വിജയ്- തൃഷ ബന്ധം ചർച്ചയാക്കി സോഷ്യൽ മീഡിയ; മിറർ സെൽഫി വൈറൽ

Last Updated:
അടുത്ത കാലത്തായി വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിനിടയില്‍ ഈ ചിത്രം ആരാധകരുടെ സംശയങ്ങളെ ബലപ്പെടുത്തുകയാണ്
1/8
 നടൻ വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള നടി തൃഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജൂണ്‍ 22ന് ആയിരുന്നു വിജയ്‌യുടെ 50-ാം പിറന്നാള്‍. ലിഫ്റ്റിനുള്ളില്‍ നിന്നുള്ള മിറര്‍ സെല്‍ഫിയാണ് നിമിഷ നേരം കൊണ്ട് വൈറലായത്. (Image: Trisha Krishnan/ instagram)

advertisement
2/8
 ചിത്രം പങ്കുവച്ചുകൊണ്ട് തൃഷ കുറിച്ചത് ഇങ്ങനെ- ‘കൊടുങ്കാറ്റിലേക്കുള്ള ശാന്തത, ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്, ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍'. (Image: Trisha Krishnan/ instagram)

3/8
 ഈ പിറന്നാള്‍ ആശംസയ്ക്ക് പിന്നാലെ ചില അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അടുത്ത കാലത്തായി വിജയ്‌യും തൃഷയും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിനിടയില്‍ ഈ ചിത്രം ആരാധകരുടെ സംശയങ്ങളെ ബലപ്പെടുത്തുകയാണ്

4/8
 എക്‌സിലെ ആരാധകർ വിജയ്‌ക്കൊപ്പമുള്ള തൃഷയുടെ വൈറൽ ഫോട്ടോ "ഡീകോഡിംഗ്" ചെയ്യാൻ ഡിറ്റക്ടീവ് രീതികളും സ്വീകരിച്ചു. ഇരുവരും ഒരുമിച്ചുള്ള വിദേശ യാത്രയിൽ നിന്നുള്ള ചിത്രമാണിതെന്ന് ഒരു യൂസർ അവകാശപ്പെട്ടു.

5/8
 തൃഷയ്‌ക്കൊപ്പമുള്ള ഫോട്ടോയിലും വിമാനത്താവളത്തിലും വിജയ് ഒരേ ഷൂസ് ധരിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിശകലനം. വിജയ്‌യെ വിമര്‍ശിക്കുന്നവരെയും കമന്റില്‍ കാണാം. മാരീഡ് മാന്‍ എന്തിന് ഡേറ്റിന് പോയി? എന്ന രീതിയിലുള്ള കമന്റുകളും ഫോട്ടോക്ക് ലഭിച്ചു. (image: kingsley/ X)

6/8
 2005ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഗില്ലി’യിലാണ് വിജയ്‌യും തൃഷയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ബെസ്റ്റ് ഓണ്‍ സ്‌ക്രീന്‍ ജോഡികൾ ആയി മാറിയ ഇരുവരും ആത്തി, തിരുപ്പാച്ചി, കുരുവി എന്നീ സിനിമകളില്‍ ഒന്നിച്ച് എത്തി. പിന്നീട് 15 വര്‍ഷത്തിന് ശേഷം ലിയോ എന്ന സിനിമയിലാണ് ഇരുവരും വീണ്ടും ഒന്നിച്ചത്.

7/8
 അതേസമയം, വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ഗോട്ട്' (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) മുഴുവൻ സമയ രാഷ്ട്രീയക്കാരനായി വിജയ് മാറുന്നതിന് മുൻപുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

8/8
 ഗോട്ടിലും തൃഷ അതിഥി വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. തൃഷയുടെയും വിജയ്‌യുടെയും ഓൺ-സ്‌ക്രീൻ കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. തൃഷ അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം ഇതിനകം പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്. അതിൽ ഒരു ഗാനവും ഉൾപ്പെടുന്നു.

മെഷീനിൽകോണിക്ക് ഈ വലിപ്പം പോരാ കമ്മീഷാ; പരാതിയുമായി മുസ്ലിം ലീഗ്

  • മുസ്‌ലിം ലീഗ് വോട്ടിങ് മെഷീനിലെ കോണിയുടെ വലിപ്പം കുറവെന്ന് പരാതി.

  • കാഴ്ചപരിമിതിയുള്ളവർക്ക് ചിഹ്നം കാണാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ലീഗ് നേതാക്കൾ.

  • പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്ന് ജില്ലാ കളക്ടർ.

View All
advertisement