അതാണ് കീർത്തി സുരേഷ്! വിവാഹം കഴിഞ്ഞ് 10 ദിവസമായില്ല; ആഘോഷങ്ങൾ മാറ്റിവച്ച് സിനിമയിൽ സജീവമാകുന്നു
- Published by:meera_57
- news18-malayalam
Last Updated:
ഡിസംബർ 12നായിരുന്നു ഗോവയിൽ വച്ച് കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം
നാട്ടിൽ നടക്കുന്ന ഒരു വിവാഹത്തിന് പോലുമുണ്ടാകും, കല്യാണത്തിന്റെ പുതുമോടി മാറുംവരെയുള്ള ചില ആഘോഷങ്ങൾ. പലരും തൊഴിലിടങ്ങളിൽ നിന്നും കിട്ടാവുന്നത്ര അവധിയെടുത്ത് പങ്കാളിയോടും കുടുംബത്തോടും ഒപ്പം ചിലവിടാൻ ശ്രമിക്കും. വിദേശത്തു ജോലിയുള്ളവരെങ്കിൽ, എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുണ്ടാകും. നടി കീർത്തി സുരേഷ് (Keerthy Suresh) എന്ന തെന്നിന്ത്യയിലെ തിരക്കേറിയ നായികയ്ക്ക് വിവാഹം നടന്നിട്ട് കഷ്‌ടിച്ച് അഞ്ചു ദിവസങ്ങൾ പോലും തികഞ്ഞിട്ടില്ല. ആന്റണി തട്ടിലുമായി (Antony Thattil) നീണ്ട പതിനഞ്ചു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. രണ്ടു കുടുംബങ്ങളും ചേർന്ന് രണ്ടു മതാചാരങ്ങളിലാണ് വിവാഹം നടത്തിയത്
advertisement
അത്രകണ്ട് തിരക്കേറിയ ദിവസങ്ങളിലൂടെയാണ് കീർത്തി സുരേഷ് കടന്നു പോയത്. ദമ്പതികൾ മലയാളികൾ എങ്കിലും ഗോവയിൽ വച്ചാണ് ആചാരപരമായും ഡെസ്റ്റിനേഷൻ വെഡിങ് സ്റ്റൈലും ചേർന്ന രണ്ടു ചടങ്ങുകൾ ഒരേദിവസം അരങ്ങേറിയത്. തമിഴ് ബ്രാഹ്മണ ചടങ്ങുകളാൽ സമ്പന്നമായിരുന്നു കീർത്തിയുടെ ഹിന്ദു വെഡിങ്. ശേഷം, ക്രിസ്ത്യൻ മതാചാരപ്രകാരം വൈകുന്നേരമാണ് ബീച്ച് വെഡിങ് അരങ്ങേറിയത്. രണ്ടു പരിപാടികളുടെയും ചിത്രങ്ങൾ കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചിരുന്നു (തുടർന്ന് വായിക്കുക)
advertisement
എന്നാൽ, ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരികെ വരാം. കീർത്തിയുടെ യൗവ്വനകാലത്തിന്റെ തുടക്കം മുതൽ അവർ സിനിമയിൽ സജീവമായിരുന്നു. കുട്ടിക്കാലത്ത് അച്ഛൻ സുരേഷ് കുമാർ നിർമിച്ച ചില ചിത്രങ്ങളിൽ കീർത്തി സുരേഷ് ബാലതാരമായും അഭിനയിച്ചു. അമ്മ മേനക സുരേഷ് എൺപതുകളിലെ മലയാള സിനിമയിലെ തിരക്കേറിയ നായികയായിരുന്നു. മേനക വിവാഹത്തോടെ സിനിമയിൽ നിന്നും ബൈ പറഞ്ഞ്, മക്കൾ മുതിർന്ന ശേഷം മാത്രം തിരികെവന്നുവെങ്കിൽ, കീർത്തി അങ്ങനെയല്ല. പ്രൊഫഷനെ കീർത്തി വേണ്ടത്ര പ്രാധാന്യത്തോടെ കാണുന്ന കൂട്ടത്തിലാണ്
advertisement
വരുൺ ധവാൻ നായകനാവുന്ന, കലീസ് സംവിധാനം ചെയ്യുന്ന 'ബേബി ജോൺ' ആണ് കീർത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രം. ആറ്റ്ലിയുടെ തമിഴ് ചിത്രം തെരിയുടെ റീമേക്ക് ആണ് 'ബേബി ജോൺ'. ചിത്രം ക്രിസ്തുമസ് ദിനത്തിൽ തിയേറ്ററുകളിൽ എത്തുന്നു. കേരളത്തിൽ ഉൾപ്പെടെ ഷൂട്ട് ചെയ്ത ചിത്രമാണിത്. മലയാളി പ്രേക്ഷകർക്ക് കൂടി പരിചിതയായ നടി വമിഖ ഗബ്ബിയാണ് ഈ സിനിമയിലെ മറ്റൊരു ശ്രദ്ധേയ വനിതാ താരം. സിനിമയിൽ കീർത്തി സുരേഷ് അത്യന്തം ഗ്ലാമറസായി ചെയ്ത നൃത്ത രംഗം വൈറലായിരുന്നു
advertisement
പക്ഷേ, വിവാഹം കഴിഞ്ഞു എന്ന് കരുതി ഹണിമൂൺ ആഘോഷങ്ങൾക്കോ, മറ്റ് പരിപാടികൾക്കോ മാത്രമായി സമയം ചിലവിടാൻ കീർത്തി ഇല്ല. മറിച്ച്, സിനിമയിൽ തന്നെ സജീവമാകാനാണ് കീർത്തിക്ക് താൽപ്പര്യം. 'ബേബി ജോൺ' സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ കീർത്തി പങ്കെടുക്കും. ഡിസംബർ 12നായിരുന്നു കീർത്തി സുരേഷിന്റെ വിവാഹം എങ്കിൽ, ദുബായിലെ ബൂദുവാ ബൈ മാർക്കിൽ നടക്കുന്ന ബേബി ജോൺ പ്രൊമോഷൻ പരിപാടികളിൽ ഡിസംബർ 21ന് കീർത്തി നേരിട്ടെത്തും. ഇതിന്റെ പ്രഖ്യാപനം നടന്നു കഴിഞ്ഞു
advertisement
കീർത്തി സുരേഷിന്റെ വിവാഹവാർത്ത ഊഹാപോഹങ്ങളുടെ രൂപത്തിൽ പലപ്പോഴായി സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നിരുന്നു. ഇതിലെല്ലാം പ്രമുഖ താരങ്ങളുടെ പേരുകൾ പോലും വലിച്ചിഴക്കപ്പെട്ടു. ചില സമയങ്ങളിൽ കീർത്തിയുടെ പിതാവ് സുരേഷ് കുമാർ തന്നെയാണ് വാർത്ത വ്യാജമെന്ന തരത്തിൽ വിശദീകരണം നൽകിയതും. എന്നാൽ, ആന്റണി തട്ടിലായിരിക്കും വരൻ എന്ന നിലയിൽ വാർത്ത വന്നതും കുടുംബം, ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിസിനസുകാരനാണ് ആന്റണി തട്ടിൽ