Keerthy Suresh | ജനുവരിയിൽ വീണ്ടും ശുഭമുഹൂർത്തം; കീർത്തി സുരേഷിന് വിവാഹശേഷം മറ്റൊരു സുപ്രധാന നിമിഷം
- Published by:meera_57
- news18-malayalam
Last Updated:
ഡിസംബർ 12ന് നടന്ന വിവാഹത്തിന് ശേഷം കീർത്തിക്ക് ഒരു ശുഭമുഹൂർത്തത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയുണ്ട്
വിവാഹം കഴിഞ്ഞതിന്റെ ആഘോഷവും സന്തോഷവും ഒന്നടങ്ങുന്നതു വരെ വിശ്രമിക്കാൻ പോലുമാവാത്ത തിരക്കിലായിരുന്നു നടി കീർത്തി സുരേഷ് (Keerthy Suresh). ആദ്യ ബോളിവുഡ് ചിത്രം 'ബേബി ജോൺ' പ്രൊമോഷൻ പരിപാടികൾക്ക് കീർത്തിക്ക് പങ്കെടുക്കാതെ മറ്റൊരു പോംവഴിയില്ലായിരുന്നു. അപ്പോഴും ആന്റണി തട്ടിൽ കീർത്തിയെ വിവാഹം ചെയ്ത് കഷ്‌ടിച്ച് പത്തു ദിവസങ്ങൾ തികഞ്ഞിരുന്നില്ല. വിദേശത്തുൾപ്പെടെ നായകൻ വരുൺ ധവാന്റെ ഒപ്പം കീർത്തിയും പരിപാടികൾക്ക് മുടക്കം വരുത്തിയില്ല. ഒരുവേള മേക്കപ്പ് ചെയറിൽ ഇരുന്നു ഉറക്കം തൂങ്ങുന്ന കീർത്തി സുരേഷിന്റെ വീഡിയോ പോലും വൈറലായിരുന്നു. ജീവിതത്തിനും സിനിമയ്ക്കും ഇടയിലെ ഓട്ടപ്പാച്ചിലിൽ അത്രകണ്ട് ക്ഷീണം അനുഭവിച്ചിരുന്നു താരം
advertisement
രണ്ടു മതാചാരങ്ങൾക്കും പ്രാമുഖ്യം നൽകി ഗോവയിലാണ് കീർത്തിയും ആന്റണിയും വിവാഹം നടത്തിയത്. തുടക്കം ഹൈന്ദവാചാര പ്രകാരമുള്ള താലികെട്ടൽ ചടങ്ങിലായിരുന്നു. ശേഷം, ഇതേ ദിവസം വൈകുന്നേരം ആന്റണിയുടെ രീതിയിൽ ക്രിസ്തീയ മാതൃകയിൽ വൈറ്റ് വെഡിങ് ഒരുക്കി. യുവാക്കൾക്ക് ഹരമേറെയുള്ള ആഘോഷങ്ങളാണ് നടന്നത് എന്ന് കീർത്തിയുടെ പിതാവ് സുരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അമ്മ മേനകയുടെ വിശ്വാസപ്രകാരം, തമിഴ് ബ്രാഹ്മണാചാരപ്രകാരമാണ് കീർത്തിക്ക് താലികെട്ടൽ നടന്നത് (തുടർന്ന് വായിക്കുക)
advertisement
കീർത്തി വിവാഹത്തിന്റെ പുതുമോടി മാറുംമുൻപേ സിനിമാ പ്രൊമോഷനുകളുമായി തിരക്കിട്ടോടി എങ്കിലും, ചിത്രം ബോക്സ് ഓഫീസിൽ വേണ്ടത്ര വിജയം കൈവരിച്ചില്ല. ഇതിനിടെ ഭർത്താവ് ആന്റണിയുടെ ഒപ്പം കീർത്തി പൊങ്കൽ ആഘോഷിച്ച ചിത്രങ്ങളും അവരുടെ സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നു. തന്നെപ്പോലെയല്ല, ആന്റണി മാധ്യമങ്ങളെ നേരിട്ട് പരിചയമുള്ളയാൾ അല്ല എന്ന് കീർത്തി ഒരു മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. കീർത്തിയുടെ സുഹൃത്തുക്കളെ കണ്ടാൽ ആന്റണി കൂടെക്കൂടും എന്ന് മാത്രം
