കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടെ അപകടം; യുവാവിന് 1.40 ലക്ഷത്തിന്‍റെ ബിൽ നൽകി മാരുതി ഡീലർ
- Published by:Anuraj GR
- news18-malayalam
Last Updated:
മാരുതിയുടെ പുതിയ ഗ്രാൻഡ് വിറ്റാര എസ്‌യുവി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടെയാണ് സംഭവം
മീററ്റ്: ഒരു കാർ വാങ്ങുന്നതിന് മുമ്പ് ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കുന്നത് സ്വാഭാവികമായ കാര്യമാണ്. ലക്ഷങ്ങൾ മുടക്കി കാർ വാങ്ങുന്നതിന് മുമ്പ് അതിന്‍റെ ഡ്രൈവിങ്ങും യാത്രാസുഖവും മനസിലാക്കാൻ വേണ്ടിയാണ് ടെസ്റ്റ് ഡ്രൈവ്. വാഹന ഡീലർ തന്നെ ടെസ്റ്റ് ഡ്രൈവിനുള്ള സൌകര്യം ഒരുക്കും. ഉപഭോക്താവുള്ള സ്ഥലത്ത് ടെസ്റ്റ് ഡ്രൈവിനുള്ള വാഹനം എത്തിച്ചുനൽകുകയും ചെയ്യാറുണ്ട്.
advertisement
advertisement
advertisement
advertisement
advertisement
അമിതവേഗത്തിൽ കാറോടിക്കുന്നതിനിടെ എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സാധാരണഗതിയിൽ, ടെസ്റ്റ് ഡ്രൈവ് വാഹനം അപകടത്തിൽപ്പെട്ടാൽ ഡീലർമാർ ചെറിയ ബിൽ ആണ് നൽകാറുള്ളത്. എന്നാൽ മുൻഭാഗം മുഴുവൻ തകർന്നതോടെയാണ് 1.40 ലക്ഷം രൂപയുടെ ബിൽ നൽകിയത്. എന്നാൽ, ടെസ്റ്റ് ഡ്രൈവ് അപകടത്തിന്‍റെ പേരിൽ ഷോറൂമിൽ നിന്ന് വൻ തുക ഈടാക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമർശനം ഉയരുന്നുണ്ട്.