advertisement

ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി; കള്ളക്കേസിനു പിന്നിൽ മുൻ ഡിജിപി എന്ന് സ്വാമി

Last Updated:

ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിൽ ആശുപത്രിയിലെത്തിച്ച തന്നോട് പൊലീസ് അടക്കം ക്രൂരമായാണ് പെരുമാറിയതെന്നും ഗംഗേശാനന്ദ

Rapid Read
സ്വാമി ഗംഗേശാനന്ദ
സ്വാമി ഗംഗേശാനന്ദ
കൊച്ചി: സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിലാണ് സ്വാമി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായത്. ഗംഗേശാനന്ദയുടെ ഹർജി പരിഗണിച്ച കോടതി എഫ്ഐആർ റദ്ദാക്കുകയായിരുന്നു.
വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സ​ന്തോഷമുണ്ടെന്ന് ഗംഗേശാനന്ദ പ്രതികരിച്ചു. തനിക്ക് എതിരായ കേസിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുൻ ഡിജിപി ബി സന്ധ്യക്ക് തന്നോടുള്ള വൈരാഗ്യമാണ് കള്ളക്കേസിന് കാരണമെന്നും ഗ​ംഗേശാനന്ദ ന്യൂസ് 18 നോട് പറഞ്ഞു. ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിൽ ആശുപത്രിയിലെത്തിച്ച തന്നോട് പൊലീസ് അടക്കം ക്രൂരമായാണ് പെരുമാറിയതെന്നും ഗംഗേശാനന്ദ കുറ്റപ്പെടുത്തി.
ആരാണ് ഗംഗേശാനന്ദ?
കോട്ടയം നെടുംകുന്നത്തെ ഒരു സാധാരണ കുടുംബത്തിൽ ആണ് ഹരികുമാറിന്റെ ജനനം, പിന്നീട് ചായക്കടക്കാരനിൽ നിന്ന് ആത്മീയ വഴി തേടിയുള്ള യാത്ര.. അങ്ങനെ ഒരു പൂർവകാല കഥ പറയാനുണ്ട് ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദയ്ക്ക്. തിരുവനന്തപുരം കണ്ണമ്മൂലയിൽ ചട്ടമ്പി സ്വാമികളുടെ സ്ഥലം സംരക്ഷിക്കാൻ നടത്തിയ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതോടെ ഹൈന്ദവ സംഘടനകളുടെ പ്രിയങ്കരനായി. പക്ഷേ പിന്നീട് ഒരൊറ്റ ദിവസം കൊണ്ട് സ്വാമി ഗംഗേശാനന്ദ വിവാദനായകനായി മാറുകയായിരുന്നു. ജനനേന്ദ്രീയം മുറിച്ച സംഭവം, ലൈംഗീക ആരോപണം അങ്ങനെ കേസും പ്രശ്നങ്ങളും നിയമനടപടികളും നേരിട്ട ഒൻപത് വർഷം. 2017ൽ ഗംഗേശാനന്ദയ്ക്കെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമക്കേസിൽ പല അട്ടിമറികളും മൊഴിമാറ്റവും കണ്ടതാണ്.
advertisement
എന്താണ് കേസ്?
2017 മേയ് 19ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടില്‍ വച്ച് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. വീടിനു പുറത്തേക്ക് ഓടിയ പെണ്‍കുട്ടിയെ ഫ്‌ളൈയിങ് സ്‌ക്വാഡ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു കേസ് എടുത്തു. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലും പെണ്‍കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെൺകുട്ടി വ്യക്തമാക്കി. സ്വയം ലിംഗഛേദം ചെയ്തതാണെന്നു സ്വാമി മൊഴി നൽകുകയും ചെയ്തു.
advertisement
പിന്നീട് നിലപാട് മാറ്റിയ സ്വാമി ഉറങ്ങിക്കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്നാണ് പറഞ്ഞത്. ഇതേ തുടര്‍ന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് പെണ്‍കുട്ടിയും സ്വാമിയുടെ മുന്‍ ശിഷ്യൻ കൊല്ലം സ്വദേശി അയ്യപ്പദാസും തമ്മിലുള്ള ബന്ധം എതിര്‍ത്തതാണ് കേസിന് ഇടയാക്കിയ സംഭവത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതിയില്‍ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിനെതിരെ പെണ്‍കുട്ടിക്കും ആണ്‍ സുഹൃത്ത് അയ്യപ്പദാസിനെതിരെയും വ്യത്യസ്ത കുറ്റപത്രം നല്‍കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി; കള്ളക്കേസിനു പിന്നിൽ മുൻ ഡിജിപി എന്ന് സ്വാമി
Next Article
advertisement
ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി; കള്ളക്കേസിനു പിന്നിൽ മുൻ ഡിജിപി എന്ന് സ്വാമി
ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി; കള്ളക്കേസിനു പിന്നിൽ മുൻ ഡിജിപി എന്ന് സ്വാമി
  • സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി, നീതി ലഭിച്ചതിൽ സന്തോഷം

  • കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ ഡിജിപി ബി സന്ധ്യയുടെ വൈരാഗ്യമാണ് കാരണമെന്നും ആരോപണം

  • ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിൽ ആശുപത്രിയിലെത്തിച്ച സ്വാമിയോട് പൊലീസ് ക്രൂരമായി പെരുമാറിയെന്ന് ആരോപണം.

View All
advertisement