Ravi Mohan | വീട്ടുജോലിക്കാർക്കുള്ള പരിഗണന പോലുമില്ല; ഭാര്യ വാട്സാപ്പ് ഉപയോഗിക്കാൻ അനുവദിച്ചില്ല : രവി മോഹന്റെ ആരോപണങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
ഭാര്യക്കെതിരെ നടൻ രവി മോഹൻ അഥവാ ജയം രവി ആരോപണങ്ങളുടെ ഒരു പരമ്പര തന്നെ ഉയർത്തിയിരുന്നു
ജീവിതത്തിലെ വളരെ കയ്പ്പേറിയ വിവാഹമോചനാനുഭവത്തിലൂടെ കടന്നു പോവുകയാണ് നടൻ രവി മോഹൻ (Ravi Mohan) എന്ന ജയം രവിയും (Jayam Ravi) ഭാര്യ ആരതി രവിയും. കഴിഞ്ഞ ദിവസം ജയം രവി കൂട്ടുകാരി കെനിഷ ഫ്രാൻസിസിന്റെ ഒപ്പം ഒരു വിവാഹത്തിൽ പങ്കെടുത്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. തൊട്ടുപിന്നാലെ, ഇതുവരെ തന്റെ ജീവിതത്തെക്കുറിച്ച് ഒരക്ഷരം പറയാതിരുന്ന ആരതി രണ്ടു പേജ് നീളുന്ന പ്രസ്താവനയുമായി അവരുടെ ഇൻസ്റ്റഗ്രാം പേജിലെത്തി. വിവാഹമോചനം എന്ന തീരുമാനം പോലും താനുമായി ആലോചിച്ചുറപ്പിച്ചതല്ല എന്ന് ആരതി പറഞ്ഞിരുന്നു
advertisement
തന്റെ കാർ ഉൾപ്പെടെയുള്ള സ്വത്തുക്കൾ വീണ്ടെടുക്കണം എന്ന പരാതിയുമായി രവി മോഹൻ അടയാർ പോലീസിനെ സമീപിച്ച വിവരം പോയവർഷം സെപ്റ്റംബറിൽ പുറത്തുവന്നിരുന്നു. ഇത് ആരതി പിടിച്ചു വച്ചിരിക്കുന്നു എന്നായിരുന്നു രവിയുടെ ആരോപണം. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ തങ്ങൾ രണ്ടാളുടെയും ഉടമസ്ഥതയിലെ വീട്ടിൽ പ്രവേശിക്കുന്നതും ആരതി തടഞ്ഞു എന്ന് രവി. എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം ആരതി നിഷേധിച്ചിരുന്നു. തുടർന്ന് പ്രശ്ങ്ങൾ രമ്യമായി പരിഹരിക്കണം എന്നുപദേശം നൽകുകയായിരുന്നു പോലീസ്. ഇത് ആരോപണങ്ങളുടെ ഒരു ഭാഗം മാത്രം. ഭാര്യയെ കുറിച്ച് രവി ഉയർത്തിയ കുറ്റങ്ങൾ വേറെയുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
താനുമായി അകന്നു ജീവിക്കുന്ന ഭാര്യയും അവരുടെ വീട്ടുകാരും തന്നോട് തീർത്തും ബഹുമാനമില്ലാതെ പെരുമാറി എന്ന് രവി ആരോപിച്ചിരുന്നു. വളരെ മികച്ച ഒരു കരിയർ ഉണ്ടായിട്ടും, സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് തനിക്കുണ്ടായില്ല. വരുമാനത്തിന് മേൽ ഭാര്യ നിയന്ത്രണം ഏർപ്പെടുത്തി. ചെലവുകളുടെ മേലും അവരുടെ മേൽനോട്ടമുണ്ടായി. ബോക്സ് ഓഫീസിൽ നല്ല പ്രതികരണം ഉണ്ടായിട്ടും, ആരതിയുടെ അമ്മ നിർമാതാവായ ചില ചിത്രങ്ങൾ പരാജയം എന്ന നിലയിൽ അവർ പ്രചരിപ്പിച്ചു. വീട്ടുജോലിക്കാർക്ക് തന്നെക്കാൾ മെച്ചപ്പെട്ട സമീപനം ലഭിച്ചിരുന്നു എന്ന് രവി
advertisement
ഭാര്യയുടെ നിരന്തരമായ ഇടപെടൽ മൂലം വാട്സാപ്പ് ഉപയോഗം അവസാനിപ്പിക്കേണ്ടി വന്നുവെന്ന് രവി വെളിപ്പെടുത്തിയിരുന്നു. രവിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ആരതിയുടെ നിയന്ത്രണത്തിലായി. രവിയുടെ സോഷ്യൽ മീഡിയ പേജുകൾ ആരതി മാനേജ് ചെയ്യാൻ ആരംഭിച്ചു. ആരതിയുടെയും കുടുംബത്തിന്റെയും നിയന്ത്രണ നടപടികളിൽ, അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും അഭാവം ബന്ധത്തിലെ ഗുരുതരമായ വിള്ളലിന് കാരണമായി എന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഒടുവിൽ രവിയെ വിവാഹമോചനം തേടാൻ പ്രേരിപ്പിക്കുകയായിരുന്നു
advertisement
എന്നാൽ, ഇതൊന്നുമല്ലായിരുന്നു ആരതിയുടെ ആരോപണങ്ങൾ. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ താനും മക്കളും നേരിടുന്ന അവഗണനയുടെ ആകെത്തുക എന്തെന്ന് ആരതി പോസ്റ്റിലൂടെ വെളിപ്പെടുത്തി. രവി മോഹൻ താനുമായി പിരിഞ്ഞു പോയ ശേഷം മക്കളുടെ കാര്യങ്ങൾ പോലും അന്വേഷിച്ചിരുന്നില്ല. കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കി നടത്തിയത് താൻ മാത്രമാണ്. മക്കളുടെ ദുഃഖം താങ്ങിയതും, എല്ലാം ഒറ്റയ്ക്ക് നേരിട്ടതും താൻ മാത്രം. പണത്തിനു പിന്നാലെ പാഞ്ഞവൾ എങ്കിൽ, ഇപ്പോൾ രവിയുടെ നിർദേശപ്രകാരം വീടുവിട്ടിറങ്ങേണ്ട സാഹചര്യത്തിനു മുന്നിൽ പകച്ചു നിൽക്കുമായിരുന്നില്ല എന്ന് ആരതി
advertisement