ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡ് കീഴടക്കിയ 8 നായികമാർ
- Published by:Sneha Reghu
- news18-malayalam
Last Updated:
പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നതിൽ ബോളിവുഡ് എന്നും മുന്നിലാണ്
ബോളിവുഡ് എപ്പോഴും പുതിയ പ്രതിഭകളെ സ്വാഗതം ചെയ്യുന്ന ഒരു മേഖലയാണ്. ദീപിക പദുക്കോണിനെപ്പോലുള്ള സ്റ്റാർ നടിമാർ മുതൽ അനീത് പദ്ദയെപ്പോലുള്ള യുവ പ്രതിഭകൾ വരെയുള്ള സ്ത്രീകൾ അവരുടെ ആദ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡിൽ വിജയം നേടിയ എട്ട് നടിമാരെ പരിചയപ്പെടാം.
advertisement
ദീപിക പദുക്കോൺ - 2007-ൽ ഷാരൂഖ് ഖാനുമൊത്ത് "ഓം ശാന്തി ഓം" എന്ന ചിത്രത്തിലൂടെയാണ് ദീപിക പദുക്കോൺ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ രണ്ട് വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ച അവർ തന്റെ അഭിനയ വൈദഗ്ധ്യം കൊണ്ട് പ്രേക്ഷകരെ ആകർഷിച്ചു. ഈ ചിത്രം അവർക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തു. ഇത് അവരുടെ താരപദവിക്ക് വഴിയൊരുക്കി. ദീപിക ഇപ്പോൾ ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ്.
advertisement
അനീത് പദ്ദ - യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ഈ വർഷം പുറത്തിറങ്ങിയ "സയാരാ" എന്ന ചിത്രത്തിലൂടെയാണ് അനീത് പദ്ദ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അവരുടെ പ്രകടനം പ്രേക്ഷകരെ ആകർഷിച്ചു. അഹൻ പാണ്ഡെയുമായുള്ള അവരുടെ അഭിനയത്തിനും ഏറെ പ്രശംസ ലഭിച്ചു. ചിത്രം നിലവിൽ ബോളിവുഡിൽ മികച്ച കളക്ഷൻ നേടിക്കൊണ്ടിരിക്കുകയാണ്. ഗംഭീരമായ ഒരു അരങ്ങേറ്റമാണ് ഈ നടിയ്ക്ക് ലഭിച്ചത്.
advertisement
നിതംഷി ഗോയൽ - കിരൺ റാവു സംവിധാനം ചെയ്ത "ലപത ലേഡീസ്" എന്ന ചിത്രത്തിലെ അത്ഭുതകരമായ പ്രകടനത്തിലൂടെ നിതംഷി ഗോയൽ മികച്ചൊരു അരങ്ങേറ്റമാണ് നടത്തിയത്. വൈകാരിക രംഗങ്ങളിലൂടെ അവരുടെ കഥാപാത്രം പ്രേക്ഷകരിൽ മായാത്ത മുഖ മുദ്ര പതിപ്പിച്ചു. ലോകമെമ്പാടും ഈ ചിത്രത്തിന് അംഗീകാരം ലഭിച്ചു. ആദ്യ ചിത്രത്തിലൂടെ നിതംഷി ഗോയലിന് ബോളിവുഡിൽ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞു.
advertisement
പ്രതിഭ റാണ - "ലാപത ലേഡീസ്" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ചു. മികച്ചൊരു പ്രകടനമാണ് ഈ ചിത്രത്തിൽ അവർ കാഴ്ച വെച്ചത്. ഈ ചിത്രം അവർക്ക് ബോളിവുഡിൽ ഒരു അംഗീകാരം നേടിക്കൊടുത്തു. നിതംഷിയെ പോലെ പ്രതിഭയും.. ഈ സിനിമയിൽ തന്റെ അഭിനയ കഴിവ് പ്രകടിപ്പിക്കുകയും പ്രേക്ഷകരുടെ ഹൃദയം കവർന്നെടുക്കുകയും ചെയ്തു. അതിനാൽ, കുറച്ച് വർഷത്തേക്ക് ബോളിവുഡ് ഭരിക്കാൻ അവർക്ക് അവസരമുണ്ടെന്നാണ് പൊതുവെ പറയുന്നത്.
advertisement
മേധ ശങ്കർ - "ട്വൽത്ത് ഫെയിൽ " എന്ന സിനിമയിൽ വിക്രാന്ത് മാസിയുടെ നായികയായാണ് മേധ ശങ്കർ ആദ്യം സിനിമയിൽ എത്തുന്നത്. അവരുടെ സ്വാഭാവിക അഭിനയവും വൈകാരിക രംഗങ്ങളിലെ ആഴത്തിലുള്ള പ്രകടനവും പ്രേക്ഷകരെ ആകർഷിച്ചു. ചിത്രം അവർക്ക് നിരൂപക പ്രശംസ നേടിക്കൊടുത്തു. അതിനാൽ ഭാവിയിൽ അവർക്ക് കൂടുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ ലഭിക്കുമെന്നാണ് പറയുന്നത്.
advertisement
അനുഷ്ക ശർമ്മ - 2008-ൽ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച "റബ് നേ ബനാ ദി ജോഡി" എന്ന ചിത്രത്തിലൂടെയാണ് അനുഷ്ക ശർമ്മ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അവരുടെ സ്വാഭാവിക അഭിനയവും ആകർഷകമായ വ്യക്തിത്വവും പ്രേക്ഷകരെ ആകർഷിച്ചു. ആ ചിത്രം അവർക്ക് നിരവധി അവാർഡുകൾ നേടിക്കൊടുത്തു. അതിനുശേഷവും, ബോളിവുഡിൽ അവർക്ക് നിരവധി വേഷങ്ങൾ ലഭിച്ചു.
advertisement
കൃതി സനോൻ - "ഹീറോപന്തി" എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി സനോൻ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടികൊടുത്തു. അവരുടെ പ്രകടനം യുവാക്കളെയും ആകർഷിച്ചു. കൃതിയുടെ കരിയറിൽ അധികം ഹിറ്റുകൾ ഉണ്ടായില്ലെങ്കിലും ബോളിവുഡിൽ അവർക്ക് വളരെയധികം ആരാധകർ ഇപ്പോഴുണ്ട്. അതിനുള്ള കാരണം അവരുടെ വ്യക്തിത്വമാണ്. അവർ ധാരാളം നല്ല കാര്യങ്ങൾ ചെയ്യുന്നു. അതുകൊണ്ടാണ് അവർക്ക് വ്യക്തിപരമായ ഒരു ആരാധകവൃന്ദം ഉള്ളത്.
advertisement