സൌദി ക്ലബിലേക്കുള്ള പോർച്ചുഗൽ സൂപ്പർതാരത്തിന്‍റെ വരവ് സോഷ്യൽ മീഡിയയിലെ മലയാളി സർക്കിളുകളിൽ വലിയ ട്രോളുകൾക്ക് ഇടയാക്കിയിരിക്കുകയാണ്. റൊണാൾഡോയ്ക്ക് ഏറെ ആരാധകർ മലയാളികൾക്കിടയിലുണ്ട്. സൌദി അറേബ്യയിൽ റൊണാൾഡോ കളിക്കാനെത്തുന്നതോടെ പ്രിയതാരത്തിന്‍റെ കളി നേരിട്ട് കാണാനാകുന്നതിന്‍റെ സന്തോഷത്തിലാണ് അവിടെയുള്ള മലയാളി ആരാധകർ.