സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ ആഭരണങ്ങൾ തട്ടിയെടുത്തു; ദമ്പതികൾ പിടിയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ(ഉണ്ണി–26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനി ആതിര പ്രസാദ്(അമ്മു–27) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പെൺകുട്ടികളെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ(ഉണ്ണി–26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനി ആതിര പ്രസാദ്(അമ്മു–27) എന്നിവരാണ് അറസ്റ്റിലായത്.
advertisement
കൂട്ടുപ്രതിയായ ടാക്‌സി ഡ്രൈവർ കൂടി പിടിയിലാകാനുണ്ട്. 13ന് കലൂർ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനടുത്തു കാറിലെത്തിയ പ്രതികൾ സിനിമയിൽ അവസരം വാഗ്ദാനം നൽകി ഒരു പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തി. തുടർന്നു ബലമായി കാറിൽ കയറ്റി മുഖത്തു മുളക് സ്പ്രേ അടിക്കുമെന്നു ഭീഷണിപ്പെടുത്തി പെൺകുട്ടി അണിഞ്ഞിരുന്ന ഒന്നേകാൽ പവന്റെ സ്വർണമാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും കവർന്നു.
advertisement
advertisement