Prithviraj | ഞങ്ങൾ കുട്ടിയും, നീ രക്ഷിതാവും എന്നപോലെ തോന്നുന്നു; അല്ലി മോൾക്ക് പൃഥ്വിരാജിന്റെ ജന്മദിനാശംസ
- Published by:user_57
- news18-malayalam
Last Updated:
ഏകമകൾ അലംകൃതയുടെ പിറന്നാളിന് ആശംസയുമായി പൃഥ്വിരാജും സുപ്രിയ മേനോനും
എല്ലാ പിറന്നാളിനും മകൾ അലംകൃതയ്ക്ക് (Alamkrita Menon) പൃഥ്വിരാജിന്റേയും (Prithviraj) സുപ്രിയ മേനോന്റെയും (Supriya Menon) ഒരു ജന്മദിനാശംസ മസ്റ്റ് ആണ്. വർഷത്തിലൊരിക്കൽ മാത്രം അവർ മകളുടെ ഒരു ചിത്രം പുറത്തുവിടും. അല്ലി എന്ന് വിളിക്കുന്ന അലംകൃതയുടെ പ്രിയപ്പെട്ട ഡാഡയാണ് പൃഥ്വിരാജ്. അല്ലി കുട്ടിക്ക് ഒൻപതു വയസായി. അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കുന്ന ഒരു കുടുംബ ചത്രമാണ് ഈ പിറന്നാളിന് പുറത്തുവന്നത്
advertisement
'ആകെ ഒൻപത് വയസ് മാത്രം പ്രായമുള്ള ഞങ്ങളുടെ പെൺകുഞ്ഞിന് ജന്മദിനാശംസകൾ. അമ്മയും ദാദയും കുട്ടികളാണെന്നും നീ രക്ഷിതാവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ! ചുറ്റുമുള്ള എല്ലാവരോടും നിനക്കുള്ള അനുകമ്പ, ക്ഷമ, സ്നേഹം എന്നിവയിൽ ഞങ്ങൾ വളരെയധികം അതിശയപ്പെടുന്നു! നീയെന്ന കുഞ്ഞ് വ്യക്തിയെയോർത്ത് ഏറെ അഭിമാനിക്കുന്നു! നീ എന്നും ഞങ്ങളുടെ സൂര്യപ്രകാശമാണ്!' പൃഥ്വിരാജ് കുറിച്ചു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement