സാനിയ അയ്യപ്പൻ (Saniya Iyyappan) എവിടെയാണ് എന്ന ചോദ്യത്തിന് നടി നൽകുന്ന ഏറ്റവും പുതിയ മറുപടി താൻ ഓസ്ട്രേലിയയിലാണ് എന്നാണ്. ഇവിടുത്തെ മനോഹാരിത നുകരുന്ന തിരക്കിലാണ് സാനിയ. കുറച്ചു ദിവസങ്ങളായി ഓസ്ട്രേലിയയിലെ മെൽബണിൽ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങളാണ് സാനിയ അയ്യപ്പന് പങ്കിടാൻ ഉള്ളത്
2/ 8
കണ്ടാൽ ആരും മോഹിക്കുന്ന, ദൃശ്യചാരുത നിറഞ്ഞ, പ്രകൃതി രമണീയമായ സ്ഥലങ്ങളാണ് സാനിയ അയ്യപ്പൻ സന്ദർശിച്ചിട്ടുള്ളത്. ഇവിടുത്തെ നദീതടങ്ങളും മരങ്ങളും മണ്ണും ചേരുന്ന പ്രകൃതിയെ സാനിയ പരിചയപ്പെടുത്തും (തുടർന്ന് വായിക്കുക)
3/ 8
ഷെഡ്യൂൾ ചെയ്ത ഒരു ട്രിപ്പ് ആണ് താൻ നടത്തുന്നത് എന്ന് സാനിയയുടെ പോസ്റ്റ് കണ്ടാൽ വ്യക്തം. അതുപ്രകാരമാണ് സാനിയ ഓരോ സ്ഥലങ്ങൾ സന്ദർശിക്കുക
4/ 8
ഓസ്ട്രേലിയ മാത്രമല്ല, അതിനു മുൻപ് ദുബായ് സന്ദർശിച്ച ചിത്രങ്ങളും സാനിയ പോസ്റ്റ് ചെയ്തിരുന്നു. വിദേശ യാത്രകൾ ഏറെ ആസ്വദിക്കുന്ന കൂട്ടത്തിലാണ് സാനിയ
5/ 8
ഇൻസ്റ്റഗ്രാം ചിത്രങ്ങളായും സ്റ്റോറിയായും സാനിയ ഓസ്‌ട്രേലിയൻ വിശേഷങ്ങൾ പങ്കിടുന്നു. സോളോ ട്രിപ്പ് ആണെന്ന സൂചനയുണ്ടെങ്കിലും ചിലതിൽ ഒപ്പം ചിലരെയും കാണാം
6/ 8
നിവിൻ പോളി ചിത്രം 'സാറ്റർഡേ നൈറ്റ്' ആണ് സാനിയയുടെ ഏറ്റവും പുതിയ സിനിമ. ഇതിൽ വൈഷ്ണവി എന്ന വേഷമാണ് സാനിയ ചെയ്തിട്ടുള്ളത്
7/ 8
ഒട്ടേറെ വിമർശനങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസ് വിജയമാകാതെ പോയി. വിക്രം പ്രഭുവിന്റെ തമിഴ് ചിത്രം അടുത്തതായി വരാനുണ്ട്
8/ 8
ഓസ്‌ട്രേലിയൻ യാത്രയിൽ അൽപ്പം റിഫ്രഷ് ചെയ്യാൻ പൂളിലേക്ക് ഇറങ്ങിയ സാനിയ അയ്യപ്പൻ