Nagarjuna| 65-ാം വയസിലും ഫിറ്റായിരിക്കുന്നതെങ്ങനെ? ഒടുവിൽ നാഗാർജുന ആ രഹസ്യം വെളിപ്പെടുത്തി
- Published by:Rajesh V
- news18-malayalam
Last Updated:
പതിവ് വ്യായാമവും സമീകൃതാഹാരവും ഉൾപ്പെടുന്ന അച്ചടക്കമുള്ള ജീവിതമാണ് താൻ പിന്തുടരുന്നതെന്ന് താരം
വയസ് 65 ആയി. എങ്കിലും തെന്നിന്ത്യൻ താരം നാഗാർജുന ആരാധകരുടെ ഹൃദയം കീഴടക്കുന്നത് തുടരുകയാണ്. ഈ പ്രായത്തിലും നാഗാർജുന ഒരു ഫിറ്റ്നസ് പ്രേമിയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ ഫിറ്റ്നസ് രീതിയെക്കുറിച്ച് തുറന്നു പറഞ്ഞു. പതിവ് വ്യായാമവും സമീകൃതാഹാരവും ഉൾപ്പെടുന്ന അച്ചടക്കമുള്ള ജീവിതമാണ് താൻ പിന്തുടരുന്നതെന്ന് താരം പറഞ്ഞു.
advertisement
ഹിന്ദുസ്ഥാൻ ടൈംസുമായുള്ള ഒരു സംഭാഷണത്തിൽ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തന്റെ ദിനചര്യയിൽ ജിം ട്രെയിനിങ്ങും കാർഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നാഗാർജുന പറഞ്ഞു. തന്റെ ജീവിതത്തിൽ ദിവസവും ഏതെങ്കിലും തരത്തിലുള്ള വ്യായാമം ഉൾപ്പെടുത്താൻ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ 30 മുതൽ 35 വർഷമായി ഇത് മുടങ്ങാതെ ചെയ്യുന്നു. സ്ഥിരമായി ഇത് തുടരുകയാണ് പ്രധാനം. ഞാൻ ദിവസം മുഴുവൻ സജീവമായിരിക്കും. ജിമ്മിൽ പോകുന്നില്ലെങ്കിൽ നടക്കാനോ നീന്താനോ പോകും'
advertisement
ആഴ്ചയിൽ അഞ്ച് ദിവസം താൻ വ്യായാമം ചെയ്യാറുണ്ടെന്ന് താരം പറഞ്ഞു. ജിമ്മിൽ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നന്നായി വിയർക്കാറുണ്ട്. "കാർഡിയോ ആയാലും മറ്റ് പരിശീലനമായാലും, എല്ലായ്‌പ്പോഴും നിങ്ങളുടെ ഹൃദയമിടിപ്പ് നിങ്ങളുടെ പരമാവധി നിരക്കിന്റെ 70 ശതമാനത്തിന് മുകളിൽ നിലനിർത്തുക. നിങ്ങളുടെ വ്യായാമങ്ങൾക്കിടയിൽ അധികം വിശ്രമിക്കരുത്, ഇരിക്കരുത്'- അദ്ദേഹം പറഞ്ഞു.
advertisement
advertisement
advertisement