Nithya Menen | മോളേ, ഇതാരും വിശ്വസിക്കില്ല എന്ന് നിത്യാ മേനന്റെ പിതാവ്; ഷൂട്ടിങ്ങിനു പോയാലും നായികക്ക് നിർബന്ധമുള്ള കാര്യങ്ങൾ

Last Updated:
ഒരു നായിക ഇങ്ങനെ ചോദിക്കുമോ എന്ന് നടിയുടെ സഹപ്രവർത്തകയായ രമ്യക്കും ആശ്ചര്യം
1/6
തമിഴ് ചിത്രം 'തലൈവൻ തലൈവി'യുടെ (Thalaivan Thalaivan) വിജയത്തിളക്കത്തിലാണ് നടി നിത്യാ മേനൻ (Nithya Menen). വിജയ് സേതുപതിയുടെ നായികയായി നിത്യ വേഷമിട്ട സിനിമയിലെ പൊട്ടല മുട്ടയെ... എന്ന ഗാനം കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ തരംഗമാണ്. പലരും ഇതിന്റെ റീൽസ് വീഡിയോ ചെയ്ത് ഗാനത്തെ കൂടുതൽ കൂടുതൽ ഹിറ്റാക്കി മാറ്റുകയാണ്. മലയാളത്തിലേക്കാളേറെ തമിഴിലും മറ്റു ഭാഷകളിലും തന്റെ പ്രതിഭ തെളിയിച്ച നടിയാണ് നിത്യാ മേനൻ. ഇടയ്ക്കിടെ മലയാളത്തിലും നിത്യയെ ഏതാനും നല്ല വേഷങ്ങളുമായി കാണാം

advertisement
2/6
നിത്യാ മേനൻ നായികയായി വേഷമിട്ട് ഏറെ ഹിറ്റായി മാറിയ ചിത്രമാണ് ദുൽഖർ സൽമാന്റെ ഒ.കെ. കണ്മണി. മണിരത്‌നത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില മലയാള നടിമാരിൽ ഒരാളാണ് നിത്യാ മേനൻ. ഒ കാതൽ കണ്മണി എന്നതിന്റെ ചുരുക്കരൂപമാണ് ഒ.കെ. കണ്മണി. 2015ൽ റിലീസ് ചെയ്ത ചിത്രം ഇത്രയും വർഷങ്ങൾ കൊണ്ട് കൾട്ട് സ്റ്റാറ്റസ് നേടി. 2017ൽ ഒ.കെ. ജാനു എന്ന പേരിൽ ഹിന്ദിയിലും ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. സിനിമയിൽ താരാ കാലിംഗരായർ എന്ന നായികാ കഥാപാത്രത്തെയാണ് നിത്യാ മേനൻ അവതരിപ്പിച്ചത്. നടി രമ്യ സുബ്രഹ്മണ്യനും ഈ സിനിമയുടെ ഭാഗമായിരുന്നു (തുടർന്ന് വായിക്കുക)

3/6
വർഷങ്ങൾക്ക് ശേഷം നിത്യ മെനനെ രമ്യ അഭിമുഖം ചെയ്തിരിക്കുന്നു. ഇതിൽ അവരുടെ ഒ.കെ. കണ്മണി കാലം ഓർത്തെടുത്ത് രമ്യ ഒരു ചോദ്യമെടുത്തിട്ടു. ഒ.കെ. കണ്മണി ഷൂട്ടിങ് നടക്കുന്ന സമയത്ത് നടി രമ്യയുടെ അടുത്തെത്തി എനിക്ക് സോപ്പ് പൊടിവേണം എന്ന് നിത്യാ മേനൻ ആവശ്യപ്പെട്ടു. എനിക്ക് എന്റെ വസ്ത്രങ്ങൾ കഴുകണം. എവിടെ കിട്ടും എന്നായിരുന്നു ചോദ്യം. ഒരു നായിക ഇങ്ങനെ ചോദിക്കുമോ എന്നായിരുന്നു രമ്യയുടെ ചിന്ത. മറ്റൊരാൾ തന്റെ വസ്ത്രങ്ങൾ കഴുകുന്നത് ഇഷ്‌ടമല്ലാത്ത കൂട്ടത്തിലാണ് നിത്യാ മേനൻ

4/6
ഒരിക്കൽ തന്റെ അയല്പക്കത്തെ താമസക്കാർ വീട്ടുജോലിക്കാരി മൂന്നു ദിവസത്തേക്ക് വരുന്നില്ല എന്ന് കേട്ടതും, അവരുടെ വസ്ത്രങ്ങൾ എങ്ങനെ കഴുകും എന്ന് വിഷമിച്ചുവെന്ന് നിത്യാ മേനൻ. എന്നാൽ, തന്റെ വീട്ടിൽ സഹായത്തിനൊരാൾ മൂന്നു ദിവസം വന്നില്ലെങ്കിലും, നിത്യാ മെനനെ അത് ബാധിക്കില്ല. മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാൻ ആഗ്രഹമുള്ളയാളാണ് താനെന്ന് നിത്യ. എന്നു കരുതി എല്ലാ ദിവസവും ഉറക്കമുണർന്ന് വീട് അടിച്ചുവാരുന്ന കൂട്ടത്തിലുമല്ല. അതിനും വേണ്ടി മൂന്നു മണിക്കൂർ സമയം മാറ്റിവെക്കാൻ തന്റെ പക്കൽ ഉണ്ടാവില്ല

5/6
മൂന്നു ദിവസത്തേക്ക് വീട് തുത്തുവാരിയില്ല എങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്നിരുന്നാലും ഏറ്റവുമധികം ആവശ്യമുള്ള കാര്യങ്ങൾ ചെയ്യും. വസ്ത്രങ്ങൾ മറ്റാരെയും കൊണ്ട് കഴുകിക്കാൻ ഇഷ്‌ടപ്പെടുന്നില്ല. ഒ.കെ. കണ്മണിയുടെ സെറ്റിൽ സ്വന്തം വസ്ത്രങ്ങൾ നിലത്തിരുന്ന് കൈകൊണ്ടു കഴുകുന്നത് കണ്ടതും, നീ ചെയ്യുന്നത് ആരും വിശ്വസിക്കില്ല എന്നായിരുന്നു നിത്യാ മേനന്റെ പിതാവിന്റെ പ്രതികരണം. ആവശ്യമില്ലാത്ത കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടതില്ല. അതേസമയം, അത് നിങ്ങൾക്ക് വിഷമം ഉണ്ടാക്കുന്നുവെങ്കിൽ, ചെയ്യുക എന്നാണ് നിത്യാ മേനന്റെ ഉപദേശം

6/6
2023 റിലീസ് ആയ 'കോളാമ്പി'യാണ് നിത്യ മേനന്റെ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. ആ ചിത്രം റിലീസിനും ഏതാനും വർഷങ്ങൾക്ക് മുൻപ് ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. ഉറുമി, ബാംഗ്ലൂർ ഡേയ്സ്, ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലെ നിത്യാ മേനന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement