Diya Krishna | ദിയ കൃഷ്ണ സിസേറിയൻ തിരഞ്ഞെടുക്കുമോ എന്നൊരാൾ; മറുപടി നൽകി അമ്മ സിന്ധു കൃഷ്ണ
- Published by:meera_57
- news18-malayalam
Last Updated:
തൊട്ടടുത്ത മാസങ്ങളിൽ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും അവരുടെ ആദ്യത്തെ കൺമണിയെ വരവേൽക്കും
ഇനി വളരെ കുറച്ചു മാസങ്ങൾ കൂടിയേ ഉള്ളൂ, ദിയ കൃഷ്ണയ്ക്കും (Diya Krishna) അശ്വിൻ ഗണേഷിനും ആദ്യത്തെ കണ്മണി പിറക്കാൻ. കൃഷ്ണകുമാറിനും ഭാര്യ സിന്ധു കൃഷ്ണയ്ക്കും അപ്പൂപ്പനും അമ്മൂമ്മയുമായി ആദ്യത്തെ പേരക്കിടാവിനെ കൊഞ്ചിക്കാൻ. നിറവയറുമായാണ് ഓസി എന്ന ഓമനപ്പേരിൽ വിളിക്കുന്ന ദിയ കൃഷ്ണ കഴിഞ്ഞ ദിവസം തന്റെ 27-ാം ജന്മദിനം ആഘോഷിച്ചത്. അടുത്ത പിറന്നാളിന് കയ്യിൽ ഓമനത്തമുള്ള ഒരു കുഞ്ഞുവാവ കൂടിയുണ്ടാകും എന്ന സന്തോഷവും പ്രെഗ്നൻസി ഗ്ലോയും ചേർന്ന നിറവ് ദിയ കൃഷ്ണയുടെ പിറന്നാൾ ആഘോഷങ്ങളിൽ കാണാമായിരുന്നു
advertisement
കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ എന്ന ഓസി. മക്കളിൽ പൊതുവെ കൂൾ ഗേൾ ആയ കുട്ടി ദിയ കൃഷ്ണയാണ് എന്ന് അമ്മയും സഹോദരിമാരും പലപ്പോഴും സമ്മതിച്ചിട്ടുണ്ട്. ഒരു വഴക്കുണ്ടായാൽ പോലും, ദിയ കുറച്ചു കഴിഞ്ഞ് അത് മറക്കും. ആ പക്വത കൊണ്ടാവണം, സഹോദരിമാരിൽ ആദ്യം തന്നെ കുടുംബജീവിതം നയിക്കാൻ ദിയ കൃഷ്ണ പുറപ്പെട്ടത്. അശ്വിൻ ഗണേഷുമായി പ്രണയവിവാഹമായിരുന്നു. ഇരുവരും ഒരേ നാട്ടുകാരാണ് (തുടർന്ന് വായിക്കുക)
advertisement
കുഞ്ഞുനാൾ മുതൽ വലുതാവുമ്പോൾ ആരാകണം എന്ന് ചോദിക്കുമ്പോൾ, നടിയാവണം എന്ന് ആദ്യമേ പറയുന്ന കുട്ടിയായിരുന്നു ദിയ കൃഷ്ണ എന്ന് അമ്മ സിന്ധു വ്യക്തമാക്കുന്നു. എന്നാൽ, അഹാന കൃഷ്ണ അഭിനയത്തിൽ താൽപ്പര്യമില്ല എന്നായിരുന്നത്രെ മറുപടി കൊടുത്തിരുന്നത്. പക്ഷെ, മുതിർന്നപ്പോൾ, ആ ആഗ്രഹങ്ങൾ നേരെ തിരിച്ചു സംഭവിച്ചു താനും. മലയാള സിനിമയിൽ നായികാവേഷം ചെയ്ത അഹാന കൃഷ്ണ ഇന്ന് അഭിനയത്തിലും മോഡലിംഗിലും സജീവമാണ്. ദിയ കൃഷ്ണയാകട്ടെ സംരംഭകയായി മാറി, അതുപോലെ തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും
advertisement
ടെക് മേഖലയിൽ ജോലിചെയ്യുന്ന ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേഷും ഇപ്പോൾ ദിയയുടെ ഒപ്പം സോഷ്യൽ മീഡിയയിൽ സജീവമായുണ്ട്. ഗർഭകാലം ആസ്വദിക്കും എന്ന് എല്ലാവരും പറയുമ്പോൾ, ആദ്യ മൂന്നു മാസങ്ങളിൽ പെടാപ്പാടു പെട്ടതിനെ കുറിച്ച് പറയുന്ന ആളാണ് ദിയ കൃഷ്ണ. അതവരുടെ വ്ലോഗുകളിലൂടെ ദിയ കൃഷ്ണ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും നിറവയറുമായി ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കുകയും, തന്റെ കടയിൽ വരുന്ന ആഭരണങ്ങളുടെയും പുത്തൻ വസ്ത്രങ്ങളുടെയും റീൽസ് പോസ്റ്റ് ചെയ്യുന്നതും എല്ലാം ദിയ കൃഷ്ണയാണ്. ഗർഭിണിയായിട്ടും വെറുതെ ഇരിക്കുന്ന സ്വഭാവം ദിയ കൃഷ്ണയ്ക്കില്ല
advertisement
ഗർഭിണിയായ ദിയ കൃഷ്ണയ്ക്ക് ഏതുനേരവും സഹായവുമായി അമ്മയും മൂന്നു സഹോദരിമാരും കൂടെയുണ്ടായി എന്ന ഭാഗ്യമുണ്ട്. ആദ്യകാലങ്ങളിൽ ഛർദ്ദിയും മറ്റും ഉണ്ടായതിനാൽ, ആശ്വാസം പകരാൻ എല്ലാവരും ചുറ്റും കൂടി എന്ന് ഒരിക്കൽ അമ്മ സിന്ധു പറഞ്ഞിരുന്നു. ഓസിയുടെ പിറന്നാളോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഒരു സ്‌പെഷൽ Q&A സിന്ധു കൃഷ്ണ ഇൻസ്റ്റഗ്രാമിൽ ചെയ്തിരുന്നു. ഇതിൽ ഒരാൾക്ക് അറിയേണ്ടിയിരുന്നത് ദിയ കൃഷ്ണ പ്രസവസമയത്ത് സിസേറിയൻ അഥവാ സി- സെക്ഷൻ ആവശ്യപ്പെടുമോ എന്നാണ്. അതിനുള്ള മറുപടി സിന്ധു കൊടുക്കുകയുമുണ്ടായി
advertisement
'ചുമ്മാ പോയി ആരെങ്കിലും സി-സെക്ഷൻ ചെയ്യുമോ? അങ്ങനെയുണ്ടോ എന്നറിയില്ല. സുഖപ്രസവമെങ്കിൽ ഡോക്‌ടർമാർ അതല്ലേ പറയൂ. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അല്ലേ സി-സെക്ഷൻ ചെയ്യൂ? ഓസിക്ക് (ദിയ കൃഷ്ണ) ഇൻജെക്ഷൻ പോലും പേടിയാണ്. ഓസി ഒരിക്കലും അങ്ങോട്ട് പോയി സി-സെക്ഷൻ ആവശ്യപ്പെടില്ല. നോർമൽ ആയി വരുന്നതല്ലേ നല്ലത്' എന്ന് സിന്ധു കൃഷ്ണ. ഒരിക്കൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ പോയപ്പോഴും, ഗർഭകാലത്തെ കുത്തിവയ്പ്പ് എടുക്കാൻ പോയപ്പോഴും കണ്ണ് നിറഞ്ഞ് കരഞ്ഞ ദിയ കൃഷ്ണയുടെ പോസ്റ്റുകൾ അവരുടെ വ്‌ളോഗിലൂടെ തന്നെ പുറത്തുവന്നിരുന്നു