Atma| മാനസിക പിരിമുറുക്കം കുറയ്ക്കാൻ ക്ലാസ്; സംവദിക്കാൻ മൊബൈൽ ആപ്പ്; മൂന്നൂറോളം പേർ പങ്കെടുത്ത 'ആത്മ' വാർഷിക പൊതുയോഗം

Last Updated:
സംഘടന ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയ ഒരു അപ്പിന്റെയും ചാരിറ്റി ഫണ്ടിന്റെയും ഉദ്‌ഘാടനം ഗണേഷ് കുമാർ നിർവഹിച്ചു
1/10
 ടെലിവിഷൻ താരങ്ങളുടെ സംഘടനയായ 'ആത്മ'യുടെ പതിനെട്ടാമത് വാർഷിക പൊതുയോഗം എസ്പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ നടന്നു. മുന്നോറോളം സീരിയൽ നടീ നടന്മാർ പങ്കെടുത്ത യോഗത്തിൽ കെ ബി ഗണേഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.

advertisement
2/10
 ആത്മ ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ മോഹൻ അയിരൂർ, കിഷോർ സത്യ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.

3/10
 സീനിയർ അംഗങ്ങൾക്ക് മെഡിക്കൽ അലവൻസ്, അവാർഡ് ലഭിച്ചവർക്കുള്ള ആദരവ്, കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് ഉള്ള സ്‌കോളർഷിപ്പ് എന്നിവയുടെ വിതരണവും നടന്നു.

4/10
 സംഘടന ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയ ഒരു അപ്പിന്റെയും ചാരിറ്റി ഫണ്ടിന്റെയും ഉദ്‌ഘാടനം ഗണേഷ് കുമാർ നിർവഹിച്ചു. 600 അംഗങ്ങൾക്ക് സംവദിക്കാനുള്ള ഇന്റേണൽ ആപ്പാണ് ലോഞ്ച് ചെയ്തത്. കിഷോർ സത്യയാണ് ഇത്തരമൊരു ആശയം ആത്മയ്ക്ക് മുന്നിൽ വെച്ചത്.

5/10
 ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ടൈം മാനേജ്‌മെന്റ് എന്നിവയുടെ പ്രാധാന്യത്തെകുറിച്ച് ഗണേഷ് കുമാർ യോഗത്തിൽ സംസാരിച്ചു.

6/10
 താരങ്ങൾ നേരിടുന്ന മാനസികവും ശാരീരികവും ആയ സമ്മർദങ്ങളെഎങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജസ്റ്റിന്റെ ഒരു ക്ലാസും യോഗത്തിലുണ്ടായിരുന്നു.

7/10
 ചെറുപ്പ കാലത്ത് താൻ അനേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഗണേഷ് കുമാർ സംസാരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു എങ്കിലും മാനസികമായ ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നും അത് എങ്ങനെ അതിനെ അതിജീവിച്ചുവെന്നും യോഗത്തിൽ സംസാരിയ്ക്കവേ ഗണേഷ് കുമാർ വെളിപ്പെടുത്തി.

8/10
 ഫിനാൻഷ്യൽ മാനേജ്‌മെന്റ് നന്നായത് കൊണ്ടാണ് യാതൊരുവിധ സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകാതെ ഇരുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. കിട്ടുന്ന പണം ധൂർത്തടിച്ചുകളയാതിരിക്കണമെന്നും ഗണേഷ് കുമാർ അംഗങ്ങളോട് പറഞ്ഞു.

9/10
 അംഗങ്ങൾക്ക് പലർക്കും മുടി കൊഴിഞ്ഞുപോകുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ക്ലാസും യോഗത്തോടനുബന്ധിച്ച് നടന്നു

10/10
 ''കഴിഞ്ഞ 12 വർഷമായി ആത്മയുടെ ജനറൽ സെക്രട്ടറി എന്ന പദവിയിൽ ഇരിക്കുന്ന എനിക്ക് ആത്മയുടെ ജനറൽ ബോഡി വളരെ സന്തോഷം നൽകിയ ഒരു ദിനം ആയിരുന്നു.... വളരെ അച്ചടക്കത്തോടെ നടന്ന ഇന്നലത്തെ യോഗത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പങ്കെടുത്ത 300 അംഗങ്ങൾക്കും സംഘാടക കമ്മിറ്റിക്കും നൽകുന്നു''- ദിനേശ് പണിക്കർ പറഞ്ഞു.

അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും

  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement