പ്രായത്തെ തോല്പിച്ച് 'ജൂലിയ ഹോക്കിൻസ്' 'ഓടിയത്' 108 വയസുവരെ; ഈ ദീർഘായുസിന്റെ രഹസ്യം
- Published by:Sneha Reghu
- news18-malayalam
Last Updated:
സാധ്യതയില്ലാത്ത അത്‌ലറ്റിക് കരിയറിന് ജൂലിയ ഹോക്കിൻസ് വൈകിയാണ് തുടക്കം കുറിച്ചത്
advertisement
advertisement
സാധ്യതയില്ലാത്ത അത്‌ലറ്റിക് കരിയറിന് ഹോക്കിൻസ് വൈകിയാണ് തുടക്കം കുറിച്ചത്. 100 വയസ്സ് തികഞ്ഞതിന് ശേഷം മാത്രമാണ് ജൂലിയ ഹോക്കിൻസ് കായിക മേഖലയിലെ ഓട്ടം എന്ന ഇനത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. 2016 ലെ ലൂസിയാന സീനിയർ ഒളിമ്പിക് ഗെയിംസിലായിരുന്നു ജൂലിയയുടെ ആദ്യ വിജയം. 50 മീറ്റർ ഓട്ടം വെറും 19 സെക്കൻഡിനുള്ളിലാണ് ജൂലിയാന അന്ന് പൂർത്തീകരിച്ചത്. ഇതോടെയാണ് സീനിയർ അത്‍ലറ്റിക് എന്ന നിലയിൽ ഹോക്കിൻസിനെ രാജ്യവ്യാപകമായി ശ്രദ്ധിച്ചു തുടങ്ങിയത്.
advertisement
ജൂലിയയുടെ ദീർഘായുസ് എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ കുറിച്ച്, നിരവധി അഭിമുഖങ്ങളിൽ ജൂലിയാന സംസാരിച്ചിട്ടുമുണ്ട്. വ്യായാമത്തോടുള്ള പ്രതിബദ്ധത, സമീകൃതാഹാരം, ചിട്ടയായ ഉറക്കം എന്നിവയാണ് തന്റെ ആരോഗ്യ രഹസ്യമെന്നാണ് ജൂലിയാനയുടെ വാക്കുകൾ. ഐസ്ഡ് കോഫിയും ചായയും പോലെയുള്ള ആഹാരങ്ങൾ മിതമായി മാത്രമാണ് ജൂലിയാന കുടിച്ചിരുന്നത്. പുകവലിയും മദ്യപാനവും ജീവിത്തിൽ നിന്നും പൂർണമായി ഒഴിവാക്കിയതാണ് തന്റെ ആരോഗ്യത്തിന്റെ മറ്റൊരു രഹസ്യമെന്നാണ് അന്ന് അഭിമുഖത്തിൽ ജൂലിയാന പറഞ്ഞത്.
advertisement
advertisement