നടൻ വിജയ്ക്കുനേരെ ചെരിപ്പേറ്? വീഡിയോ വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
നടൻ വിജയ്‌ക്കു നേരെ ചെരുപ്പ് എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു
ചെന്നൈ: ഇളയദളപതി വിജയ്ക്കുനേരെ ചെരിപ്പേറുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അന്തരിച്ച നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയപ്പോഴാണ് സംഭവം. നടൻ വിജയ്‌ക്കു നേരെ ചെരുപ്പ് എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് വാഹനത്തിലേക്ക് കയറുമ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ വിജയ്‌യുടെ നേരെ ചെരുപ്പ് എറിഞ്ഞത്.
advertisement
advertisement
ഏറെ ശ്രമപ്പെട്ടാണ് തിങ്ങിനിറഞ്ഞ ആൾക്കുട്ടത്തിനിടയിലൂടെ വിജയ് എത്തിയത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഒരുക്കിയ സുരക്ഷയ്ക്കിടയിലൂടെയാണ് വിജയ് എത്തിയത്. എന്നാൽ സുരക്ഷ വകവെക്കാതെ ആൾക്കൂട്ടത്തിലുണ്ടായിരുന്ന കുറച്ച് പേർ നടനെ സ്പർശിച്ചു. കാറിൽ കയറാൻ ശ്രമിച്ചപ്പോൾ ഒരു ചെരിപ്പ് വിജയ്ക്കു നേരെ എറിയുകയായിരുന്നു. താരത്തിന്‍റെ സുരക്ഷാ ജീവനക്കാർ അത് പിടിച്ചെടുത്ത് വന്നിടത്തേക്ക് തിരിച്ച് എറിഞ്ഞു.
advertisement
advertisement