'വരൂ, നമുക്കൊരു സെൽഫിയെടുക്കാം'; മോഹൻലാലിന്‍റെ കേരളീയം സെൽഫി വൈറൽ

Last Updated:
അടുത്ത വർഷത്തെ കേരളീയത്തിന്‍റെ പ്രചാരണത്തിനായാണ് സെൽഫി എടുക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു
1/6
keraleeyam, Mammootty, Mohanlal, Kamalhasan, Shobhana, Pinarayi Vijayan, Kerala news, കേരളീയം, മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ, ശോഭന, കമൽഹാസൻ
തിരുവനന്തപുരം: കേരളീയം വേദിയിൽ മോഹൻലാൽ പകർത്തിയ സെൽഫി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. അടുത്ത വർഷത്തെ കേരളീയത്തിന്‍റെ പ്രചാരണത്തിനായാണ് സെൽഫി എടുക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. 'വരൂ, നമുക്ക് മുഖ്യമന്ത്രിയ്ക്കൊപ്പം ഒരു സെൽഫി എടുക്കാം'- മോഹൻലാൽ ഇത് പറയുമ്പോൾ സദസ് ആരവത്തോടെയാണ് അത് ഏറ്റെടുത്തത്.
advertisement
2/6
keraleeyam, Mammootty, Mohanlal, Kamalhasan, Shobhana, Pinarayi Vijayan, Kerala news, കേരളീയം, മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ, ശോഭന, കമൽഹാസൻ
മോഹൻലാൽ സ്വന്തം ഫോൺ ഉപയോഗിച്ച് ക്ലിക്ക് ചെയ്ത സെൽഫിയിൽ മമ്മൂട്ടി, കമൽഹാസൻ, ശോഭന, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, റോഷി അഗസ്‌റ്റിൻ, സ്‌പീക്കർ എ എൻ ഷംസീർ തുടങ്ങിയവരും ഇടംനേടിയിട്ടുണ്ട്.
advertisement
3/6
keraleeyam, Mammootty, Mohanlal, Kamalhasan, Shobhana, Pinarayi Vijayan, Kerala news, കേരളീയം, മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ, ശോഭന, കമൽഹാസൻ
സമൂഹമാധ്യമങ്ങളിൽ ഇതിനോടകം മോഹൻലാലിന്‍റെ സെൽഫി തരംഗമായി മാറിയിട്ടുണ്ട്. ഈ ചിത്രം ആരാധകർ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. നൂറുകണക്കിന് ആളുകൾ ചിത്രം ലൈക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്യുന്നുണ്ട്.
advertisement
4/6
keraleeyam, Mammootty, Mohanlal, Kamalhasan, Shobhana, Pinarayi Vijayan, Kerala news, കേരളീയം, മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ, ശോഭന, കമൽഹാസൻ
അതേസമയം മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ പറഞ്ഞു. ഇത് തന്റെ നഗരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തോളം പരിചിതമായ നഗരമില്ല. ഓരോ മുക്കും മൂലയും അറിയാമെന്നും മോഹൻലാൽ പറഞ്ഞു.
advertisement
5/6
keraleeyam, Mammootty, Mohanlal, Kamalhasan, Shobhana, Pinarayi Vijayan, Kerala news, കേരളീയം, മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ, ശോഭന, കമൽഹാസൻ
കേരളീയത്തിന് ഈ നഗരം തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
advertisement
6/6
keraleeyam, Mammootty, Mohanlal, Kamalhasan, Shobhana, Pinarayi Vijayan, Kerala news, കേരളീയം, മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ, ശോഭന, കമൽഹാസൻ
അടുത്ത വർഷത്തെ കേരളീയം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാൽ കേരളീയം പരിപാടിയുടെ ബ്രാൻഡ് അംബാസഡർമാരായ കമൽഹാസൻ, മമ്മൂട്ടി, ശോഭന എന്നിവർക്കൊപ്പം സെൽഫിയും എടുത്തു.
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement