രണ്ടു തലമുറകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കുടുംബമാണ് നടി മേനകയുടേത്. മേനക, നിർമാതാവും നടനുമായ സുരേഷ് കുമാർ, ഇളയമകൾ കീർത്തി സുരേഷ് (Keerthy Suresh) എന്നിവർ സിനിമയുടെ ശ്രദ്ധേയ താരങ്ങളാണ്. മൂത്ത മകൾ രേവതിയുടെ പേരാണ് രേവതി കലാമന്ദിർ എന്ന ഇവരുടെ നിർമാണ കമ്പനിക്ക് നൽകിയിട്ടുള്ളത്. സിനിമാലോകത്ത് കണ്ടുമുട്ടി ജീവിതത്തിലും ഒന്നിച്ചവരാണ് മേനകയും സുരേഷ്കുമാറും
സിനിമാ കുടുംബത്തിൽ, പ്രത്യേകിച്ചും ചലച്ചിത്ര നിർമാതാവിന്റെ മക്കളായി വളർന്നവരാണ് കീർത്തിയും സഹോദരിയും. പക്ഷേ വെള്ളിവെളിച്ചതിന്റെയോ പണത്തിന്റെയോ ആഡംബരം ഏതുമില്ലാതെയാണ് രണ്ടുപെൺമക്കളെയും വളർത്തിയത് എന്ന് മേനകയും സുരേഷും പറയുന്നു. ഇവർ നൽകിയ ഒരു അഭിമുഖത്തിൽ ഇക്കാര്യം പറയുകയുണ്ടായി (തുടർന്ന് വായിക്കുക)