ചെന്നൈ: കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി തെന്നിന്ത്യയിലെ മുൻനിര നായിക നടിയായി തിളങ്ങുകയാണ് മീന. ആറാമത്തെ വയസിൽ സിനിമയിലെത്തിയ മീന അഭിനേത്രിയെന്ന നിലയിൽ 40 വർഷം പൂർത്തിയാക്കുകയാണ്. ഇതിനിടെ ജീവിതത്തിൽ ഇതുവരെ വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. തമിഴ് ചാനലായ സിനി ഉലഗത്തിൽ നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു നടി മീന.
ഹൃതിക്കിനോടുള്ള ഇഷ്ടത്തെക്കുറിച്ച് മീന വാചാലയായത് ഇങ്ങനെ, 'ഹൃതിക് റോഷനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാൾ മതിയെന്നാണ് പറഞ്ഞിരുന്നത്. ഹൃതിക്കിന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയി. എനിക്ക് അന്ന് കല്ല്യാണം ആയിട്ടില്ലായിരുന്നുട- മീന പറഞ്ഞു.