Athiya Shetty | കുടുംബം പ്രതികരിച്ചു; സുനിൽ ഷെട്ടിയുടെ മകൾക്ക് കോടിയുമില്ല ഔഡിയുമില്ല

Last Updated:
അതിയ ഷെട്ടി- കെ.എൽ. രാഹുൽ വിവാഹത്തിന് ലഭിച്ച ആഡംബര സമ്മാനങ്ങളുടെ സത്യാവസ്ഥ ഇതാ
1/7
 സുനിൽ ഷെട്ടിയുടെ (Suniel Shetty) മകൾ അതിയ ഷെട്ടിയും (Athiya Shetty) ക്രിക്കറ്റ് താരം കെ.എൽ. രാഹുലും (KL Rahul) തമ്മിലെ വിവാഹം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. വളരെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. വിവാഹ ശേഷം ചിത്രങ്ങളും മറ്റും പുറത്തുവന്നെങ്കിലും, ഏറ്റവുമധികം ശ്രദ്ധ നേടിയത് വിവാഹത്തിന് ലഭിച്ചത് വിലപിടിപ്പുള്ള സമ്മാനങ്ങളാണ് എന്ന വാർത്തയാണ്

advertisement
2/7
 മകൾക്ക് വേണ്ടി അച്ഛൻ സുനിൽ ഷെട്ടി മുംബൈയിൽ 50 കോടിയുടെ ആഡംബര ഫ്ലാറ്റ് സമ്മാനിച്ചു, ആദ്യ സിനിമയിൽ അതിയ ഷെട്ടിക്ക് അവസരം നൽകിയ സൽമാൻ ഖാൻ ഒന്നരക്കോടിക്ക് മുകളിൽ വിലയുള്ള ഔഡി കാർ നൽകി എന്നെല്ലാമായിരുന്നു റിപോർട്ടുകൾ. ഒടുവിൽ കുടുംബം തന്നെ പ്രതികരിച്ചു (തുടർന്ന് വായിക്കുക)

3/7
 ന്യൂസ് 18 ഈ വാർത്തകളെക്കുറിച്ചുള്ള സത്യാവസ്ഥ അന്വേഷിച്ച് കുടുംബത്തെ സമീപിച്ചു. ഈ റിപോർട്ടുകൾ 'അടിസ്ഥാനരഹിതം' എന്നായിരുന്നു പ്രതികരണം. 'എല്ലാ റിപ്പോർട്ടുകളും അടിസ്ഥാനരഹിതവും, സത്യവിരുദ്ധവുമാണ്. തെറ്റായ വിവരങ്ങൾ പൊതുവിടങ്ങളിൽ പരസ്യപ്പെടുത്തുന്നതിനും മുൻപ് മാധ്യമ സുഹൃത്തുക്കൾ ഇക്കാര്യങ്ങൾ അന്വേഷിച്ചു ബോധ്യപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു' എന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു

4/7
 ബോർഡർ (1997), റെഫ്യൂജി (2000), ബാസ്: എ ബേർഡ് ഇൻ ഡേഞ്ചർ (2003) തുടങ്ങിയ ചിത്രങ്ങളിൽ സുനിലിന്റെ ഒപ്പം അഭിനയിച്ച ജാക്കി ഷ്രോഫ്, പ്രശസ്ത സ്വിറ്റ്സർലൻഡിലെ ചോപാർഡ് വാച്ചസിൽ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന വാച്ച് സമ്മാനിച്ചതായും, അതിയയുടെ അടുത്ത സുഹൃത്തായ നടൻ അർജുൻ കപൂർ ഒന്നര കോടി രൂപ വിലമതിക്കുന്ന ഡയമണ്ട് ബ്രേസ്‌ലെറ്റ് സമ്മാനിച്ചതായും റിപ്പോർട്ടുകൾ പരാമർശിച്ചു

5/7
 കെ എൽ രാഹുലിന്റെ ക്രിക്കറ്റ് സുഹൃത്തുക്കളിൽ നിന്നും നിരവധി വിലയേറിയ സമ്മാനങ്ങളും ദമ്പതികൾക്ക് ലഭിച്ചിരുന്നു എന്നും പരാമർശമുണ്ടായി. വിരാട് കോഹ്‌ലി രാഹുലിന് 2.17 കോടി രൂപയുടെ ബിഎംഡബ്ല്യു കാർ സമ്മാനിച്ചതായും, മഹേന്ദ്ര സിംഗ് ധോണി രാഹുലിന് 80,00,000 രൂപ വിലയുള്ള കവാസാക്കി നിഞ്ച ബൈക്ക് സമ്മാനിക്കുകയും ചെയ്തു എന്നും വാർത്തയുണ്ടായിരുന്നു

6/7
 ജനുവരി 23 നാണ് അതിയയും കെ.എൽ. രാഹുലും വിവാഹിതരായത്. ഖണ്ടാലയിലെ സുനിൽ ഷെട്ടിയുടെ ഫാം ഹൗസിലായിരുന്നു വിവാഹ ചടങ്ങുകൾ

7/7
 രാഹുലിന്റെ ക്രിക്കറ്റ് തിരക്കുകൾ മാറിയ ശേഷം ദമ്പതികൾ പിന്നീട് മുംബൈയിൽ ഗംഭീരമായ വിവാഹ സൽക്കാരം സംഘടിപ്പിക്കും. റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നതുപോലെ, ഈ റിസപ്ഷനിൽ 3000-ത്തിലധികം അതിഥികൾ പങ്കെടുക്കും

'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്

  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement