Kareena Kapoor| 44-ാം വയസ്സിലും സുന്ദരി; കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം അറിയുമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
രണ്ട് കുട്ടികളുടെ അമ്മയായതിനുശേഷം ദിനചര്യയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്ന് കരീന വ്യക്തമാക്കുന്നു
advertisement
advertisement
അഭിമുഖത്തിൽ തന്റെ ദിനചര്യയെകുറിച്ചാണ് 44-കാരിയായ കരീന സംസാരിക്കുന്നത്. വ്യായാമത്തിന് താൻ വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്നാണ് കരീന പറഞ്ഞത്. രണ്ട് കുട്ടികളുടെ അമ്മയായതിനുശേഷം തന്റെ ദിനചര്യയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയെന്നും കരീന വ്യക്തമാക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് അതിരാവിലെ ഉറക്കമെഴുന്നേൽക്കുന്നതും നേരത്തെ ഉറങ്ങുന്നതുമാണ്.
advertisement
വൈകുന്നേരം 6 മണിക്ക് അത്താഴം കഴിക്കുമെന്നാണ് നടി പറയുന്നത്. 9:30-ഓടെ ഉറങ്ങാൻ കിടക്കും. അതിരാവിലെ എഴുന്നേറ്റ് വർക്കൗട്ട് തുടങ്ങുമെന്നും നടി പറഞ്ഞു. പാർട്ടികളിലൊന്നും തന്നെ പ്രതീക്ഷിക്കേണ്ടെന്നും ഇതിനെ കുറിച്ച് തന്റെ സുഹൃത്തുക്കൾക്ക് അറിയാമെന്നും അവർ അതിനെ ബഹുമാനിക്കുന്നുണ്ടെന്നും കരീന വ്യക്തമാക്കി.
advertisement
advertisement