'സുഡാപ്പി ഫ്രം ഇന്ത്യ' എന്നെഴുതി കഫിയ ധരിച്ച ചിത്രം സ്റ്റാറ്റസാക്കി ഷെയ്ൻ നിഗം

Last Updated:
സുഡാപ്പി ഫ്രം ഇന്ത്യ' എന്ന തലക്കെട്ടൊടെ കഫിയ ധരിച്ചുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം സ്റ്റോറി നിമിഷനേരം കൊണ്ട് വൈറലായി
1/6
 രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ നിലപാടുകൾ ധൈര്യപൂർവം തുറന്നു പറയുന്ന താരമാണ് ഷെയ്ൻ നിഗം. ഇതിന്റ പേരിൽ നടനെതിരെ സൈബർ ആക്രമണങ്ങൾ പുതിയ കാര്യമല്ല. കഴിഞ്ഞ ദിവസം റഫയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ 'എല്ലാ കണ്ണുകളും റഫയിലേക്ക്' എന്ന് പോസ്റ്റിട്ടിരുന്നു.

advertisement
2/6
 ഇതിനിടയിലാണ് പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി ഷെയ്ന്‍ രംഗത്തെത്തിയത്. 'സുഡാപ്പി ഫ്രം ഇന്ത്യ' എന്ന തലക്കെട്ടൊടെ കഫിയ ധരിച്ചുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം സ്റ്റോറി നിമിഷനേരം കൊണ്ട് വൈറലായിട്ടുണ്ട്. ഷെയ്ന്‍ നിഗത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

3/6
 ദിവസങ്ങൾക്ക് മുമ്പ് ഷെയ്ൻ നൽകി‍യ അഭിമുഖത്തിലെ പരാമര്‍ശങ്ങൾ വിവാദം സൃഷ്ടിച്ചിരുന്നു. ഏറ്റവും പുതിയ ചിത്രമായ ലിറ്റിൽ ഹാർട്സിന്റെ പ്രെമോഷന്റെ ഭാഗമായി നൽകി അഭിമുഖത്തിൽ പറഞ്ഞ വാക്കുകളായിരുന്നു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് താരം തന്നെ പറഞ്ഞത്.

4/6
 മഹിമ നമ്പ്യാര്‍-ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍-ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നും അവതാരക പറഞ്ഞിരുന്നു. തനിക്കും അതാണ് ഇഷ്ടമെന്ന് പറഞ്ഞ ഷെയ്ന്‍, താൻ മഹി-ഉംഫിയുടെ ആളാണെന്നും പറഞ്ഞിരുന്നു. ഇതാണ് ചിലർ വിവാദമാക്കിയത്.

5/6
 ഇത് വിവാദമായതോടെ തന്റെ വാക്കുകളിൽ വ്യക്തവരുത്തി ഷെയ്ൻ ഷെയ്ന്‍ മുന്നോട്ടുവന്നിരുന്നു. മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് എന്റെ വാക്കുകൾ അവസരമായി എന്ന ഒറ്റക്കാരണം കൊണ്ടാണ് വിശദീകരണം നൽകുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതികരണം.

6/6
 'മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു. പിന്നെ അവസരം മുതലെടുത്ത് മതവിദ്വേഷത്തിന് അവസരം കാത്തുനിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും... തള്ളണം... ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...' - ഷെയ്ൻ നിഗം പറഞ്ഞു.

ശബരിമല സ്വർണപ്പാളി വിവാദം: ഭാരം കുറഞ്ഞത് എന്തുകൊണ്ടെന്ന് കമ്പനി

  • ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ 38 കിലോ ചെമ്പ് പാളിയിൽ സ്വർണം പൂശിയെന്ന് ഹൈക്കോടതിയിൽ വിശദീകരണം.

  • 2019-ൽ 42 കിലോഗ്രാം ചെമ്പുപാളി കൊണ്ടുവന്നത് ആസിഡ് വാഷ് ചെയ്തപ്പോൾ 38 കിലോയാക്കി, സ്വർണം പൂശി.

  • 397 ഗ്രാം സ്വർണം ഉപയോഗിച്ച് 40 വർഷത്തേക്കുള്ള വാറന്റിയോടെ സ്വർണം പൂശിയെന്ന് കമ്പനി വിശദീകരണം.

View All
advertisement