advertisement

Kerala Weather Update: ആറ് സ്റ്റേഷനുകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്

Last Updated:

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നു. വിവിധ സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ 6 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും 5 സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
ഓറഞ്ച് അലർട്ട്: കൊട്ടാരക്കര (കൊല്ലം ), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം)
യെല്ലോ അലർട്ട്: മൂന്നാർ (ഇടുക്കി), കളമശ്ശേരി (എറണാകുളം) , ഒല്ലൂർ (തൃശൂർ) , ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്)
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വെയിൽ കടുക്കുന്ന സമയങ്ങളിൽ, പ്രത്യേകിച്ച് പകൽ 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കുടയും തൊപ്പിയും ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update: ആറ് സ്റ്റേഷനുകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്
Next Article
advertisement
ബിജെപി- സിപിഎം ഡീൽ ആരോപണം; മുസ്ലീം വോട്ടിനായി കോൺഗ്രസ് തെലങ്കാനയിൽ പയറ്റിയ തന്ത്രമെന്ന് രാജീവ് ചന്ദ്രശേഖർ
ബിജെപി- സിപിഎം ഡീൽ ആരോപണം; മുസ്ലീം വോട്ടിനായി കോൺഗ്രസ് തെലങ്കാനയിൽ പയറ്റിയ തന്ത്രമെന്ന് രാജീവ് ചന്ദ്രശേഖർ
  • രാജീവ് ചന്ദ്രശേഖർ ആരോപിച്ചത് കോൺഗ്രസ്-സിപിഎം സഖ്യം ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും 8 കേന്ദ്ര പ്രദേശങ്ങളിലും

  • മുസ്ലീം വോട്ടിനായി കോൺഗ്രസ് തെലങ്കാനയിൽ പയറ്റിയ തന്ത്ര Keralaയിൽ ആവർത്തിക്കാൻ ശ്രമിക്കുന്നതാണെന്ന്

  • കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ പാർട്ടികൾ ശ്രമിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ വിമർശനം ഉന്നയിച്ചു

View All
advertisement