IPL 13-ാം സീസണിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ അടിമുടി മാറുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
2/ 10
പേരും ലോഗോയും അടക്കം മാറ്റി പുത്തൻ ലുക്കിലാകും ടീം എത്തുക എന്നായിരുന്നു റിപ്പോർട്ടുകൾ
3/ 10
എന്നാൽ ഇതിനിടെ ആരാധകരുടെ മനസിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ഐപിൽ ഇൻസ്റ്റാപേജിലെ പ്രൈഫൈൽ ഫോട്ടോയും അതുവരെയുള്ള പോസ്റ്റുകളും അപ്രത്യക്ഷമായി. ട്വിറ്റർ, ഫേസ്ബുക്ക് പേജിലും ഇതേ മാറ്റങ്ങൾ വന്നു
4/ 10
എന്നാൽ പുതിയ പരിഷ്കാരത്തിൻറെ ഭാഗമായാകും മാറ്റം എന്നു കരുതിയിരുന്ന ആരാധകരെ 'കൺഫ്യൂഷനാക്കി' റോയൽ ചലഞ്ചേഴ്സ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഒരു ട്വീറ്റെത്തി
5/ 10
' പോസ്റ്റുകൾ അപ്രത്യക്ഷമായി.. ക്യാപ്റ്റനെ ഒന്നും അറിയിക്കുന്നില്ല.. എന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കിൽ പറയണം എന്നായിരുന്നു റോയൽ ചലഞ്ചേഴ്സിനെ ടാഗ് ചെയ്ത് ടീം ക്യാപ്റ്റൻരെ ട്വീറ്റ്
6/ 10
എരിതീയിൽ എണ്ണ പകരുന്ന പോലെ യുസ്‌വേന്ദ്ര ചഹൽ, എബി ഡി വില്ലിയേഴ്സ്. എന്നിവരും എത്തി. ഇതെന്ത് ഗൂഗ്ലിയാണ്.. നിങ്ങളുടെ പ്രൊഫൈൽ ചിത്രവും പോസ്റ്റുകളും എവിടെ പോയ് എന്നായിരുന്നു ചഹലിന്റെ ട്വീറ്റ്
7/ 10
നമ്മുടെ അക്കൗണ്ടിന് എന്തുപറ്റിയെന്ന ചോദ്യവുമായാണ് എബി ഡി വില്ലിയേഴ്സ് എത്തിയത്. പുതിയ തന്ത്രങ്ങൾക്കായുള്ള ഒരു ഇടവേളയാണിതെന്ന് പ്രതീക്ഷിക്കുന്നുവെന്നും ടീം അംഗം കൂടിയായ വില്ലിയേഴ്സ് പ്രതികരിച്ചു
8/ 10
ക്യാപ്റ്റൻ ഉള്‍പ്പെടെയുള്ളവരുടെ ഞെട്ടലോടെയുള്ള പ്രതികരണം ആരാധകരെ പല ഊഹാപോഹങ്ങളിലേക്കും നയിച്ചിരിക്കുകയാണ്
9/ 10
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ചിലർ സംശയം ഉന്നയിക്കുമ്പോൾ മാറ്റങ്ങളുടെ ഭാഗമായുളള നീക്കമാണിതെന്നാണ് മറുവാദം
10/ 10
ഏതായാലും റോയൽ ചലഞ്ചേഴ്സ് എന്ത് സര്‍പ്രൈസാണ് കൊണ്ടുവരാൻ പോകുന്നതെന്ന ആകാംഷയിലാണ് ആരാധകർ.