Shwetha Menon | ശ്വേതാ മേനോൻ രണ്ടു മിനിറ്റ് നിർത്താതെ സംസാരിച്ചിട്ടും ശ്രീവത്സന് ആളെ മനസിലായില്ല; ഒരപൂർവ പ്രണയകഥ

Last Updated:
അമ്മ സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റ് ശ്വേതാ മേനോനും ശ്രീവത്സനും തമ്മിൽ കണ്ടുമുട്ടി പ്രണയത്തിലായ അപൂർവ കഥ
1/6
മലപ്പുറം വളാഞ്ചേരിയിലെ തീർത്തും ലളിതമായ ഒരു വിവാഹപ്പന്തൽ. ശ്വേതാ മേനോൻ (Shwetha Menon) എന്ന സെലിബ്രിറ്റിക്ക് ശ്രീവത്സൻ മേനോൻ (Sreevalsan Menon) താലിചാർത്തുന്നു. പിന്നീടങ്ങോട്ട് ശ്വേതയും ശ്രീവത്സനുമായിരുന്നു മാധ്യമവാർത്തകളിലെ പ്രധാന താരങ്ങൾ. അൽപ്പം വൈകിയെങ്കിലും മിസ്റ്റർ ആൻഡ് മിസിസ് മേനോൻ ആയി അവർ ജീവിതം ആരംഭിച്ചു. എങ്ങനെയാണ് നടിയായ ശ്വേതയും, മാധ്യമപ്രവർത്തകനായ ശ്രീവത്സൻ മേനോനും കണ്ടുമുട്ടുന്നത്? ഈ വിവാഹത്തിനും കുറച്ചു വർഷങ്ങൾ പിറകോട്ടു പോകേണ്ടിയിരിക്കുന്നു. അന്ന് ശ്രീവത്സൻ മേനോനും ശ്വേതാ മേനോനും തമ്മിൽ ഒരു നടിയും മാധ്യമപ്രവർത്തകനും തമ്മിലെ ബന്ധം മാത്രം. ഇന്ന് പതിറ്റാണ്ടുകളുടെ സിനിമാ പാരമ്പര്യം പേറുന്ന മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ശ്വേതാ മേനോൻ. അമ്മയ്ക്ക് ഒരു അമ്മ തന്നെ തലൈവിയായി മാറിയിരിക്കുന്നു. അമ്മയ്ക്ക് പെണ്മക്കളില്ലേ എന്ന ചോദ്യത്തിന് ശ്വേത അവസാനം കുറിച്ചിരിക്കുന്നു 

advertisement
2/6
മുംബൈ മലയാളിയും അറിയപ്പെടുന്ന മോഡലും ചലച്ചിത്ര നടിയുമായ ശ്വേതാ മേനോൻ. വർഷം 2006. മുംബൈയിലെ മുൻനിര മലയാള മാധ്യമസ്ഥാപനത്തിൽ മാധ്യമപ്രവർത്തകനായ ശ്രീവത്സൻ മേനോൻ ഒരു ഫാഷൻ ഫോട്ടോഷൂട്ടിനായി നടി ശ്വേതാ മേനോനെ സമീപിക്കുന്നു. ഒരു വനിതാ പ്രാധാന്യമുള്ള മാസികയ്ക്ക് വേണ്ടിയായിരുന്നു ആ ഷൂട്ട്. അവർ തമ്മിൽ സംസാരിച്ചു. ഫോട്ടോഷൂട്ട് ദിനത്തിൽ ശ്രീവത്സൻ മേനോൻ ശ്വേതാ മേനോനെ അവരുടെ വീട്ടിൽ നിന്നും പിക്ക് ചെയ്തു (തുടർന്ന് വായിക്കുക)

3/6
ആദ്യ കാഴ്ച്ചയിൽ ശ്വേതാ മേനോൻ വളരെ സമാധാനപ്രിയയായ, തമാശക്കാരിയായ വ്യക്തിയായിരിക്കും എന്ന് കരുതിയതായി ശ്രീവത്സൻ മേനോൻ. 'ഞങ്ങൾ ഒരുപാട് ചിരിച്ചു. ശ്വേത വളരെ ചുറുചുറുക്കുള്ള വ്യക്തിയായിരുന്നു' എന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് മുൻപ് അനുവദിച്ച അഭിമുഖത്തിൽ ശ്രീവത്സൻ പറഞ്ഞു. ശ്രീവത്സൻ ശ്വേതയുടെ ഒരഭിമുഖം നടത്തി. മലയാള സിനിമാ ലോകത്തെക്കുറിച്ചോ, ശ്വേത അവിടെ എന്ത് ചെയ്യുന്നുവെന്നോ ശ്രീവത്സൻ അറിഞ്ഞിരുന്നില്ല. വളരെ സമാധാനപരമായി ശ്വേതാ മേനോൻ അവരുടെ കരിയറിനെക്കുറിച്ച് വിശദീകരിച്ചു

