ലിപ് ലോക്ക് പാടില്ല, നല്ല ജിം വേണം; കോൾഷീറ്റ് ഒപ്പിടാൻ ഷാരൂഖും സൽമാനും ഉൾപ്പടെ ആറ് താരങ്ങളുടെ ആവശ്യങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ചില സൂപ്പർ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നതിനായി അവർ മുന്നോട്ടുവെക്കുന്ന പ്രത്യേക ആവശ്യങ്ങളും എന്തൊക്കെയെന്ന് നോക്കാം...
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ വ്യവസായ മേഖലയാണ് നമ്മുടെ ബോളിവുഡ്. കച്ചവട സിനിമയുടെ എല്ലാ ചേരുവകളുംകൊണ്ട് പ്രേക്ഷകർക്കും ബോളിവുഡ് സിനിമകൾ ഏറെ പ്രിയങ്കരമാണ്. അതുകൊണ്ടുതന്നെ ബോളിവുഡ് താരങ്ങൾക്ക് രാജ്യത്ത് ഏറ്റവും വലിയ താരപദവിയാണുള്ളത്. ഓരോ സിനിമയ്ക്കും ഏറെ തയ്യാറെടുപ്പുകളും കഠിനാധ്വാനവുമായാണ് താരങ്ങൾ എത്തുന്നത്. അതുകൊണ്ടുതന്നെ ഒരു സിനിമയിൽ അഭിനയിക്കാൻ താരങ്ങൾ മുന്നോട്ടുവെക്കുന്ന ചില ഡിമാൻഡുകളുണ്ട്. അവ അംഗീകരിച്ചെങ്കിൽ മാത്രമെ ഷാരൂഖ് ഖാനും സൽമാൻ ഖാനും ഉൾപ്പടെയുള്ളവർ കോൾ ഷീറ്റ് ഒപ്പിടുകയുള്ളു. ചില സൂപ്പർ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നതിനായി അവർ മുന്നോട്ടുവെക്കുന്ന പ്രത്യേക ആവശ്യങ്ങളും എന്തൊക്കെയെന്ന് നോക്കാം...
advertisement
ഷാറൂഖ് ഖാൻ- ബോളിവുഡിൽ ഏറ്റവുമധികം താരമൂല്യമുള്ള നടനും ആഗോളതലത്തിൽ ഇന്ത്യൻ സിനിമയുടെ ഐക്കണുമാണ് ഷാരൂഖ് ഖാൻ. കോൾ ഷീറ്റ് ഒപ്പിടാൻ ഷാരൂഖ് മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം ലിപ് ലോക്ക് രംഗങ്ങൾ പാടില്ല എന്നതാണ്. അതുകൂടാതെ കുതിരസവാരി രംഗങ്ങളിലും ഷാരൂഖിന് താൽപര്യമില്ല. ഷാരൂഖിന്‍റെ ഡേറ്റ് ഏറെ പ്രധാനമായതിനാൽ ഈ ആവശ്യങ്ങൾ ഒരു മടിയും കൂടാതെ നിർമാതാക്കളും സംവിധായകരും അംഗീകരിക്കാറുണ്ട്.
advertisement
advertisement
അക്ഷയ് കുമാർ- ഖിലാഡി എന്ന് വിളിക്കപ്പെടുന്ന ഫിറ്റ്നസിന് ഏറെ പ്രാമുഖ്യം നൽകുന്നതുമായ നടനാണ് അക്ഷയ് കുമാർ. ലൊക്കേഷനിൽ കർശനമായ അച്ചടക്കം പാലിക്കുന്നതിലും അക്ഷയ് ഖാൻ ശ്രദ്ധ പുലർത്തുന്നു. ഞായറാഴ്ചകളിൽ അഭിനയിക്കാൻ കഴിയില്ല എന്നതാണ് അക്ഷയ് കുമാർ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. രണ്ടാമതായി, 100 മുതൽ 120 ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടാറുണ്ട്.
advertisement
ഹൃത്വിക് റോഷൻ- ശാരീരികക്ഷമതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നയാളാണ് ഹൃത്വിക് റോഷൻ. അഭിനയത്തിന്‍റെ തിരക്കിലായാലും ആരോഗ്യകാര്യങ്ങളിൽ ഹൃത്വിക് ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ഒരു സിനിമയിൽ അഭിനയിക്കാനായി കോൾ ഷീറ്റ് ഒപ്പിടുമ്പോൾ ഹൃത്വിക്കിന്‍റെ പ്രധാന ആവശ്യം എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു ജിം ലൊക്കേഷന് സമീപം സജ്ജമാക്കണമെന്നതാണ്. കൂടാതെ എല്ലാ സിനിമാ ലൊക്കേഷനിലേക്കും അദ്ദേഹം ഇഷ്ടാനുസരണം ഭക്ഷണംവെച്ചുനൽകുന്ന സ്വകാര്യ ഷെഫിനെയും കൂട്ടാറുണ്ട്.
advertisement