ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ മദ്യ വിൽപന; 20 ലിറ്റർ മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയിൽ ഒളിച്ചുകടത്തിയ 20 ലിറ്റർ മദ്യവും പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമാണ് എക്സൈസ് പിടികൂടിയത്.
കോട്ടയം: കോവിഡ് കാലത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ മദ്യ വിൽപന നടത്തിയ സംഘം പടിയിൽ. നിരോധിത പുകയില ഉല്പന്നങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയിൽ ഒളിച്ചുകടത്തിയ 20 ലിറ്റർ മദ്യവും പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമാണ് എക്സൈസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
advertisement
advertisement
തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മദ്യവും പുകയില ഉല്പന്നങ്ങളും ഈരാറ്റുപേട്ട, പനയ്ക്കപ്പാലം, തലപ്പലം ഭാഗങ്ങളിലാണ് ഇവർ വിറ്റിരുന്നത്. കാറിൽ കൊണ്ടുനടന്നാണ് ഇവർ മദ്യവില്പന നടത്തിയിരുന്നത്. തമിഴ്നാട്ടിൽ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യമാണ് പിടിച്ചെടുത്തത്.
advertisement
ഇവരുടെ സുഹ്യത്ത് ഷിയാസിന്റെ വീട് റെയ്ഡ് ചെയ്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളും അഞ്ച് ലിറ്റർ വ്യാജ മദ്യവും കണ്ടെടുത്തു. ഷിയാസ് എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.
advertisement
ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിലാണ് ഇവർ മദ്യവും മറ്റും വിറ്റുവന്നിരുന്നത്. സൊസൈറ്റിയുടെ ബോർഡ് വച്ച കാറിലായിരുന്നു വില്പന. അതിനാൽ ആരുംതന്നെ സംശയിച്ചിരുന്നില്ല. എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം ഷാഡോ എക്സൈസ് അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ, കെ.വി.വിശാഖ്, നൗഫൽ കരിം എന്നിവരും റെയ്ഡിനെത്തിയിരുന്നു.







