Prabhas | നടൻ പ്രഭാസിന്റെ 'കഷണ്ടി' ചിത്രം; നടൻ തൊപ്പി വയ്ക്കുന്നത് മറച്ചുപിടിക്കാനെന്നു വാദം; ചിത്രത്തിന് പിന്നിൽ
- Published by:meera_57
- news18-malayalam
Last Updated:
തലമുടി കൊഴിഞ്ഞ് കഷണ്ടിയായ പ്രഭാസിന്റെ ചിത്രമാണ് പ്രചരിക്കുന്നത്
ഇനിയെത്ര സിനിമകളിൽ അഭിനയിച്ചാലും പ്രഭാസ് (Prabhas) എന്ന നടൻ എക്കാലവും അവരുടെ അമരേന്ദ്ര ബാഹുബലി അല്ലാതെ മറ്റാരുമാവില്ല. പിന്നെയും നിരവധി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും, ബാഹുബലിയിൽ ലഭിച്ചത് പോലൊരു ഹൈപ്പ് മറ്റു ചിത്രങ്ങൾക്ക് നൽകാനായില്ല എന്നത് വാസ്തവം. അതുപോലെ തന്നെ പ്രേക്ഷകരും ആരാധകരും കാണാൻ ആഗ്രഹിക്കുന്ന കാര്യമാണ് നടൻ പ്രഭാസിന്റെ വിവാഹം. പ്രഭാസിന് പ്രായം 45 വയസ് പിന്നിട്ടിട്ടും, ഇനിയും വധുവിനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലേ എന്നാണ് ചോദ്യം. ബാഹുബലിയിലെ ദേവസേനയായി നിറഞ്ഞാടിയ നടി അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണ് എന്ന ഗോസിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോഴിതാ പ്രഭാസിന് കഷണ്ടി എന്ന് പറയപ്പെടുന്ന ചിത്രം പുറത്തുവന്നിരിക്കുന്നു
advertisement
ഒറ്റ സിനിമ കൊണ്ട് പാൻ-ഇന്ത്യൻ പ്രഭാവം നേടിയ തെലുങ്ക് നടനാണ് പ്രഭാസ്. ഒരിക്കൽ പ്രഭാസിന്റെ സിനിമ പുറത്തുറങ്ങുന്നു എന്ന പേരിൽ ഹിന്ദി ചിത്രങ്ങൾ പോലും റിലീസ് മാറ്റിവച്ചിരുന്നു. നടന്റെ ഒരു സിനിമയുടെ ലുക്കോ പോസ്റ്ററോ പുറത്തുവന്നാൽ, അത് വൈറലാവാൻ സമയം അധികമെടുക്കില്ല. അത് രാജ്യമെമ്പാടും ചർച്ചയാവുകയും ചെയ്യും. അടുത്തിടെ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരന്ന 'കണ്ണപ്പ' എന്ന സിനിമയിലും പ്രഭാസിന് ഒരു റോളുണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
ഡിസംബർ മാസത്തിൽ 'ദി രാജാസാബ്' എന്ന പ്രഭാസ് നായകനായ ചിത്രം റിലീസ് ചെയ്യും. കുറച്ചു നാളുകളായി പ്രഭാസിനെ എവിടെക്കണ്ടാലും, അദ്ദേഹത്തിന്റെ ശിരസ് മറയ്ക്കപ്പെട്ടതായി കാണാം. ഒരു തൊപ്പിയോ, തുണി കൊണ്ടുള്ള ശിരോവസ്ത്രമോ പ്രഭാസിന് ഉണ്ടാവും. ഇതിനി സിനിമാ പ്രൊമോഷൻ ചടങ്ങുകളിൽ പോയാലും തെറ്റാത്ത പതിവാണ്. ഇതുരണ്ടുമല്ലെങ്കിൽ, തലയിൽ കെട്ടെങ്കിലും നടന് ഉണ്ടാകും. ബോളിവുഡ് മുതൽ മലയാളം വരെയുള്ള പല താരങ്ങളും വിഗ് അല്ലെങ്കിൽ ട്രാൻസ്‌പ്ലാന്റ് ചെയ്‌തെന്നത് പരസ്യമായ രഹസ്യമാണ്
advertisement
അങ്ങനെയെങ്കിൽ ഈ കാണുന്ന ചിത്രവും പ്രഭാസിന്റെ തലയിൽക്കെട്ടുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ചോദ്യം. നടനെ തലയിൽകെട്ടില്ലാതെ കണ്ടുവെന്നതിന് തെളിവെന്ന നിലയിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. മറ്റു നടന്മാരെ പോലെ പ്രഭാസിനെയും കഷണ്ടി ബാധിച്ചു എന്ന വാദത്തിനു ശക്തിപകരുന്ന നിലയിലാണ് ഈ ഫോട്ടോയുടെ പ്രചാരണം. കടുത്ത പ്രഭാസ് ആരാധാകരെ നിരാശരാക്കുന്നതായിരുന്നു ഈ ചിത്രം എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ
advertisement
എന്നാൽ, സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന കഷണ്ടിക്കാരനായ പ്രഭാസ് എ.ഐ. സൃഷ്‌ടി എന്നാണ് വാദം. അങ്ങനെയെങ്കിൽ, ബാഹുബലിയുടെ പത്താം വാർഷികത്തിൽ കഷണ്ടിക്കാരനായ പ്രഭാസിനെ പൊതുവേദിയിൽ കാണുമായിരുന്നില്ലേ എന്നാണ് ചോദ്യം. അങ്ങനെയല്ലാത്ത സ്ഥിതിക്ക് പ്രഭാസ് തൊപ്പി വയ്ക്കുന്നത് സ്റ്റൈലിന്റെ ഭാഗമെന്ന് വിശ്വസിക്കാൻ തയാറായവരാണ് ഏറെയും. ഇനിയും ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നതും, റിലീസ് ചെയ്യാൻ കാത്തിരിക്കുന്നതുമായ ഒരുപിടി പ്രഭാസ് ചിത്രങ്ങൾ സ്ക്രീനിലും അണിയറയിലുമായി തയാറെടുക്കുകയാണ്
advertisement
'ദി രാജാ സാബ്' എന്ന സിനിമയ്ക്കായി സംവിധായകൻ മാരുതിയുമായി കൈകോർക്കുകയാണ് പ്രഭാസ്. 'അടുത്ത വീട്ടിലെ ചെക്കൻ' എന്ന പ്രതീതി നൽകുന്ന പ്രഭാസ് കഥാപാത്രം ഉടനെ ബിഗ് സ്‌ക്രീനിൽ എത്തിച്ചേരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 'മിർച്ചി', 'വർഷം', 'ഡാർലിംഗ്' പോലുള്ള ചിത്രങ്ങളിൽക്കണ്ട പ്രഭാസിനെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിലാണ് കട്ട ഫാൻസ്. നെറ്റ്ഫ്ലിക്സ് ഉൾപ്പെടുന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ നിന്നും 'ദി രാജാ സാബിനായി' വമ്പൻ ഓഫറുകൾ വരുന്നുവെന്നാണ് റിപ്പോർട്ട്. ഹിന്ദിയിൽ നിന്നും മാത്രമായി 100കോടിയുടെ ഡീൽ ചിത്രത്തെ തേടിയെത്തി എന്നും റിപോർട്ടുണ്ട്