4/6
ആ ഫോട്ടോഷൂട്ട് കഴിഞ്ഞു. മുംബൈ മാതുംഗയിലെ മാധ്യമസ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടികളിൽ ശ്വേതാ മേനോനെ മുഖ്യാതിഥിയായി ക്ഷണിച്ചു. അതിനു ശേഷം അവർ തമ്മിൽ പരിചയം സൂക്ഷിച്ചിരുന്നില്ല. ഏതാനും മാസങ്ങൾക്ക് ശേഷം ശ്രീവത്സന് ഒരു ഫോൺ കോൾ വന്നു. ഒരു സ്ത്രീ നിർത്താതെ സംസാരിക്കുന്നുണ്ടായിരുന്നു. രണ്ടു മിനിറ്റ് നേരം അവർ ആ സംസാരം തുടർന്നു. ഒടുവിൽ ആരാണിത് എന്നായിരുന്നു ശ്രീവത്സൻ മേനോന്റെ മറുചോദ്യം

5/6
ശ്വേതയ്ക്ക് അത്രയും മതിയായിരുന്നു. ഫോൺ നമ്പർ സേവ് ചെയ്യാതിരുന്നതിന് ശ്വേത പൊട്ടിത്തെറിച്ചു. 'കണ്ടപ്പോൾ നിങ്ങൾ നല്ല രീതിയിൽ സംസാരിച്ചു. പക്ഷേ ഇങ്ങനെയല്ല പെരുമാറേണ്ടത്' എന്നായി ശ്വേതാ മേനോൻ. പഴയ ഫോൺ നഷ്‌ടമായി എന്നും നമ്പർ തന്റെ പക്കൽ ഇല്ലായെന്നും ശ്രീവത്സൻ ക്ഷമാപണം നടത്തി. വാട്സാപ്പ് കാലമല്ലാത്തതിനാൽ, അവർ പരസ്പരം എസ്.എം.എസ്. അയക്കുകയും, ഫോണിൽ പരസ്പരം സംസാരിക്കുകയും ചെയ്യുന്നത് തുടർന്നു. വീണ്ടും പല പ്രാവശ്യം നേരിട്ട് കാണുകയും ചെയ്തു. പതിയെപ്പതിയെ അവർക്കിടയിൽ പ്രണയം മൊട്ടിട്ടു

6/6
പിന്നെയും വർഷങ്ങൾ കഴിഞ്ഞു. 2011 ജനുവരി മാസത്തിൽ ശ്രീവത്സൻ ശ്വേതയെ പ്രൊപ്പോസ് ചെയ്തു. ശ്വേതയും ശ്രീവത്സനും ഇടവം രാശിക്കാരാണ്. വളരെ വിരളമായി മാത്രമേ തങ്ങൾക്ക് ദേഷ്യം ഉണ്ടാവുകയുള്ളൂ എന്നും, ഉണ്ടായാൽ ഒരു വലിയ പൊട്ടിത്തെറിയാകും അതെന്നും ശ്രീവത്സൻ. 2011 ജൂൺ 18ന് വളാഞ്ചേരിയിലെ ശ്വേതയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു വിവാഹം

ദുൽഖര്‍ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി; രേഖകളിൽ ആദ്യ ഉടമസ്ഥൻ ഇന്ത്യൻ ആര്‍മി

  • ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ കാർ കസ്റ്റംസ് സംഘം കൊച്ചിയിൽ നിന്ന് കണ്ടെത്തി.

  • വാഹനത്തിന്റെ ആദ്യ ഉടമസ്ഥൻ ഇന്ത്യൻ ആര്‍മിയാണെന്ന് രേഖകളിൽ പറയുന്നു.

  • കസ്റ്റംസ് തീരുവ വെട്ടിച്ച് ഭൂട്ടാൻ വഴി കടത്തിയെന്ന ആരോപണത്തിൽ ദുൽഖർ ഹൈക്കോടതിയെ സമീപിച്ചു.

View All
advertisement