ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും പേസ് ബോളറുമായ മുഹമ്മദ് ഷമിയുടെ മുൻഭാര്യ ഹസിൻ ജഹാന്‍റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഹസിൻ ജഹാൻ ഇടയ്ക്കിടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഏറെ നാളായി മുഹമ്മദ് ഷമിയും ഹസിൻ ജഹാനും തമ്മിൽ നിരവധി കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇവർ നൽകിയ കേസ് ഇപ്പോഴും കുടുംബ കോടതിയിൽ തുടരുകയാണ്.