ഭ്രാന്തിയെന്ന് അമ്മായി അമ്മ വിളിച്ച യുവതി ഭർത്താവിനെ കോടാലിക്ക് വെട്ടി കൊലപ്പെടുത്തി; 3 മക്കളെ കിണറ്റിലെറിഞ്ഞു
ഭർത്താവ് കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചയുടൻ നാലും രണ്ടരയും ഒരുവയസും പ്രായമായ പെൺമക്കളെയുമെടുത്ത് യുവതി വീടിന് പുറത്തിറങ്ങി. പിന്നാലെ ഓരോരുത്തരായി കിണറ്റിലേക്ക് എറിഞ്ഞു. തുടർന്ന് യുവതിയും കിണറ്റിലേക്ക് ചാടി.
റായിപൂർ: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയശേഷം യുവതി മക്കളെയുമെടുത്ത് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഛത്തീസ്ഗഡിലെ ഗൗരേല പെന്ദ്ര മർവാഹിയിലാണ് സംഭവം. ഭർത്താവിനെ കോടാലി കൊണ്ട് യുവതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2/ 6
യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ ഇവരുമായി യുവതി വഴക്കിടുക പതിവായിരുന്നു. അമ്മായി അമ്മ ഭ്രാന്തിയെന്ന് വിളിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
3/ 6
വിദ്യ പൈക്ര എന്ന യുവതിയാണ് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ നാലുമണിയോടെ ഉറക്കമെഴുന്നേറ്റയുടൻ വിദ്യ ഭർത്താവിനെ ആക്രമിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഭർത്താവിനെ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു.
4/ 6
ഭർത്താവ് കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചയുടൻ നാലും രണ്ടരയും ഒരുവയസും പ്രായമായ പെൺമക്കളെയുമെടുത്ത് യുവതി വീടിന് പുറത്തിറങ്ങി. പിന്നാലെ ഓരോരുത്തരായി കിണറ്റിലേക്ക് എറിഞ്ഞു. തുടർന്ന് യുവതിയും കിണറ്റിലേക്ക് ചാടി.
5/ 6
പെൺകുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ യുവതിയെയും മൂന്ന് പെൺമക്കളെയും രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റി. ഈ സമയം ചിലർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഭർത്താവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
6/ 6
നാലുപേരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ കൗൺസലിങ് കേന്ദ്രത്തിലേക്ക് മാറ്റി.