advertisement
പ്രൊമോഷനിടെ പലരും കീർത്തിയുടെ കഴുത്തിലെ മഞ്ഞൾ താലി ശ്രദ്ധിച്ചു കാണും. ഇത് വിവാഹത്തിലെ ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങിനിടെ ആന്റണി കീർത്തിയെ അണിയിച്ചതാണ്. "പ്രൊമോഷണൽ ലുക്കിന്റെ ഒപ്പം ഈ താലി വേണമോ എന്നുപോലും ചിലർ എന്നോട് ചോദിച്ചിരുന്നു. ആചാരപ്രകാരം, ഈ താലിമാല നെഞ്ചോടു ചേർന്ന് കിടക്കണം എന്നാണ് നിയമം. നെഞ്ചോടു സ്പർശിച്ചുവേണം ഇത് കിടക്കാൻ. ഇത് സ്വർണത്താലിയാക്കി മാറ്റിയാൽ, സ്വാഭാവികമായി മാറും," എന്ന് കീർത്തി
advertisement
കീർത്തി സുരേഷിന്റെ ഏറ്റവും ഒടുവിലത്തെ പബ്ലിക് അപ്പിയറൻസിൽ പോലും ഈ താലിമാല അവരുടെ കഴുത്തിൽ കാണാമായിരുന്നു. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടിലും ഈ താലിമാല കഴുത്തിലുണ്ട്. ഈ മാല വസ്ത്രത്തിന്റെ ഉള്ളിലേക്ക് കടത്തി അണിഞ്ഞാൽ പോരെ എന്നും ചിലരുടെ ചോദ്യമുണ്ടായി. എന്നാൽ ഇത് എല്ലാരും കാണുന്നവിധത്തിൽ ധരിക്കുന്നതു ഹോട്ട് എന്ന് താൻ കരുതി എന്നും കീർത്തി സുരേഷ് വ്യക്തമാക്കി. എന്നാൽ, ഡിസംബർ 12ന് നടന്ന വിവാഹത്തിന് ശേഷം കീർത്തിക്ക് ജനുവരിയിൽ ഒരു ശുഭമുഹൂർത്തത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയുണ്ട്
advertisement
മുഹൂർത്തം ഒത്തുവന്നുവെങ്കിൽ, ഒരുപക്ഷേ, കീർത്തി സുരേഷ് ഈ മഞ്ഞൾത്താലി വളരെ നേരത്തെ തന്നെ സ്വർണ ചെയിനിലേക്ക് മാറ്റിയേനെ. വിശുദ്ധിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന താലിമാല മഞ്ഞൾച്ചരടിൽ നിന്നും അഴിച്ചുമാറ്റാൻ പാടില്ല എന്ന വിശ്വാസത്തെ കീർത്തി സുരേഷും മാനിക്കുന്നു. ചിലർക്ക് ആ മുഹൂർത്തം, വിവാഹശേഷം ഒരാഴ്ചയ്ക്കൊ പത്തു ദിവസത്തിനോ ഉള്ളിൽ വന്നുചേരും. എന്നാൽ, കീർത്തി സുരേഷിന് അതിനായി ജനുവരി മാസത്തിന്റെ അവസാനം വരെ കാത്തിരിക്കേണ്ടതായുണ്ട്. ആ വിശേഷവും കീർത്തി അവരുടെ ആരാധകരുമായി പങ്കിടും എന്ന് പ്രതീക്ഷിക്കാം