കോവിഡ് 19നെ പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് സഹായവുമായി അലിബാബ ഗ്രൂപ്പ് സഹസ്ഥാപകൻ ജാക്ക് മാ.
2/ 11
പ്രതിരോധ പ്രവർത്തനങ്ങള്‍ക്കാവശ്യമായി മാസ്കുകളും കോവിഡ് 19 പരിശോധന കിറ്റുകളും അയച്ചു കൊടുത്താണ് രോഗത്തെ നേരിടാൻ അമേരിക്കയ്ക്ക് ജാക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്
3/ 11
ജാക്ക് മാ ഫൗണ്ടേഷനും അലിബാബ ഫൗണ്ടേഷനും ചേർന്ന് അമേരിക്കയിലേക്ക് 5 ലക്ഷം ടെസ്റ്റിങ് കിറ്റുകളും 10 ലക്ഷം മാസ്കുകളും അയക്കുമെന്ന് നേരത്തെ തന്നെ ഇദ്ദേഹം അറിയിച്ചിരുന്നു
4/ 11
കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളും ഫെയ്സ് മാസ്കുകളും ഷാങ്ഹായിയിൽ നിന്ന് യുഎസിലേക്ക് കയറ്റി അയച്ച വിവരം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ജാക്ക് പങ്കു വച്ചു.
5/ 11
അമേരിക്കയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് ആശംസകൾ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
6/ 11
അമേരിക്കയ്ക്ക് സഹായം അയച്ച വിവരം പങ്കുവച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് ജാക്ക് മാ തന്റെ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്
7/ 11
അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ് വൈറലായി. പതിനായിരക്കണക്കിന് ഫോളോവേഴ്സാണ് മണിക്കൂറുകൾക്കുള്ളിൽ ജാക്ക് നേടിയത്
8/ 11
നിരവധി അമേരിക്കൻ പൗരന്മാരാണ് ജാക്കിന് നന്ദി പറഞ്ഞെത്തിയത്. അമേരിക്കക്കാരുടെ ക്ഷേമം നോക്കുന്ന നിങ്ങളുടെ ഉദാരമനസിന് നന്ദിയെന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചത്
9/ 11
പരസ്പപരസഹായം എന്നാൽ ഇതാണെന്നും നന്ദി അറിയിച്ചു കൊണ്ട് ചിലർ പ്രതികരിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ട്രംപിനെക്കാളും ഉപകാരിയായ ജാക്ക് മാ എന്ന തരത്തിലും ചില ആളുകൾ പ്രതികരിക്കുന്നുണ്ട്
10/ 11
ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിലിടം നേടിയ ജാക്ക്, ഇതാദ്യമായല്ല മറ്റു രാജ്യങ്ങൾക്ക് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹായം നൽകുന്നത്.
11/ 11
നേരത്തെ ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, സ്പെയിൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്.