Covid 19| കൊച്ചിയിൽ പൊലീസുകാർക്ക് മാത്രമായി കോവിഡ് ചികിത്സാ കേന്ദ്രം

Last Updated:
കോവിഡ് പ്രതിരോധ രംഗത്ത് ആരോഗ്യ പ്രവർത്തകർക്കൊപ്പം തോളോടുതോൾ ചേർന്ന് പൊരുതുകയാണ് സംസ്ഥാനത്തെ പൊലീസ് സേനയും. ആരോഗ്യ പ്രവർത്തകർക്കൊപ്പം നിരവധി പൊലീസുകാരാണ് പ്രതിദിനം പോസിറ്റീവ് ആകുന്നത്.
1/8
 കൊച്ചി: പൊലീസ് സേനയക്ക് മാത്രമായി കൊച്ചിയിൽ പ്രത്യേക കോവിഡ് സെൻറർ തുടങ്ങുന്നു. കൊച്ചി നഗരസഭയാണ് പൊലീസിനായി സെൻറർ സജ്ജമാക്കുന്നത്. ഇതാദ്യമായാണ് പൊലീസിനു മാത്രമായി ഒരു ചികത്സാ കേന്ദ്രം തയ്യാറാകുന്നത്.

advertisement
2/8
 കോവിഡ് പ്രതിരോധ രംഗത്ത് ആരോഗ്യ പ്രവർത്തകർക്കൊപ്പം തോളോടുതോൾ ചേർന്ന് പൊരുതുകയാണ് സംസ്ഥാനത്തെ പൊലീസ് സേനയും. ആരോഗ്യ പ്രവർത്തകർക്കൊപ്പം നിരവധി പൊലീസുകാരാണ് പ്രതിദിനം പോസിറ്റീവ് ആകുന്നത്. കൊച്ചി നഗരത്തിൽ മാത്രം 150 ഓളം പേർ ഈ രീതിയിൽ ചികിത്സയിലാണ്.

3/8
 ഈ സാഹചര്യത്തിലാണ് പൊലീസുകാർക്ക് വേണ്ടി മാത്രമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് ഒരുക്കാൻ തീരുമാനിച്ചത്. കലൂർ എ ജെ ഹാളിൽ തയ്യാറാക്കിയ വലിയ സെൻററിൽ നഴ്സിംഗ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള താമസ സൗകര്യം മുതൽ ബയോ ടോയ്ലറ്റ് അടക്കമുള്ള സംവിധാനങ്ങളുണ്ട്.

4/8
 പരിശോധന മുറികൾ , ഫ്രണ്ട് ഓഫീസ് സൗകര്യം , ആവശ്യമായ കട്ടിലുകളും കിടക്കകളും, ഫാനുകൾ സ്ഥാപിക്കുന്നതിനായി കൂടുതൽ കണക്ഷൻസ് , അഡീഷണൽ ടോയ്ലറ്റുകൾ, നേഴ്സുമാരുടെ ക്യാബിനുകൾ, സ്റ്റാഫിനുള്ള താമസസൗകര്യം തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

5/8
 സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ ഇതാദ്യമായാണ് പൊലീസിന് മാത്രമായി ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് കൊച്ചി നഗരസഭ മേയർ സൗമിനി ജെയിൻ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ വേറെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ പ്രവർത്തിക്കുന്നുണ്ട് .

6/8
 എന്നാൽ ജില്ലയിൽ പൊലീസ് സേനയുടെ അധിക ജോലി ഭാരവും ഉത്തരവാദിത്വവും കണക്കിലെടുത്തു കൊണ്ടു തന്നെയാണ് അവർക്കു മാത്രമായി പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത്. ജില്ലയിലെ പൊലീസ് ക്യാമ്പുകളിൽ ഇതിനകം നൂറുകണക്കിന് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇവരിൽ പലർക്കും കൃത്യമായ ക്വാറൻ്റീൻ സൗകര്യം ലഭിച്ചിട്ടില്ല എന്ന പരാതിയും ഉയർന്നിരുന്നു.

7/8
 നിരീക്ഷണത്തിൽ ഉള്ളവർക്ക് പോലും ക്യാമ്പുകളിൽ തുടരേണ്ട സ്ഥിതിയും ഉണ്ടായി. ഇതിനിടയിലാണ് പുതിയ സൗകര്യങ്ങൾ പൊലീസുകാർക്കു മാത്രമായി രൂപപ്പെടുന്നത്. തീർത്തും പ്രതികൂല അവസ്ഥയിൽ ജോലിചെയ്യുമ്പോൾ ഇത്തരം സംവിധാനങ്ങൾ സേനയയക്ക് കൂടുതൽ കരുത്ത് പകരുമെന്ന് എന്ന് പൊലീസും വിലയിരുത്തുന്നു.

8/8
 ഏഴു ലക്ഷത്തോളം രൂപയാണ് സെന്ററിനായി ചെലവഴിച്ചത് . എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കിയ ശേഷം ആരോഗ്യവകുപ്പിന് കേന്ദ്രം കൈമാറും.

Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം

  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement