Pearle Maaney | ഇതെനിക്ക് എല്ലാ വർഷവും വരുന്ന ആവേശമെന്ന് പേളി; മാസത്തിൽ എന്ന് ശ്രീനി; ഒടുവിൽ എല്ലാംചേർന്ന ബിൽ വന്നു
- Published by:meera_57
- news18-malayalam
Last Updated:
മക്കൾ രണ്ടുപേരെയും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ അയച്ച ശേഷം കിട്ടിയ തക്കത്തിനാണ് പേളി ഇത്രയുമെല്ലാം ചെയ്തത്
ഒരു നേരം വെറുതെ ഇരിക്കാൻ താൽപര്യപ്പെടുന്ന ആളല്ല പേളി മാണി (Pearle Maaney). അതിനുദാഹരണമാണ് ചുരുങ്ങിയ നാളുകൾ കൊണ്ട് പേളി നേടിയെടുത്ത സമ്പാദ്യങ്ങളുടെ പട്ടികയും, അവർ പടുത്തുയർത്തിയ കുടുംബവും. വിജയകരമായി ഒരു യൂട്യൂബ് ചാനൽ എങ്ങനെ നടത്തിക്കൊണ്ടു പോകാം എന്നതിന് പലർക്കും പ്രചോദനമായവരിൽ പേളി മാണി എന്ന പേരുണ്ടാകും, തീർച്ച. പേളിയുടെ വ്ലോഗ് എടുത്താൽ, അതിൽ അവരുടെ വ്യക്തിഗത വിശേഷങ്ങളും വിവരങ്ങളും സ്‌പെഷൽ വീഡിയോകളും ഉണ്ടാകും. ഏറ്റവും ഒടുവിൽ പേളി ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ചില വീട്ടുവിശേഷങ്ങളും വിവരങ്ങളുമാണ് പേളി പറയുന്നത്
advertisement
ഏതുനേരവും വീട്ടുകാരുടെ ശ്രദ്ധയാവശ്യമുള്ള പ്രായത്തിലാണ് പേളിയുടെ മക്കളായ നിലയും നിതാരയും. നിതാരയ്ക്ക് ആകെ ഒരുവയസു പിന്നിട്ടതേയുള്ളൂ. ആയതിനാൽ, അമ്മയുടെ അടുത്തു നിന്നും മാറി നിൽക്കാറായിട്ടില്ല. പക്ഷേ, പേളിയുടെ അച്ഛനും അമ്മയും രണ്ടുപേരുമായി നല്ല ചങ്ങാത്തത്തിലാണ്. അപ്പൂപ്പനും അമ്മൂമ്മയും വീട്ടിൽ വന്ന തക്കത്തിൽ പേളി കുട്ടികൾ രണ്ടുപേരെയും അവരുടെ ഒപ്പമയച്ചു. പിന്നെ വീട്ടിൽ ആകെ പേളിയും ശ്രീനിഷും മാത്രം. ശ്രീനിഷ് ആ തക്കത്തിന് ഉറക്കം പിടിച്ചു. എന്നാൽ, പേളി വെറുതേ ഇരുന്ന് ടി.വി. കണ്ട് സമയം പാഴാക്കുന്നതിനേക്കാൾ മറ്റെന്തെങ്കിലും ചെയ്യാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
ഗർഭിണിയായ നാളുകളിൽ പേളി ശരീരഭാരവുമായി ഏറെ മല്ലിട്ടിരുന്നു. ഈ നാളുകളിൽ പലപ്പോഴും വലിയ അളവിലെ അയഞ്ഞ വസ്ത്രങ്ങളാണ് പേളി മാണി ധരിച്ചത്. ഇതിൽ ചിലത് ചുരിദാർ ആയിരുന്നു എന്ന് പേളി. അതെല്ലാം പേളി സ്വന്തമായി യാത്ര ചെയ്തു പോയി, തുണിയെടുത്ത് തുന്നി എടുപ്പിച്ചവയായിരുന്നു. കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ വേണ്ടിയുള്ള സൗകര്യവും കൂടി ചേർന്നതായിരുന്നു ആ ചുരിദാറുകൾ. ഇന്നിപ്പോൾ ആകെ ഫ്രീയായി കിട്ടിയ നേരം നല്ല രീതിയിൽ വിനിയോഗിക്കാൻ ഇറങ്ങിയതാണ് പേളി മാണി
advertisement
അതുകൊണ്ട് ഒന്നും നോക്കാതെ ഷോപ്പിംഗിനായി ഇറങ്ങി. കണ്ടാൽ വളരെ ലളിതമെന്നു തോന്നിയ ഒരുപറ്റം വസ്ത്രങ്ങൾ പേളി മാണി വാങ്ങിച്ചു. തനിക്ക് ഇത് എല്ലാ വർഷവും വരുന്ന ആവേശം എന്നാണ് പേളി ഷോപ്പിംഗ് പ്രേമത്തെ വിളിക്കുക. എന്നാൽ, വീഡിയോയുടെ മുന്നിൽ ഇല്ലെങ്കിലും പിന്നിൽ ഉണ്ടായിരുന്ന ശ്രീനിഷ് അതിനുള്ള മറുപടി കൂടി കമന്ററി ആയി പറയുന്നുണ്ടായിരുന്നു. വർഷത്തിൽ ഒരിക്കൽ അല്ല, എല്ലാ മാസവും പേളിക്ക് ഈ ആവേശം തോന്നാറുണ്ടത്രേ. അങ്ങനെയല്ല താൻ എന്ന് പേളി മാണിയും
advertisement
താൻ വീട്ടിൽ എല്ലാവരുമായി കൂടിയിരുന്നു സംസാരിക്കുന്ന രീതിയിലാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്. മറ്റു വീഡിയോസ് പോലെ പ്ലാൻ ചെയ്ത് ഷൂട്ട് ചെയ്തതല്ല ഇത്. കോട്ടനും കലംകാരിയും ചേർന്ന മനോഹരമായ ഡിസൈനുകൾ ചേർന്നതാണ് പേളി വാങ്ങിയ ഡ്രസ്സ് മെറ്റീരിയലുകൾ. ഏതാണ് ആദ്യം തയ്‌ക്കാൻ കൊടുക്കേണ്ടത് എന്ന് ഒരു തീരുമാനത്തിലെത്താൻ കഴിയാതെയിരിപ്പാണ് പേളി. അതേതു വേണം എന്ന് പേളി വ്ലോഗിന്റെ കമന്റ്റ് ബോക്സിൽ സബ്സ്ക്രൈബർമാരോട് ചോദിച്ചിട്ടുണ്ട്
advertisement