ഇന്ന് മലയാളത്തിൽ ആർക്കും ആവേശം നൽകുന്ന ജീവിത കഥയാണ് മാധ്യമപ്രവർത്തകയിൽ നിന്നും ചലച്ചിത്ര നിർമാതാവായി മാറിയ സുപ്രിയ മേനോന്റേത് (Supriya Menon). വിജയ ചിത്രങ്ങളുടെ സാരഥി എന്ന നിലയിൽ സ്ത്രീകൾക്ക് പ്രചോദനം നൽകുന്ന വളർച്ചയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ സുപ്രിയ കൈവരിച്ചത്. ഈ ക്രിസ്മസിന് ഭർത്താവ് പൃഥ്വിരാജുമൊത്ത്, വിദേശത്തു നിന്നും പകർത്തിയ ചിത്രമാണ് സുപ്രിയയുടെ പോസ്റ്റ്
'എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ! ഈ ആഘോഷവേള നിങ്ങൾക്ക് സന്തോഷവും സ്നേഹവും ഭാഗ്യവും സന്തോഷവും നൽകുമെന്ന് പ്രതീക്ഷിക്കുന്നു! ഈ വേളയിലും ദുഃഖം അനുഭവിക്കുന്നവരെ ഞാൻ കാണുന്നു. നിങ്ങളുടെ വേദനയും നഷ്ടവും ഞാൻ അനുഭവിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരില്ലാതെ മറ്റൊരു വർഷത്തേക്ക്. പ്രാർത്ഥനകളും സ്നേഹവും' എന്നാണ് സുപ്രിയ നൽകിയ കമന്റ്. ഈ വാക്കുകളിൽ തളംകെട്ടി നിൽക്കുന്ന ഒരു വലിയ വേദനയുണ്ട് (തുടർന്ന് വായിക്കുക)
ക്രിസ്മസ് ആശംസിച്ചുകൊണ്ടുള്ള സുപ്രിയയുടെ പോസ്റ്റിനു താഴെ അവരുടെ ആരാധകരും അഭ്യുദയകാംക്ഷികളും ഉൾപ്പെടെ പലരും കമന്റ് ചെയ്തിട്ടുണ്ട്. അതിലൊരാൾ ആ ദുഃഖത്തിലും പങ്കുചേർന്നുള്ള ഒരു കമന്റ് ഇട്ടതും സുപ്രിയ മനസ് തുറന്നു. സ്വന്തം അമ്മയെ നഷ്‌ടമായ ശേഷമുള്ള ആദ്യ ക്രിസ്മസിനെ ഒരു നെടുവീർപ്പോടെയാണ് ആ അക്കൗണ്ട് ഉടമ നോക്കിക്കണ്ടത്