കാവ്യാ മാധവനും പിന്നണി പാടിയ ഗായികയും കലോത്സവത്തിൽ നേർക്കുനേർ മത്സരിച്ച കഥ

Last Updated:
കാവ്യയ്ക്കൊപ്പം നേർക്കുനേർ മത്സരിച്ച ആ ഗായികയെ അറിയാമോ? രസകരമായ കഥ
1/8
kavya-Shabnam
1999-ലെ സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളിയത് കൊല്ലമായിരുന്നു. അന്നത്തെ കലോത്സവത്തിന് ഒട്ടനവധി സവിശേഷതകളുണ്ടായിരുന്നു. പിൽക്കാലത്ത് സിനിമയിൽ താരമായി മാറിയ കാവ്യ മാധവൻ മത്സരിച്ച കലോത്സവമായിരുന്നു. അന്നത്തെ കലാതിലകവും കാവ്യയായിരുന്നു.
advertisement
2/8
 ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായിരുന്നു അന്നത്തെ കലോത്സവം. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തയിനങ്ങളിൽ കാവ്യ മാധവൻ മത്സരിച്ചു. ഇവയിലെല്ലാം സമ്മാനം നേടുകയും ചെയ്തു.
ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായിരുന്നു അന്നത്തെ കലോത്സവം. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തയിനങ്ങളിൽ കാവ്യ മാധവൻ മത്സരിച്ചു. ഇവയിലെല്ലാം സമ്മാനം നേടുകയും ചെയ്തു.
advertisement
3/8
 നൃത്തയിനങ്ങൾക്ക് പുറമെ ലളിതഗാന മത്സരം ഉൾപ്പടെ മറ്റ് ചില ഇനങ്ങളിലും കാവ്യ സംസ്ഥാനതലത്തിൽ മത്സരിച്ചു. അന്നത്തെ ലളിതഗാന മത്സരത്തിന് ഒരു സവിശേഷതയുണ്ടായിരുന്നു.
നൃത്തയിനങ്ങൾക്ക് പുറമെ ലളിതഗാന മത്സരം ഉൾപ്പടെ മറ്റ് ചില ഇനങ്ങളിലും കാവ്യ സംസ്ഥാനതലത്തിൽ മത്സരിച്ചു. അന്നത്തെ ലളിതഗാന മത്സരത്തിന് ഒരു സവിശേഷതയുണ്ടായിരുന്നു.
advertisement
4/8
Kavya Madhavan, Kavya Madhavan movies, Kavya Madhavan films, Kavya Madhavan in Classmates, Classmates movie, കാവ്യ മാധവൻ, ക്ലസ്സ്മേറ്റ്സ്
ചലച്ചിത്രതാരമെന്ന പരിവേഷത്തോടെയാണ് കാവ്യ യുവജനോത്സവത്തിൽ മതിസരിക്കാനെത്തിയത്. 1996ൽ മമ്മൂട്ടി നായകനായ അഴകിയ രാവണൻ എന്ന ചിത്രത്തിൽ ബാലതാരമായി കാവ്യ അഭിനയിച്ചിരുന്നു.
advertisement
5/8
 ആ ചിത്രത്തിലെ വമ്പൻ ഹിറ്റായ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന് തുടങ്ങുന്ന ഗാനരംഗത്ത് നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് കാവ്യ മാധവനായിരുന്നു. ഈ ഗാനം പാടിയതാകട്ടെ കൊല്ലം സ്വദേശിയായ ബാലഗായിക ശബ്നം ആയിരുന്നു.

6/8
 കൊല്ലം സെന്‍റ് ജോസഫ്സ് കോൺവെന്‍റ് സ്കൂൾ വിദ്യാർഥിനിയായിരുന്നു ശബ്നം. 1999ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിത ഗാന മത്സരത്തിൽ കാവ്യയും ശബ്നവും മത്സരിച്ചിരുന്നുവെന്നത് അന്ന് വലിയ വാർത്തയായിരുന്നു.

7/8
 സിനിമയിൽ അഭിനയിച്ചയാളും പിന്നണി പാടിയ ആളും കലോത്സവവേദിയിൽ ലളിതഗാനമത്സരത്തിൽ നേർക്കുനേർ മത്സരിക്കുകയായിരുന്നു. 'ആരോഹണം, അവരോഹണം' എന്ന് തുടങ്ങുന്ന ഗാനമാണ് അന്ന് ശബ്നം ആലപിച്ചത്.
സിനിമയിൽ അഭിനയിച്ചയാളും പിന്നണി പാടിയ ആളും കലോത്സവവേദിയിൽ ലളിതഗാനമത്സരത്തിൽ നേർക്കുനേർ മത്സരിക്കുകയായിരുന്നു. 'ആരോഹണം, അവരോഹണം' എന്ന് തുടങ്ങുന്ന ഗാനമാണ് അന്ന് ശബ്നം ആലപിച്ചത്.
advertisement
8/8
kavya-Shabnam
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ശബ്നത്തിനായിരുന്നു അന്ന് ലളിതഗാനമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത്. പിന്നീട് നിറം എന്ന സിനിമയിലെ ഒരു ചിക് ചിക് ചിറകിൽ എന്ന സൂപ്പർ ഹിറ്റ് ഗാനവും ശബ്നമാണ് ആലപിച്ചത്. പിൽക്കാലത്ത് നിരവധി സിനിമാ ഗാനങ്ങൾ ആലപിച്ചു. ടിവി റിയാലിറ്റ ഷോകളിൽ ജഡ്ജായും ശബ്നം തിളങ്ങി.
advertisement
പഴം തൊണ്ടയിൽ കുടുങ്ങി കണ്ണൂരിൽ വയോധികൻ മരിച്ചു
പഴം തൊണ്ടയിൽ കുടുങ്ങി കണ്ണൂരിൽ വയോധികൻ മരിച്ചു
  • കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട് 62 വയസ്സുകാരൻ മരണമടഞ്ഞു.

  • ചക്കരക്കലിൽ മന്ദമ്പേത്ത് ഹൗസിലെ ശ്രീജിത്ത് ഞായറാഴ്ച വൈകിട്ട് 7.30 ഓടെ മരണമടഞ്ഞു.

  • ശ്വാസതടസ്സം അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement