ന്യൂഡൽഹി: കാമുകിയെ റോഡരികിൽ വെടിവച്ചിടുകയും ഭാര്യാപിതാവിനെ വെടിവച്ച് കൊല്ലുകയും ചെയ്ത സംഭവത്തിൽ പ്രതിയായ പൊലീസ് സബ് ഇൻസ്പെക്ടർ സന്ദീപ് ദാഹിയയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രോഹിണിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുകയും ബന്ധപ്പെട്ട മജിസ്ട്രേടിനു മുന്നിൽ ഹാജരാക്കുകയും ചെയ്യുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.