Salim Kumar | പണ്ഡിതനാണെന്നു തോന്നുന്നു; 'ഈശ്വരാ വഴക്കില്ലല്ലോ' നടൻ സലിം കുമാറിൻ്റെ പുസ്തകം
- Published by:user_57
- news18-malayalam
Last Updated:
സലിം കുമാർ രചിച്ച പുസ്തകം അദ്ദേഹത്തിന്റെ ജന്മനാട്ടിൽ വച്ച് പ്രകാശനം ചെയ്യും
തൊണ്ണൂറുകളിലെ കുട്ടികൾക്ക് കോമിക്കോള എന്ന ഷോ മറക്കാൻ സാധിക്കില്ല. പിൽക്കാലത്ത് മലയാള സിനിമയിലെ അറിയപ്പെടുന്ന നടന്മാരായ ദിലീപും സലിം കുമാറും (Salim Kumar) ഒക്കെയായി വളർന്നവർ തുടങ്ങിയത് ഇവിടെ നിന്നുമാണ്. ഈ പരിപാടിയുടെ അവതാരകനായി തുടങ്ങിയ സലിം കുമാറിന് മലയാള സിനിമ നൽകിയത് മികച്ച ഹാസ്യതാരം എന്ന ഒളിമങ്ങാത്ത കിരീടവും
advertisement
പിന്നീട് ക്യാരക്ടർ വേഷങ്ങൾ ചെയ്യാൻ തുടങ്ങുമ്പോഴും പ്യാരിയും, കണ്ണൻ സ്രാങ്കും, ഓമനകുട്ടനും ഒക്കെ മലയാളി പ്രേക്ഷകർ മീമുകളിൽ ആഘോഷിച്ച് തിമിർത്തു. സലിം കുമാർ നടനെന്ന നിലയിൽ എത്രയൊക്കെ മാറിയാലും അവർക്കൊരിക്കലും ആ ചിരിക്കൂട്ടുകളെ മറന്നൊരു ചിന്ത ഉണ്ടാവില്ല. 'പണ്ഡിതനാണെന്നു തോന്നുന്നു' എന്ന ഡയലോഗ് പറയുമ്പോൾ ഒരുപക്ഷെ സലിം കുമാർ പോലും താനൊരിക്കലും എഴുത്തുകാരനാവും എന്ന് കരുതിക്കാണില്ല (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
ചില സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റ് മാത്രമായി സലിം കുമാർ പിന്നണിയിൽ പ്രവർത്തിച്ചു. 'ഉട്ടോപിയയിലെ രാജാവ്' സിനിമയിൽ കാക്കയുടെ ശബ്ദം, 'അലമാര'യിൽ അലമാരയുടെ ആത്മഗതം, കേശു ഈ വീടിന്റെ നാഥൻ സിനിമയിലെ വിവരണം, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ മുകുന്ദൻ ഉണ്ണിയുടെ അപ്പൂപ്പന്റെ ശബ്ദം ഒക്കെയായി കേട്ടത് സലിം കുമാറിനെയാണ്
advertisement









