഡിയയിൽ എത്തുന്ന പതിവില്ല ഗോപിക്ക്. ഇതിൽ മോശം കമന്റ് ചെയ്താൽ, അഴിയെണ്ണേണ്ടി വരും എന്നും ഗോപി മുന്നറിയിപ്പ് കൊടുത്തിരുന്നു. സൈബർ സെല്ലിന്റെ പിടിവീഴാൻ അഞ്ചു മണിക്കൂർ മതി എന്നും ഗോപി ഒരു കമന്റിൽ മറുപടി നൽകി. എന്നാലും ഗോപി സുന്ദറിന് നേരെയുള്ള ആക്ഷേപം തുടരുകയാണ് (തുടർന്ന് വായിക്കുക)

3/6
സ്ത്രീകളുമായുള്ള ബന്ധത്തിന്റെ പേരിൽ ഗോപിക്ക് മേൽ വീഴുന്ന പഴി അത്ര നിസാരമായി കാണാനില്ല. മലയാള സിനിമാ പിന്നണി ഗായികമാർ ഉൾപ്പെടെ നിരവധിപ്പേർ ഗോപി സുന്ദറിന്റെ കൂടെയുള്ള ചിത്രങ്ങളിൽ വരാറുണ്ട്. ഇപ്പോൾ മുഖത്ത് നോക്കി ആക്ഷേപം ഉയർത്തിയ ഒരാളുടെ കമന്റ് സ്ക്രീൻഷോട്ട് അടിച്ച് അതിനു മറുപടി കൊടുത്തിരിക്കുന്നു ഗോപി. പെണ്ണുപിടിയൻ എന്നാണ് ഗോപി സുന്ദറിന് നേരെയുള്ള ആക്ഷേപം. ഇതിൽ രോഷം കൊള്ളാതെ, സ്ത്രീ എന്നാൽ തനിക്ക് ആരാണ്, എന്താണ് എന്ന് ഗോപി സുന്ദർ മറുപടി കൊടുത്തു
സ്ത്രീകളുമായുള്ള ബന്ധത്തിന്റെ പേരിൽ ഗോപിക്ക് മേൽ വീഴുന്ന പഴി അത്ര നിസാരമായി കാണാനില്ല. മലയാള സിനിമാ പിന്നണി ഗായികമാർ ഉൾപ്പെടെ നിരവധിപ്പേർ ഗോപി സുന്ദറിന്റെ കൂടെയുള്ള ചിത്രങ്ങളിൽ വരാറുണ്ട്. ഇപ്പോൾ മുഖത്ത് നോക്കി ആക്ഷേപം ഉയർത്തിയ ഒരാളുടെ കമന്റ് സ്ക്രീൻഷോട്ട് അടിച്ച് അതിനു മറുപടി കൊടുത്തിരിക്കുന്നു ഗോപി. 'പെണ്ണുപിടിയൻ' എന്നാണ് ഗോപി സുന്ദറിന് നേരെയുള്ള ആക്ഷേപം. ഇതിൽ രോഷം കൊള്ളാതെ, സ്ത്രീ എന്നാൽ തനിക്ക് ആരാണ്, എന്താണ് എന്ന് ഗോപി സുന്ദർ മറുപടി കൊടുത്തു
advertisement
4/6
ഗോപി സുന്ദറിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ മൂന്നു ബന്ധങ്ങൾ വളരെ പരസ്യമായി എന്നാണ്. വിവാഹബന്ധത്തിൽ ഗോപി സുന്ദർ രണ്ട് ആണ്മക്കളുടെ പിതാവാണ്. ഭാര്യയുമായി വർഷങ്ങളായി അകന്നു കഴിയുകയാണ് ഗോപി. ഇതിനു ശേഷം പിന്നണി ഗായിക അഭയ ഹിരണ്മയിയുമായി നീണ്ടകാലം ലിവിങ് ടുഗെദർ ബന്ധം. ഈ ബന്ധം അവസാനിച്ചതും, ഗായിക അമൃതാ സുരേഷുമായുള്ള പ്രണയം. ഈ ബന്ധങ്ങൾ ഗോപി സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അമൃതയുമായും ഗോപി അകന്നു

5/6
ഇത് കഴിഞ്ഞ്, പലപല പെൺസുഹൃത്തുക്കളുമായുള്ള പരിപാടികളുടെയും യാത്രകളുടെയും ചിത്രങ്ങൾ ഗോപി സുന്ദറിന്റെ പേജിൽ മാറിമാറി വന്നു. എല്ലാം കനത്ത സൈബർ ആക്രമണത്തിന് വിധേയമായി. ഇപ്പോൾ പെണ്ണുപിടിയൻ എന്ന് വിളിച്ചുകൊണ്ടുള്ള കമന്റിനും ഗോപി സുന്ദർ മറുപടി കൊടുത്തിരിക്കുന്നു. 'നിനക്ക് പിടിക്കാൻ മാത്രമേ അറിയൂ എന്ന് മനസിലായി. പെണ്ണുങ്ങളെ ബഹുമാനിക്കാൻ പഠിക്ക്. പിന്നെ ഈ പെണ്ണുങ്ങൾ നീ വിചാരിക്കുന്നത് പോലെ പിടിക്കാനോ വളയ്ക്കാനോ ഒടിക്കാനോ കഴിയുന്ന ഒരു വസ്തുവല്ല...

6/6
ജീവനുള്ള ഒരു മനുഷ്യനെ ജന്മം നൽകാൻ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്ക് ഒരു പിടിയായി മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നതിൽ എനിക്ക് അത്ഭുതം ഇല്ല,' എന്ന് ഗോപി. ഗോപി സുന്ദർ മറുപടി നൽകിയ കമന്റിന്റെ സ്ക്രീൻഷോട്ട് ഇതാ. ഏതു പോസ്റ്റിനും ആക്ഷേപം വരുന്ന സാഹചര്യത്തിൽ തന്റെ വളർത്തുനായ കല്യാണിയുടെ കൂടെയുള്ള ഒരു ചിത്രവും ഗോപി സുന്ദർ പോസ്റ്റ് ചെയ്തിരുന്നു

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement