advertisement

മാസപ്പിറ കണ്ടില്ല; സൗദി ഉൾപ്പെടെ 5 ഗള്‍ഫ് രാജ്യങ്ങളിൽ‌ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

Last Updated:

റമദാൻ ഒരു ദിവസം വൈകിയാരംഭിച്ച ഒമാനിൽ വ്യാഴാഴ്ചയാണ്​ മാസപ്പിറ നിരീക്ഷിക്കുക

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
സൗദിയിൽ ബുധനാഴ്ച മാസപ്പിറ കാണാത്ത സാഹചര്യത്തിൽ റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കും. സൗദി സുപ്രീം കോടതിയാണ്​ ആദ്യം ചെറിയ പെരുന്നാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്​. തുടർന്ന്​ യുഎഇ, ഖത്തർ, ബഹ്​റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളും ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയാണെന്ന്​ പ്രഖ്യാപിച്ചു. ഒമാനൊഴികെ ഗൾഫ്​ രാജ്യങ്ങളിൽ മാസപ്പിറ നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
പെരുന്നാളിനെ വരവേൽക്കാൽ വിപുലമായ ഒരുക്കങ്ങളാണ്​ വിവിധ ഗൾഫ്​ രാജ്യങ്ങളിൽ പൂർത്തിയായിരിക്കുന്നത്​. അതേസമയം റമദാൻ ഒരു ദിവസം വൈകിയാരംഭിച്ച ഒമാനിൽ വ്യാഴാഴ്ചയാണ്​ മാസപ്പിറ നിരീക്ഷിക്കുക. മേഖലയിലെ സംഘർഷാന്തരീക്ഷത്തിൽ ഈദ്​ ഗാഹുകൾ മിക്ക സ്ഥലങ്ങളിലും ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്​.
Summary: Saudi Arabia and four other Gulf nations—UAE, Qatar, Bahrain, and Kuwait—have officially announced that Eid al-Fitr will be celebrated on Friday, March 20, 2026. The crescent moon was not sighted on Wednesday evening. Consequently, the Saudi Supreme Court announced that Thursday will be the 30th day of Ramadan, with Eid falling on Friday. Following Saudi Arabia's announcement, the religious authorities in the UAE, Qatar, Bahrain, and Kuwait confirmed the same date. In Oman, where Ramadan began a day later, the moon-sighting committee will meet on Thursday evening to determine the date of Eid.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മാസപ്പിറ കണ്ടില്ല; സൗദി ഉൾപ്പെടെ 5 ഗള്‍ഫ് രാജ്യങ്ങളിൽ‌ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
Next Article
advertisement
മാസപ്പിറ കണ്ടില്ല; സൗദി ഉൾപ്പെടെ 5 ഗള്‍ഫ് രാജ്യങ്ങളിൽ‌ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
മാസപ്പിറ കണ്ടില്ല; സൗദി ഉൾപ്പെടെ 5 ഗള്‍ഫ് രാജ്യങ്ങളിൽ‌ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
  • സൗദി, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും

  • സൗദിയിൽ ബുധനാഴ്ച മാസപ്പിറ കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ഈദ് വെള്ളിയാഴ്ചയാകും

  • ഒമാനിൽ റമദാൻ ഒരു ദിവസം വൈകിയാരംഭിച്ചതിനാൽ വ്യാഴാഴ്ചയാണ് മാസപ്പിറ നിരീക്ഷിക്കാൻ തീരുമാനിച്ചത്

View All
advertisement