ഷാരൂഖ് ഖാൻ പാടി, 'ഹാപ്പി ബർത്ത്ഡേ ടു യൂ'; നയൻതാരയുടെ അമ്മയ്ക്ക് ജന്മദിന ആശംസയുമായി കിങ് ഖാൻ

Last Updated:
റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിട്ടിട്ടും ഷാരൂഖ് ഖാൻ നായകനായ ജവാൻ ബോക്‌സ് ഓഫീസ് കുതിപ്പിന് വേഗത കുറയുന്നില്ല
1/7
Nayanthara, Nayan Thara, Nayanthara Instagram, Shahrukhkhan, Jawan, Vighnesh Sivan, Nayana thara twins, Film news, Tamil Film news, നയൻതാര, വിഘ്നേഷ് ശിവൻ, ക്രിസ്മസ്
ജവാൻ എന്ന സിനിമയുടെ തകർപ്പൻ വിജയത്തിന്‍റെ തിളക്കത്തിലാണ് ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖ് ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ജവാൻ സെപ്തംബർ ഏഴിനാണ് പ്രദർശനത്തിനെത്തിയത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം വൻ കളക്ഷനുമായി ബോക്‌സ് ഓഫീസിൽ തകർപ്പൻ പ്രകടനം തുടരുകയാണ്.
advertisement
2/7
Nayanthara, Nayan Thara, Nayanthara Instagram, Shahrukhkhan, Jawan, Vighnesh Sivan, Nayana thara twins, Film news, Tamil Film news, നയൻതാര, വിഘ്നേഷ് ശിവൻ, ക്രിസ്മസ്
ചിത്രത്തിന്റെ ആവേശത്തിനിടയിൽ, നിർമ്മാതാക്കൾ മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയിൽ ഒരു പോസ്റ്റ്-റിലീസ് പരിപാടി സംഘടിപ്പിച്ചു, അതിൽ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു. എന്നാൽ അമ്മയുടെ ജന്മദിനമായതിനാൽ നയൻതാരയ്ക്ക് പരിപാടിയിൽ പങ്കെടുക്കാനായില്ല. അത് പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ട് ഷാരൂഖ് ഖാൻ അവർക്ക് പ്രത്യേക ജന്മദിന ആശംസകൾ നേരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
advertisement
3/7
Nayanthara, Nayan Thara, Nayanthara Instagram, Shahrukhkhan, Jawan, Vighnesh Sivan, Nayana thara twins, Film news, Tamil Film news, നയൻതാര, വിഘ്നേഷ് ശിവൻ, ക്രിസ്മസ്
“ഈ മനോഹരമായ പരിപാടിയിൽ ഇന്ന് നയൻതാര ജി ഇവിടെ ഇല്ല. കാരണം ഇന്ന് അവരുടെ അമ്മയുടെ ജന്മദിനമാണ്." തുടർന്ന് താരം 'ഹാപ്പി ബർത്ത്ഡേ ടു യൂ' ഗാനം ആലപിക്കുന്നു.
advertisement
4/7
Nayanthara, Nayan Thara, Nayanthara Instagram, Shahrukhkhan, Jawan, Vighnesh Sivan, Nayana thara twins, Film news, Tamil Film news, നയൻതാര, വിഘ്നേഷ് ശിവൻ, ക്രിസ്മസ്
“ഈ സിനിമയുടെ ഭാഗമായതിന് നയൻ ജിക്ക് നന്ദി. ഒപ്പം ഇന്ന് വന്ന എല്ലാവരേയും പോലെ ഒരു സുഹൃത്തിനെപ്പോലെ സുന്ദരിയായ ദീപിക പദുക്കോണിന് വലിയ നന്ദി," ഷാരൂഖ് പറഞ്ഞു.
advertisement
5/7
Nayanthara, Nayan Thara, Nayanthara Instagram, Shahrukhkhan, Jawan, Vighnesh Sivan, Nayana thara twins, Film news, Tamil Film news, നയൻതാര, വിഘ്നേഷ് ശിവൻ, ക്രിസ്മസ്
റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിട്ടിട്ടും ഷാരൂഖ് ഖാൻ നായകനായ ജവാൻ ബോക്‌സ് ഓഫീസ് കുതിപ്പിന് വേഗത കുറയുന്നില്ല. ചിത്രം ഇപ്പോൾ 400 കോടിക്ക് അടുത്ത് കുതിക്കുകയാണ്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്തതുപോലെ, സെപ്റ്റംബർ 14 വ്യാഴാഴ്ച ജവാൻ 19.50 കോടി നേടിയെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ ആകെ കളക്ഷൻ 388.72 കോടി രൂപയായി.
advertisement
6/7
Nayanthara, Nayan Thara, Nayanthara Instagram, Shahrukhkhan, Jawan, Vighnesh Sivan, Nayana thara twins, Film news, Tamil Film news, നയൻതാര, വിഘ്നേഷ് ശിവൻ, ക്രിസ്മസ്
സെപ്തംബർ 15 വെള്ളിയാഴ്ചയിലെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ജവാൻ കളക്ഷൻ 400 കോടി കടക്കുമെന്ന് ഉറപ്പായി. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ നയൻതാര, റിധി ദോഗ്ര, വിജയ് സേതുപതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപിക പദുകോണും ചിത്രത്തിൽ ഒരു വലിയ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
advertisement
7/7
Nayanthara, Nayan Thara, Nayanthara Instagram, Shahrukhkhan, Jawan, Vighnesh Sivan, Nayana thara twins, Film news, Tamil Film news, നയൻതാര, വിഘ്നേഷ് ശിവൻ, ക്രിസ്മസ്
റിലീസിന് ശേഷം നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകളാണ് ജവാൻ തകർത്തത്. ആഗോള ബോക്‌സ് ഓഫീസിലും ആഭ്യന്തര ബോക്സോഫീസിലും എക്കാലത്തെയും മികച്ച ഹിന്ദി ഓപ്പണറായി ഇത് മാറി. എക്കാലത്തെയും ഏറ്റവും ഉയർന്ന ഒറ്റ ദിവസ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ജവാൻ സ്വന്തം പേരിൽ കുറിച്ചു. മൂന്ന് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ ഹിന്ദി ചിത്രം കൂടിയാണിത്.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement