'പാർട്ടിയുടെ ഭാഗമായി അവസാന ശ്വാസം വരെ ഉണ്ടാകും, ഒരു സൈബർ ഇടത്തിനും അത് ഇല്ലാതാക്കാൻ പറ്റില്ല': ഡോ. എം കെ മുനീർ
- Published by:Rajesh V
- news18-malayalam
Last Updated:
പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പുതിയ ആളുകൾ വരുമ്പോൾ അവസരം നിഷേധിക്കാൻ പാടില്ലെന്നും മുനീർ
മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡോ. എം കെ മുനിർ. പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പുതിയ ആളുകൾ വരുമ്പോൾ അവസരം നിഷേധിക്കാൻ പാടില്ലെന്നും മുനീർ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗിന് അപമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തന്റ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. തന്നാൽ കഴിയുന്നതുപോലെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും മുനീർ പറഞ്ഞു.
പാർട്ടി പറയുന്നത് പൂർണമായും അനുസരിക്കാൻ താൻ ബാധ്യസ്ഥനാണ്. പാർട്ടി നിരവധി അംഗീകാരങ്ങൾ തന്നു. രണ്ടുതവണ മന്ത്രിയാക്കി. വനിതകകൾക്കും യുവാക്കൾക്കും പരിഗണന നൽകിക്കൊണ്ടുള്ളതാണ് സ്ഥാനാർത്ഥി പട്ടിക. പുതിയ ആളുകൾ വരുമ്പോൾ അവസരം നിഷേധിക്കാൻ പാടില്ല. പാർട്ടിയുടെ ഭാഗമായി അവസാന ശ്വാസം വരെ ഉണ്ടാകും. ഒരു സൈബർ ഇടത്തിനും അത് ഇല്ലാതാക്കാൻ പറ്റില്ല- എം കെ മുനീർ പറഞ്ഞു.
കോഴിക്കോട് സൗത്തിൽ സീറ്റ് പ്രതീക്ഷിച്ചിട്ടില്ല. സൗത്ത് മണ്ഡലം ഫൈസൽ ബാബുവിന് പ്രാപ്തമായ മണ്ഡലമാണത്. അദ്ദേഹത്തെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി തനിക്കുണ്ട്. തലമുറകൾ കൈമാറി പോകേണ്ടതാണ് രാഷ്ട്രീയമെന്ന് എംകെ മുനീർ പറഞ്ഞു.
advertisement
കോൺഗ്രസ് പ്രഖ്യാപനം ഉടൻ വരും. നേരത്തെ പ്രഖ്യാപിച്ചിട്ട് എന്ത് കാര്യം. എൽഡിഎഫിന്റെ കാര്യം കണ്ടില്ലേയെന്ന് എം കെ മുനീർ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
Mar 17, 2026 5:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാർട്ടിയുടെ ഭാഗമായി അവസാന ശ്വാസം വരെ ഉണ്ടാകും, ഒരു സൈബർ ഇടത്തിനും അത് ഇല്ലാതാക്കാൻ പറ്റില്ല': ഡോ. എം കെ മുനീർ









