Pearle Maaney | ഒരു ദിവസം നില ബേബി സത്യം കണ്ടുപിടിക്കും കേട്ടോ; പേളിയുടെ മകൾ നിലയ്ക്ക് നാലാം പിറന്നാളിന് ഒരു ചെറിയ പറ്റിക്കൽ

Last Updated:
സോഷ്യൽ മീഡിയയുടെ കണ്മുന്നിൽ വളർന്നുവന്ന കുഞ്ഞാണ് പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും മൂത്തമകൾ നില
1/6
സോഷ്യൽ മീഡിയയുടെ കണ്മുന്നിൽ വളർന്നുവന്ന കുഞ്ഞാണ് പേളി മാണിയുടെയും (Pearle Maaney) ശ്രീനിഷ് അരവിന്ദിന്റേയും (Srinish Aravind) മൂത്തമകൾ നില (Nila Srinish) ബേബി. അമ്മയുടെ ഉള്ളിൽ വളരുന്ന നിമിഷം മുതൽ നിലയെ സ്നേഹിച്ചവർ ഏറെയാണ്. അവളുടെ കുഞ്ഞ് പുഞ്ചിരി മുതൽ, ആദ്യ ചുവടും കൊഞ്ചൽ വർത്തമാനവും എല്ലാം ആരാധകരുടെ മനസിലുണ്ടാകും. ഇന്ന് സ്കൂൾ വിദ്യാർത്ഥിനിയായി അക്ഷരമുറ്റത്തു നടന്നു തുടങ്ങിയ നില ബേബിക്ക് നാലാം പിറന്നാൾ. മകളുടെ ജന്മദിനത്തിൽ, തന്റെ ഫോണിൽ നിറഞ്ഞു തുളുമ്പുന്ന അവളുടെ കുഞ്ഞുനാളിലെ ഓർമ്മകൾ അത്രയേറെയുണ്ട് എന്ന് പേളി ഓർക്കുന്നു

advertisement
2/6
ഒരിക്കൽക്കൂടി ആ ഓർമകളിലേക്ക് മടങ്ങിപ്പോയി ജീവിക്കാൻ സാധിച്ചെങ്കിൽ എന്ന് പേളിയുടെ ഉള്ളിലെ അമ്മ മനസ് കൊതിച്ചു പോകുന്നു. കാലം കുതിച്ചുപായും മുൻപേ മകളിലെ കുഞ്ഞിനെ ചേർത്തുപിടിക്കാൻ പേളി ആഗ്രഹിക്കുന്നു. അവളുടെ ജീവിതത്തിലെ ആദ്യ നാഴികക്കല്ലുകൾ പലതും, ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളായി തോന്നുന്നതായി പേളി. ആദ്യമായി മകളെ കയ്യിലെടുത്ത നിമിഷം, അവളുടെ വിരലുകൾ ചുറ്റിപ്പിണഞ്ഞ നേരം, ആദ്യമായി അവളുടെ കരച്ചിൽ മുറിയിൽ നിറഞ്ഞ നിമിഷം, അവളുടെ പുഞ്ചിരി തന്റെ ലോകത്തെ പ്രകാശമയമാക്കിയ നേരം, അവളുടെ ആദ്യ ചുവടുകൾ, വാക്കുകൾ, ആദ്യത്തെ ഐ ലവ് യു എല്ലാം ഇന്നലെയെന്ന പോലെ (തുടർന്ന് വായിക്കുക)

3/6
തന്നെ കേൾക്കുന്നുവെങ്കിൽ, പ്രപഞ്ചത്തോട് ഒരൽപം വേഗത കുറയ്ക്കാൻ പേളി അപേക്ഷിക്കുന്നു. തന്നെ അമ്മയാക്കിയ ആദ്യത്തെ കുഞ്ഞെന്ന നിലയിൽ, ഉപാധികളില്ലാത്ത സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് നില. മകൾ എന്നും കുഞ്ഞായിരിക്കാൻ ആഗ്രഹിക്കുന്നത് പോലെ, അവൾ ഒരു മികച്ച വ്യക്തിയായി വളർന്നു വരുന്നതിൽ പേളി അഭിമാനം കൊള്ളുന്നു. അനുജത്തിയോട് സ്നേഹവും കരുണയുമുള്ള ചേച്ചിയായി നില വളർന്നു വരുന്നതിലും, അവളെ കരുതലോടു കൂടി ചേർത്ത് പിടിക്കുന്നതിലും പേളി അഭിമാനിക്കുന്നു

4/6
എല്ലാ ജന്മദിനത്തിലും പേളി മാണി മകളുടെ ജന്മദിനം ഗംഭീര രീതിയിൽ കൊണ്ടാടാറുണ്ട്. അതിനും മുൻപേ, സോഷ്യൽ മീഡിയ വഴി അച്ഛൻ ശ്രീനിഷും അമ്മ പേളിയും ഓരോ ആശംസാ പോസ്റ്റ് ഇടാറുണ്ട്. അനുജത്തി പിറന്നതില്പിന്നെ നില ബേബിയുടെ രണ്ടാമത് ജന്മദിനാമാണിത്. പോയവർഷം വളരെക്കുറച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞായിരുന്നു നിതാര. എന്നിരുന്നാലും നില ബേബിയുടെ പിറന്നാളിന് തിളക്കം കുറയ്ക്കാൻ പേളിയും ശ്രീനിഷും തയാറായിരുന്നില്ല

5/6
ഈ പിറന്നാളിന് നില ശ്രീനിഷിന് ഒരു സർപ്രൈസ് വീഡിയോ പേളിയും ശ്രീനിഷും കൂടി നൽകിയിരിക്കുന്നു. ഒരിക്കൽ അനുജത്തി റേച്ചലിന്റെ മകനെ കൂടി കഥാപാത്രമാക്കി, നില ബേബി ഭക്ഷണം കഴിക്കാൻ വേണ്ടി പേളി പറഞ്ഞുകൊടുത്ത സ്പൈഡർമാൻ കഥ പ്രേക്ഷകരും കണ്ടിരിക്കും. കുഞ്ഞപ്പുവിനെ സ്‌പൈഡർമാൻ പിടിച്ചുകൊണ്ടുപോയി എന്ന ഭാവനയിൽ വിരിഞ്ഞ കഥ നില ബേബി അപ്പാടെ വിശ്വസിച്ചു. ശേഷം അനുജനെ കണ്ടതും സ്‌പൈഡർമാൻ പിടിച്ചുകൊണ്ടു പോയില്ലേ എന്നൊരു ചോദ്യവും നില ബേബി എടുത്തിട്ടു. ഇത് കേട്ടുനിൽക്കേണ്ടി വന്നവർക്ക് ചിരിയടക്കാൻ പ്രയാസമായി എന്ന് മാത്രം

6/6
ഇത്തവണ സ്‌പൈഡർമാൻ പിറന്നാൾ ആശംസിച്ചു എന്ന പേരിൽ മലയാളം പറയുന്ന സ്പൈഡർമാന്റെ വീഡിയോ ആണ് പേളിയും ശ്രീനിഷും അവരുടെ മകൾക്ക് സമ്മാനിച്ചത്. പിറന്നാൾ ആശംസിച്ച ശേഷം, നില ബേബിയുടെ അമ്മയെ ബ്യൂട്ടി പാർലറിൽ വച്ച് കണ്ടിരുന്നു എന്ന് കൂടി സ്‌പൈഡർമാൻ. എന്നാലും ബ്യൂട്ടിപാർലറിൽ പോകുന്ന സ്‌പൈഡർമാൻ ആരെന്ന് ആരാധകരും ചോദിക്കുന്നു. ഈ കള്ളത്തരം ഒരു ദിവസം നില ബേബി കണ്ടുപിടിച്ചാലുള്ള അവസ്ഥയും ചിലർ ഭാവിയിൽ പ്രവചിക്കുന്നു. എന്നാലും അതീവ സന്തോഷവതിയാണ് നില ബേബി ഇവിടെ

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement