Vismaya Mohanlal | 'ഇപ്പോൾ ഞാൻ എന്റെ മുത്തശ്ശിയെ പോലുണ്ട്'; മോഹൻലാലിന്റെ മകൾ വിസ്മയക്ക് അച്ഛമ്മയുമായി മുഖസാദൃശ്യം ഏറെ
- Published by:meera_57
- news18-malayalam
Last Updated:
മോഹൻലാലിനും സുചിത്രയ്‌ക്കും രണ്ടു കുട്ടികളെന്ന പോലെ, മോഹൻലാലിന്റെ അച്ഛനമ്മമാർക്കും രണ്ടു മക്കളാണ്; പ്യാരിലാലും മോഹൻലാലും
മലയാളി പ്രേക്ഷകർക്ക് ആരെന്നു പരിചയപ്പെടുത്തിക്കൊടുക്കേണ്ട കാര്യമില്ലത്തവരാണ് നടൻ മോഹൻലാലിന്റെ മക്കളായ പ്രണവും (Pranav Mohanlal) വിസ്മയയും (Vismaya Mohanlal). അച്ഛന്റെ പാതയിൽ പ്രണവ് ഇടയ്ക്കിടെ സിനിമയിൽ വന്നുപോകുമെങ്കിലും, മായ എന്ന് ഓമനപ്പേരുള്ള വിസ്മയ കവയത്രിയാണ്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ള വിസ്മയ മോഹൻലാൽ 'ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം വളരെ വർഷങ്ങൾക്ക് മുൻപേ പ്രകാശനം ചെയ്തിരുന്നു. ഇതിന്റെ മലയാള പരിഭാഷയും പുറത്തിറങ്ങി. പ്രണവിനെ പോലെത്തന്നെ വിദേശത്തും മറ്റും ചുറ്റിനടക്കാനും ജീവിക്കാനും ഇഷ്‌ടപ്പെടുന്ന വ്യക്തിയാണ് വിസ്മയ. താരപുത്രി നാട്ടിൽ വല്ലപ്പോഴും വന്നുപോകുമെന്നു മാത്രം. ഇപ്പോൾ തന്റെ മുത്തശ്ശിയുമായുള്ള മുഖസാദൃശ്യത്തെ കുറിച്ച് വിസ്മയ പറയുന്നു
advertisement
മോഹൻലാലിനും സുചിത്രയ്‌ക്കും രണ്ടു കുട്ടികളെന്ന പോലെ, മോഹൻലാലിന്റെ അച്ഛനമ്മമാർക്കും രണ്ടു മക്കളാണ്. പ്യാരിലാലും മോഹൻലാലും. പ്യാരി നന്നേ ചെറുപ്പത്തിലേ മരിച്ചു. ശേഷം അമ്മയുടെ പരിപാലനവും ചുമതലയും നോക്കുന്നത് ഇളയമകനായ മോഹൻലാലാണ്. വാർധക്യസഹജമായ പ്രശ്നങ്ങളുമായി കൊച്ചിയിലെ വീട്ടിൽ വർഷങ്ങളായി ചികിത്സയിൽ കഴിയുകയാണ് അമ്മ ശാന്തകുമാരി. ഇവിടേയ്ക്ക് സമയം കിട്ടുമ്പോഴെല്ലാം മോഹൻലാൽ വന്നുചേരും. അല്ലാത്തപക്ഷം, ഭാര്യ സുചിത്ര മോഹൻലാൽ തന്റെ ഭർതൃ മാതാവിന്റെ പരിപാലനത്തിന്റെ ചുമതല വഹിക്കും (തുടർന്ന് വായിക്കുക)
advertisement
പ്രണവിനെ കാണുന്നവർ കാണുന്നവർ, മോഹൻലാലിന്റെ അതേപകർപ്പ് എന്ന് പറയാതെയിരിക്കില്ല. അച്ഛനും മകനും അത്രകണ്ട് രൂപസാദൃശ്യമുണ്ട് താനും. വരാൻ പോകുന്ന ചിത്രമായ 'എമ്പുരാൻ' മൂന്നാം ഭാഗത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുക പ്രണവ് മോഹൻലാലാണ്. സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക. എന്നാൽ, വിസ്മയയെ ഇതുവരെ കണ്ട ചിത്രങ്ങൾ നോക്കിയാൽ, അമ്മ സുചിത്രയെ പോലെ എന്നേ പറയാൻ കഴിഞ്ഞിരുന്നുള്ളൂ. പക്ഷെ, താൻ അച്ഛമ്മയെ പോലെ എന്നാണ് വിസ്മയ ഇപ്പോൾ അവകാശപ്പെടുന്നത്
advertisement
അതിന് ആകെ ഒരു കാര്യം മാത്രം ചെയ്താൽ മതി, മുഖത്തൊരു കണ്ണട വേണം. ശേഷം, തലമുടി പിന്നിലേക്ക് ഒതുക്കിക്കെട്ടുക കൂടി ചെയ്തതോടെ വിസ്മയ അച്ഛമ്മ ശാന്തകുമാരി തന്നെയെന്ന് പറയാതിരിക്കാൻ കഴിയില്ല. സുചിത്രയുടെ അമ്മയുടെ മുഖം ആർക്കും എവിടെയും പരിചിതമല്ല താനും. എന്നാലും, അച്ഛന്റെ അമ്മയുടെ മുഖവുമായുള്ള സാദൃശ്യം നിഷേധിക്കാനാവില്ല. പോയമാസം, മോഹൻലാലിന്റെ ജന്മദിനം പ്രണവും വിസ്മയയും ഭാര്യ സുചിത്രയും ചേർന്ന് ആഘോഷമാക്കിയിരുന്നു
advertisement
മുത്തശ്ശി ശാന്തകുമാരിയുടെ മുഖത്തേതു പോലൊരു കണ്ണട കൂടിയായപ്പോൾ വിസ്മയ മോഹൻലാൽ അമ്മൂമ്മയുടെ കൊച്ചുമകൾ തന്നെയെന്ന് പറയാതിരിക്കുന്നതെങ്ങനെ? വിസ്മയ മോഹൻലാലിന്റെ വിദ്യാഭ്യാസമോ, നിലവിലെ താമസ സ്ഥലത്തിന്റെ വിവരങ്ങളോ പരസ്യമല്ല. കുറച്ചു വർഷങ്ങൾക്ക് മുൻപ് വിസ്മയ തായ്‌ലൻഡിൽ മുആ തായ് പരിശീലനം നടത്തുകയും, വിസ്മയകരമാം വണ്ണം ശരീരഭാരം കുറയ്ക്കുകയും ചെയ്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. ഗൂഗിൾ പ്രൊഫൈൽ പ്രകാരം വിസ്മയ ഒരെഴുത്തുകാരിയാണ് എന്ന് മാത്രം
advertisement